Image

കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നവരെന്ന വാട്‌സ്‌അപ്പ്‌ പ്രചാരണത്തെ തുടര്‍ന്ന്‌ ട്രാന്‍സ്‌ജെന്ററിനെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞ്‌ കൊന്നു

Published on 27 May, 2018
കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നവരെന്ന വാട്‌സ്‌അപ്പ്‌ പ്രചാരണത്തെ തുടര്‍ന്ന്‌ ട്രാന്‍സ്‌ജെന്ററിനെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞ്‌ കൊന്നു


ഹൈദരാബാദ്‌: ആള്‍ക്കൂട്ടത്തിന്റെ കല്ലേറില്‍ പരിക്കേറ്റ ട്രാന്‍സ്‌ജെന്റര്‍ മരിച്ചു. കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നവരെന്ന്‌ ആരോപിച്ചാണ്‌ നാല്‌ ട്രാന്‍സ്‌ജെന്റേഴ്‌സിന്‌ നേരെ ഇരുന്നൂറോളം പേരടങ്ങിയ ആള്‍ക്കൂട്ടം കല്ലെറിഞ്ഞത്‌. മാരകമായി പരിക്കേറ്റ ട്രാന്‍സ്‌ജെന്റേഴ്‌സിനെ ഒസ്‌മാനിയ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാള്‍ മരിച്ചു.

ചന്ദ്രയേങ്കുട്ടയിലാണ്‌ സംഭവം. പ്രദേശത്ത്‌ കുട്ടികളെ തട്ടിക്കൊണ്ട്‌ പോവുന്ന സംഘമെത്തിയിട്ടുണ്ടെന്ന വ്യാജ വീഡിയോ പ്രചാരണമാണ്‌ ആള്‍ക്കൂട്ടത്തെ കല്ലെറിയാന്‍ പ്രേരിപ്പിച്ചത്‌.

മെഹബൂബ്‌ നഗര്‍ ജില്ലയിലെ ചന്ദ്രിയയാണ്‌ കൊല്ലപ്പെട്ടതെന്ന്‌ പൊലീസ്‌ തിരിച്ചറിഞ്ഞു. സംഭവദിവസം നഗരത്തിലെത്തിയ ചന്ദ്രിയയും സുഹൃത്തുക്കളും ഡി.ആര്‍.ഡി.എല്ലിലേക്ക്‌ പോകവേയാണ്‌ കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നവര്‍ എന്ന്‌ ആരോപിച്ച്‌ ആള്‍ക്കൂട്ടം ആക്രമിച്ചതെന്ന്‌ പൊലീസ്‌ പറഞ്ഞു. സംഭവത്തില്‍ 25 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക