Image

ബഡായി ബംഗ്ലാവ് അവസാനിപ്പിക്കുന്നുവെന്ന് രമേശ് പിഷാരടി

Published on 27 May, 2018
ബഡായി ബംഗ്ലാവ് അവസാനിപ്പിക്കുന്നുവെന്ന് രമേശ് പിഷാരടി

കഴിഞ്ഞ അഞ്ചുവര്‍ഷമായി ഏഷ്യാനെറ്റില്‍ തിളങ്ങിനിന്നിരുന്ന പരിപാടിയായ ബഡായി ബംഗ്ലാവ് അവസാനിപ്പിക്കുന്നു. അവതാരനായ രമേശ് പിഷാരടിയാണ് ഫേസ്ബുക്ക് പേജിലുടെ ഇക്കാര്യമറിയിച്ചത്.

പ്രിയമുള്ളവരെ....
സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന ഒന്നുരണ്ടു എപ്പിസോഡുകള്‍ കൂടെ കഴിഞ്ഞാല്‍ ‘ബഡായി ബംഗ്‌ളാവ്’ പര്യവസാനിപ്പിക്കുകയാണ് ....കഴിഞ്ഞ 5 വര്‍ഷമായി റേറ്റിംഗ് ചാര്‍ട്ടുകളില്‍ മുന്‍നിരയില്‍ തന്നെ ഈ പരിപാടി ഉണ്ടായിരുന്നു എന്നത് ഏറെ 
അഭിമാനവും സന്തോഷവും തരുന്നു ....
ഡയാന സില്‍വേര്‍സ്റ്റര്‍ , മുകേഷേട്ടന്‍,എം.ആര്‍.രാജന്‍ സാര്‍ ,പ്രവീണ്‍ സാര്‍, എന്നിവരോടും അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരോടും ഈ അവസരത്തില്‍ നന്ദി പറയുന്നു ...

സിനിമാല,
കോമഡി ഷോ, 
കോമഡി നഗര്‍ സെക്കന്റ് സ്ട്രീറ്റ്,
തട്ടുകട,
കോമഡി കസിന്‍സ്,
മിന്നും താരം,
ബ്ലഫ് മാസ്‌റ്റേഴ്‌സ്,
ബഡായി ബംഗ്‌ളാവ്, 
മുപ്പതോളം താര നിശകള്‍ ...
ഇങ്ങനെ ചെറുതും വലുതുമായി 15 വര്‍ഷങ്ങള്‍ കൊണ്ട് 1500 ഓളം എപ്പിസോഡുകള്‍ അവതരിപ്പിക്കുവാന്‍ എനിക്ക് അവസരം തന്ന ; വരാനിരിക്കുന്ന അവാര്‍ഡ് നൈറ്റ് ഉള്‍പ്പടെയുള്ള പരിപാടികളില്‍ അവസരം തന്നുകൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് എന്ന മഹാപ്രസ്ഥാനത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ..........

ചാനലും ...പരിപാടിയും ......കലാകാരനുമെല്ലാം ...പ്രേക്ഷകരില്ലാതെ നിഷ്പ്രഭം ആണ് ...
ആ സത്യം 
ആ ശക്തി  നിങ്ങളാണ് ....
എപ്പോഴും ഒപ്പം നില്‍ക്കുന്ന പ്രേക്ഷകരായ നിങ്ങള്‍ക്കും നന്ദി...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക