Image

കുമ്മനത്തെ ഗവര്‍ണറായി തെരഞ്ഞെടുത്തത്, കളിയാക്കപ്പെട്ടവരും അവഗണിക്കപ്പെട്ടവരും ജീവിതത്തില്‍ വിജയിച്ചിട്ടേയുള്ളുവെന്ന് സംഗീത സംവിധായകന്‍ രാഹുല്‍ രാജ്

Published on 27 May, 2018
കുമ്മനത്തെ ഗവര്‍ണറായി തെരഞ്ഞെടുത്തത്, കളിയാക്കപ്പെട്ടവരും അവഗണിക്കപ്പെട്ടവരും ജീവിതത്തില്‍ വിജയിച്ചിട്ടേയുള്ളുവെന്ന് സംഗീത സംവിധായകന്‍ രാഹുല്‍ രാജ്
കളിയാക്കപ്പെട്ടവരും അവഗണിക്കപ്പെട്ടവരും ജീവിതത്തില്‍ വിജയിച്ചിട്ടേയുള്ളുവെന്ന് സംഗീത സംവിധായകനും ഗായകനുമായ രാഹുല്‍ രാജ്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി തെരഞ്ഞെടുത്ത സാഹചര്യത്തിലാണ് രാഹുല്‍ രാജ് ഇങ്ങനെയൊരു അഭിപ്രായ പ്രകടനം നടത്തിയത്. ഫേസ്ബുക്കിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

'ഒരുപാട് കളിയാക്കലുകള്‍ സഹിച്ചവരും അവഗണന നേരിട്ടവരും ജീവിതത്തില്‍ വലിയ വിജയങ്ങള്‍ നേടിയിട്ടുണ്ട്. അതാണ് പ്രപഞ്ച സത്യം.' രാഹുല്‍ രാജ് കുറിച്ചു.

രാഹുല്‍ പറഞ്ഞത് നൂറ് ശതമാനം സത്യമാണെന്നും സമൂഹത്തിന്റെ അവഗണനകളും അനാവശ്യ പരിഹാസങ്ങളും ഏറ്റുവാങ്ങിയിട്ടുള്ളവര്‍ക്ക് ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കുക തന്നെ ചെയ്യുമെന്നും ആളുകള്‍ പ്രതികരിച്ചു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചു കൊണ്ടുള്ള അറിയിപ്പ് ഇന്നലെ രാത്രിയാണ് വന്നത്. ട്രോളുകളിലെ സജീവ സാന്നിധ്യമായ കുമ്മനത്തിന് ഗവര്‍ണര്‍ സ്ഥാനം കൂടി ലഭിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ വീണ്ടും കുമ്മനത്തെക്കുറിച്ചുള്ള പൂരമായി. ഇതിനെല്ലാമിടയിലാണ് കുമ്മനത്തെ അഭിനന്ദിച്ച് രാഹുല്‍ രാജ് രംഗത്തെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക