Image

കാറ്റ് വില്ലനായി; വിമാനം പറന്നു; നെടുമ്പാശേരിയില്‍ അപകടം തലനാരിഴയ്ക്ക തെന്നിമാറി

Published on 27 May, 2018
കാറ്റ് വില്ലനായി; വിമാനം പറന്നു; നെടുമ്പാശേരിയില്‍ അപകടം തലനാരിഴയ്ക്ക തെന്നിമാറി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ശക്തമായ കാറ്റില്‍ വിമാനം റണ്‍വെയില്‍നിന്ന് തെന്നിമാറി. വിമാനം റണ്‍വെയില്‍ ഇറങ്ങിയതിനു ശേഷമായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. ശ്രീലങ്കന്‍ എയര്‍വെയ്‌സിന്റെ വിമാനമാണ് നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമാറിയത്. 

കാറ്റില്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകായിയിരുന്നു. പൈലറ്റിന്റെ സമയോചിത ഇടപെടലാണ് അപകടം ഒഴിവാക്കിയത്. വിമാനത്തില്‍ 200 യാത്രക്കാര്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക