Image

മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്നു കുഴിച്ചുമൂടി

Published on 27 May, 2018
മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്നു കുഴിച്ചുമൂടി

അങ്കമാലിയില്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്നുകുഴിച്ചുമൂടി. നാടോടി ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹമാണ്‌ അങ്കമാലി സി ഐ ഓഫീസ്‌ വളപ്പിനു സമീപം കൊന്നു കുഴിച്ചിട്ടത്‌.

സംഭവത്തില്‍ കുട്ടിയുടെ പിതാവ്‌ മണികണ്‌ഠനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. മാതാവ്‌ അങ്കമാലി സ്റ്റേഷനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ കുഞ്ഞിന്റെ പിതാവ്‌ കസ്റ്റഡിയിലായത്‌.

ഭര്‍ത്താവാണ്‌ കുഞ്ഞിനെ കൊന്നു കുഴിച്ചിട്ടതെന്ന്‌ ഇവര്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്‌. പ്രതിയെ പൊലീസ്‌ ചോദ്യം ചെയ്‌തുവരികയാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക