സിഡ്നി: മതേതര ജനാധിപത്യ സാംസ്കാരിക കൂട്ടായ്മയായ നവോദയ ഓസ്ട്രേലിയയുടെ ഉദ്ഘാടനത്തിനെത്തിയ എം.എ. ബേബിക്ക് സിഡ്നി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിവിധ അസോസിയേഷന് ഭാരവാഹികളുടെയും നവോദയ സിഡ്നി ഘടകത്തിന്റെയും നേതൃത്വത്തില്‍ സ്വീകരണം നല്കി.
നവോദയ സിഡ്നി ഘടകം പ്രസിഡന്റ് ഡോ. ആനന്ദ് ആന്റണി, റോയി വറുഗീസ്, സെന്‍ട്രല്‍ കമ്മിറ്റി അംഗം കെ.ജി. സജീവ്, ക്രിസ് വിവിധ അസോസിയേഷന് ഭാരവാഹികളായ സജി ജേക്കബ്, അനൂപ് എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
മേയ് 26 നു (ശനി) വൈകുന്നേരം 5 ന് സിഡ്നിയിലെ ഗ്രാന്‍വില്‍ ടൗണ്‍ ഹാളിലും തുടര്‍ന്നു 25 നു കാന്‍ബറ, 27 നു ബ്രിസ്ബേന്‍, ജൂണ്‍ 2 നു അഡലൈഡ്, ജൂണ്‍ 3 നു മെല്‍ബണ്‍, ജൂണ്‍ 6 നു പെര്‍ത്ത് എന്നിവിടങ്ങളിലെ നവോദയ യൂണിറ്റ് ഉദ്ഘാടന യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ സ്റ്റേറ്റിലും ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപിന്റെ അശ്വമേധം ഷോയും ഉണ്ടായിരിക്കും.
ഓസ്ട്രേലിയന്‍ പര്യടനത്തോടനുബന്ധിച്ചു പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഗവര്‍മെന്റ്് പ്രതിനിധികളുമായും ഇടതുപക്ഷ സംഘടനാ ഭാരവാഹികളുമായും ചര്‍ച്ച നടത്തുന്ന എം.എ. ബേബി, വിവിധ അസോസിയേഷന് പരിപാടികളിലും പങ്കെടുക്കും.
റിപ്പോര്‍ട്ട്: എബി പൊയ്കാട്ടില്‍