Image

നിപാ വൈറസ്‌ ബാധ: സംസ്ഥാനത്ത്‌ 175 പേര്‍ നിരീക്ഷണത്തിലാണെന്ന്‌ ആരോഗ്യമന്ത്രി

Published on 27 May, 2018
നിപാ വൈറസ്‌ ബാധ: സംസ്ഥാനത്ത്‌ 175 പേര്‍ നിരീക്ഷണത്തിലാണെന്ന്‌ ആരോഗ്യമന്ത്രി

കോഴിക്കോട്‌: സംസ്ഥാനത്ത്‌ 175 പേര്‍ നിപ നിരീക്ഷണത്തിലാണെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. നിപാ വൈറസ്‌ ബാധയെന്ന സംശയത്തിലാണ്‌ ഇവര്‍ നിരീക്ഷണത്തിലുള്ളത്‌.

വൈറസ്‌ ബാധിച്ച്‌ മരിച്ചവരുമായി ബന്ധമുള്ളവരാണ്‌ നിരീക്ഷണത്തിലുള്ളത്‌. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. വൈറസ്‌ പകര്‍ന്നത്‌ ഒരേ കേന്ദ്രത്തില്‍നിന്നാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക