Image

ദല്‍ഹി-മീററ്റ്‌ എക്‌സ്‌പ്രസ്‌ ഹൈവേ പ്രധാനമന്ത്രി രാജ്യത്തിന്‌ സമര്‍പ്പിച്ചു

Published on 27 May, 2018
ദല്‍ഹി-മീററ്റ്‌ എക്‌സ്‌പ്രസ്‌ ഹൈവേ പ്രധാനമന്ത്രി രാജ്യത്തിന്‌ സമര്‍പ്പിച്ചു
ന്യൂദല്‍ഹി: ദല്‍ഹി- മീററ്റ്‌ അടക്കം രണ്ട്‌ എക്‌സ്‌പ്രസ്‌ ഹൈവേകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്‌ സമര്‍പ്പിച്ചു. 7500 കോടി ചിലവിലാണ്‌ ദല്‍ഹി- മീററ്റ്‌ പദ്ധതി പൂര്‍ത്തിയാക്കിയത്‌. എക്‌സ്‌പ്രസ്‌ പാത നിലവില്‍ വന്നതോടു കൂടി നിലവിലെ രണ്ടര മണിക്കൂര്‍ സമയ ദൈര്‍ഘ്യം 40 മിനുട്ടായി കുറയും. 14 വരി പാതയില്‍ 31 ട്രാഫിക്‌ സിഗ്‌നലുകളാണ്‌ ഉള്ളത്‌.

ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹാര്‍ദ ഹൈവേയാണ്‌ ദല്‍ഹി-മീററ്റ്‌ എക്‌സ്‌പ്രസ്‌ ഹൈവേ. ഉദ്‌ഘാടനത്തിന്‌ ശേഷം തുറന്ന ജീപ്പില്‍ നടന്ന റോഡ്‌ ഷോയില്‍ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്‌തു.

ഉത്തര്‍പ്രദേശിലെ ബാഗ്‌പത്തിലുള്ള ഈസ്റ്റേണ്‍ പെരിഫറല്‍ എക്‌സ്‌പ്രസ്വേയും മോദി രാജ്യത്തിന്‌ സമര്‍പ്പിച്ചത്‌. പതിനൊന്നായിരം കോടി രൂപയുടെ നിര്‍ദ്ദിഷ്ട പദ്ധതി രാജ്യത്തെ ആദ്യത്തെ ഗ്രീന്‍ ഹൈവേ കൂടിയാണ്‌.'റോഡ്‌ മലിനീകരണത്തില്‍ നിന്ന്‌ മോചനം' എന്നാണ്‌ പ്രധാനമന്ത്രി ഡല്‍ഹി- മീററ്റ്‌ പാതയെ വിശേഷിപ്പിച്ചത്‌. ഇന്ത്യയിലെ ആദ്യത്തെ 14 വരി പാതയാണ്‌ മീററ്റിലേത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക