Image

ഒഹായോയില്‍ സിക്ക് ഡ്രൈവറെ കൊന്ന കേസിലെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തും

Published on 27 May, 2018
ഒഹായോയില്‍ സിക്ക് ഡ്രൈവറെ കൊന്ന കേസിലെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തും
ഹാമില്ട്ടണ്‍, ഒഹായോ: സിക്കുകാരനായ ട്രക്ക് ഡ്രൈവര്‍ ജസ്പ്രീത് സിംഗ് ഉപ്പലിനെ വെടി വച്ചു കൊന്ന കേസിലെ പ്രതിബ്രൊഡറിക് മാലിക് ജോണ്‍സ് റോബെര്‍ട്ടിനെതിരെ ഗ്രാന്‍ഡ് ജൂറി കുറ്റാരോപണം നടത്തി. കൊലക്കുറ്റവും ചുമത്തുമെന്നു പ്രോസികൂഷന്‍ അറിയിച്ചു.

മെയ് 12-നു വാഹനത്തിനുള്ളില്‍ വച്ച് വെടിയേറ്റ ജസ്പ്രീത് മെയ് 21-നു മരിച്ചു.

റോബെര്‍ട്ട്, ജസ്പ്രീതിന്റെ നെഞ്ചില്‍ വെടിയുതിര്‍ക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം മോഷണം നടത്തി.

എട്ടു വര്‍ഷമായി യു.എസില്‍ താമസിക്കുന്ന സിംഗിനു നാല് കുട്ടികളുണ്ട്.

'ഗുരു നാനാക്ക് സൊസൈറ്റിയിലെ സജീവ പ്രവര്‍ത്തകനായിരുന്നു സിംഗ്. അടുത്ത കാലത്താണ് ട്രക്ക് ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്. ' ജസ്പ്രീതിന്റെ സുഹൃത്ത് പറയുന്നു.
ഒഹായോയില്‍ സിക്ക് ഡ്രൈവറെ കൊന്ന കേസിലെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക