Image

പ്രണയ വിവാഹത്തിന്റെ പേരില്‍ നവവരനെ അര്‍ധരാത്രിയില്‍ വധുവിന്റെ സഹോദരന്‍ തട്ടിക്കൊണ്ടുപോയി; നടപടിയെടുക്കാതെ പോലീസ

Published on 27 May, 2018
പ്രണയ വിവാഹത്തിന്റെ പേരില്‍ നവവരനെ അര്‍ധരാത്രിയില്‍  വധുവിന്റെ സഹോദരന്‍ തട്ടിക്കൊണ്ടുപോയി; നടപടിയെടുക്കാതെ പോലീസ

കോട്ടയം: പ്രണയിച്ചു വിവാഹം കഴിച്ചതിനു യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി. കുമാരനല്ലൂര്‍ സ്വദേശി കെവിനെയാണ് തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസം അര്‍ധരാത്രി മാന്നാനത്തായിരുന്നു സംഭവം. അര്‍ധരാത്രി വീടാക്രമിച്ചാണ് അക്രമി സംഘം കെവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയത്. പിന്നീട് സുഹൃത്തിനെ വിട്ടയച്ചു. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് ആക്രമണമെന്നാണ് പരാതി. 

പത്തനാപുരം സ്വദേശിയായ പെണ്‍കുട്ടിയെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കോട്ടയത്തെ ഒരു ഹോസ്റ്റലില്‍ താമസിപ്പിച്ചു. കെവിന്‍ മാന്നാനത്ത് ബന്ധുവിട്ടിലുമായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനും സംഘവും മൂന്നു വാഹനങ്ങളില്‍ എത്തിയാണ് വീട്ടില്‍ കയറി കെവിനെ തട്ടിക്കൊണ്ടുപോയത്. കെവിനെ കാണാനില്ലെന്നാണ് പറയുന്നത്.

പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ പത്തനാപുരം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗാന്ധിനഗര്‍ പോലീസ് പെണ്‍കുട്ടിയെ സ്‌റ്റേഷനിലെത്തിച്ച ശേഷം ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി.

സംഭവത്തില്‍ പോലീസ് മനപൂര്‍വം അന്വേഷണം വൈകിപ്പിച്ചെന്ന് കെവിന്റെ ബന്ധുക്കളും ഭാര്യയും പറയുന്നു. പരാതി സ്വീകരിക്കാതെ പോലീസ് ഒളിച്ചുകളിച്ചതായി ഇവര്‍ പറഞ്ഞു. അതിക്രമത്തിനു പിന്നില്‍ തന്റെ സഹോദരനാണെന്നു പെണ്‍കുട്ടി പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക