Image

നിപ്പാ വൈറസ്‌: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; മരണ സംഖ്യ 14 ആയി

Published on 27 May, 2018
നിപ്പാ വൈറസ്‌: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; മരണ സംഖ്യ 14 ആയി


നിപ്പാ വൈറസ്‌ രോഗ ബാധ സ്ഥിരീകരിച്ച ഒരാള്‍ കൂടി മരിച്ചു. പാലാഴി സ്വദേശി എബിനാണ്‌ (26) ഇന്ന്‌ മരിച്ചത്‌. കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എബിന്‍. ഇതോടെ നിപ്പ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 14 ആയി.

മരിച്ചവരില്‍ 11 പേര്‍ കോഴിക്കോട്ടും 3 പേര്‍ മലപ്പുറത്തുമാണ്‌. ചികിത്സയില്‍ കഴിയുന്നതില്‍ രണ്ട്‌ പേര്‍ക്ക്‌ നിപ്പാ സ്ഥിരീകരിച്ചിട്ടുണ്ട്‌. അതേസമയം, നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു. സംസ്ഥാനത്താകെ 13 പേര്‍ മാത്രമാണ്‌ നിരീക്ഷണത്തിലുള്ളത്‌.

നിപ്പാ ബാധിച്ച്‌ രണ്ട്‌ പേര്‍ കൂടി കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്‌. നിപ്പാ വൈറസ്‌ ബാധയുണ്ടായത്‌ ഒരേ ഉറവിടത്തില്‍ നിന്നാണെന്ന്‌ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇന്ന്‌ വ്യക്തമാക്കിയിരുന്നു. നിപ്പാ വൈറസുമായി ബന്ധപ്പെട്ട്‌ 175 പേരാണ്‌ ഇപ്പോഴും നിരീക്ഷണത്തിലുണ്ട്‌. നിപ്പാ വൈറസ്‌ ബാധ സ്ഥീരികരിച്ചവരുടെ ബന്ധുക്കളെയാണ്‌ നിരീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക