Image

അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടില്ല: ബിജെപി എംപി

Published on 27 May, 2018
അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടില്ല: ബിജെപി എംപി

പൂന: ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ബിജെപി എംപി അമര്‍ സാബ്‌ലെ. ഇക്കാര്യത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയും ആശങ്കയും ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

വാര്‍ത്താസമ്മേളനത്തിലാണ് സാബ്‌ലെ ഇക്കാര്യം വിശദീകരിച്ചത്. അക്കൗണ്ടില്‍ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്നത് ബിജെപിയുടെ പ്രകടനപത്രികയില്‍പോലും ഇല്ല. പ്രതിപക്ഷത്തിന്റെ തെറ്റായ പ്രചരണമാണിതെന്നും സാബ്‌ലെ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക