Image

ചെങ്ങന്നൂര്‍ നാളെ പോളിംഗ്‌ബൂത്തിലേക്ക്‌

Published on 27 May, 2018
ചെങ്ങന്നൂര്‍ നാളെ പോളിംഗ്‌ബൂത്തിലേക്ക്‌
.

ആലപ്പുഴ: മൂന്നു മാസത്തിലേറെ നീണ്ട പ്രചാരണങ്ങള്‍ക്കൊടുവില്‍ ചെങ്ങന്നൂര്‍ നാളെ വിധിയെഴുതും. തിരഞ്ഞെടുപ്പ്‌ ഓഫീസറായ കളക്ടര്‍ ടി.വി അനുപമ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആദ്യമായി ഇ.ടി.പി.ബി.എസ്‌ സംവിധാനം കേരളത്തില്‍ ഉപയോഗിക്കുന്നത്‌ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലാണ്‌. എല്ലാ ബൂത്തിലും വി.വി. പാറ്റ്‌ ഉപയോഗിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ നിയമസഭ മണ്ഡലമാണിത്‌. വേങ്ങര ഉപതിരഞ്ഞെടുപ്പിലാണ്‌ സംസ്ഥാനത്ത്‌ ആദ്യമായി വിവിപാറ്റ്‌ ഉപയോഗിച്ചത്‌. റമദാന്‍ കാലമായതിനാല്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക്‌ പ്രാര്‍ത്ഥിക്കാനും നോമ്‌ബ്‌ തുറക്കാനും സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നതും ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകതയാണ്‌.

മണ്ഡലത്തില്‍ 164 ബൂത്തുകളും 17 സഹായക ബൂത്തുകളും ഉള്‍പ്പടെ 181 പോളിങ്‌ ബൂത്തുകളാണ്‌ തിരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നത്‌. ഇന്നു വൈകീട്ടോടെ ബൂത്തുകള്‍ സജ്ജമാകും. 17 സ്ഥാനാര്‍ഥികളും നോട്ടയും ഉള്‍പ്പടെ 18 പേര്‍ വോട്ടിങ്‌ യന്ത്രത്തില്‍ സ്ഥാനം പിടിക്കുന്നതിനാല്‍ ഒരു പോളിങ്‌ ബൂത്തില്‍ രണ്ടു വോട്ടിങ്‌ യന്ത്രങ്ങള്‍ ഉണ്ടാകും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക