Image

വഴിയില്‍ ചത്തു കിടക്കുന്ന വവ്വാല്‍, പരിഭ്രാന്തരായി ജനങ്ങള്‍

Published on 27 May, 2018
വഴിയില്‍ ചത്തു കിടക്കുന്ന വവ്വാല്‍, പരിഭ്രാന്തരായി ജനങ്ങള്‍

റോഡരികില്‍ ചത്തു കിടക്കുന്ന വവ്വാലിനെ കണ്ട് ജനങ്ങള്‍ പരിഭ്രാന്തരായി. നിപാ വൈറസ് ബാധയില്‍ സംസ്ഥാനത്ത് ആളുകള്‍ മരിച്ച സാഹചര്യത്തിലായിരുന്ന ഇത്. കഴിഞ്ഞ ദിവസം പള്ളിക്കുന്ന് സൗത്തിലാണു സംഭവം. വഴിയില്‍ വവ്വാലിനെ ചത്തനിലയില്‍ കണ്ടതിനെ തുടര്‍ന്നു നാട്ടുകാര്‍ ആരോഗ്യവകുപ്പിലും മൃഗാശുപത്രിയിലും വിവരമറിയിക്കുകയായിരുന്നു.
സീനിയര്‍ വെറ്റിനറി സര്‍ജന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലതെത്തി. വിശദമായ പരിശോധനയില്‍ വവ്വാല്‍ ചത്തതു ഷോക്കേറ്റാണ് എന്നു കണ്ടെത്തുകയായിരുന്നു. വവ്വാലിന്റെ ശരീരത്തില്‍ നിന്ന് ഷോക്കേറ്റ് അടയാളങ്ങള്‍ ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക