Image

മലയാളം ക്ലാസ്സ് ഗ്രാജുവേഷന്‍ ജൂണ്‍ മൂന്നിന്

Published on 27 May, 2018
മലയാളം ക്ലാസ്സ് ഗ്രാജുവേഷന്‍ ജൂണ്‍ മൂന്നിന്
ലോസ്ആഞ്ചലെസ്: കാലിഫോര്‍ണിയയിലെ മലയാളി അസ്സോസിയേഷനായ ഓം നടത്തിവരുന്ന മലയാളം ക്ലാസ് ലെവല്‍വണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയ പഠിതാക്കളുടെ ഗ്രാജുവേഷന്‍ചടങ്ങുകള്‍ജൂണ്‍ മൂന്നിനു ഞായറാഴ്ച ലോസ്ആഞ്ചലസിലെ ബെല്‍ഫ്‌ളവറിലുള്ള ഓം സാംസ്കാരികകേന്ദ്രത്തില്‍ വെച്ചു നടത്തുന്നതാണ്.

കഴിഞ്ഞ വര്‍ഷം മുതല്‍ ഓമിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മലയാളപഠനത്തിന്റെ മധുരം നുകര്‍ന്ന ഇരുപതോളം കുഞ്ഞുങ്ങളാണ് ജൂണ്‍ മൂന്നിന് ഒന്നാംഘട്ടപഠനം പൂര്‍ത്തിയാക്കി യിരിക്കുന്നതെന്ന് മലയാളംക്ലാസിന്റെ അധ്യാപകനായ സുനില്‍ രവീന്ദ്രന്‍ അറിയിച്ചു.കാലത്തു പതിനൊന്നുമണിക്ക് തുടങ്ങുന്നചടങ്ങില്‍ ഓം ഡയറക്ടര്‍ രവി വെള്ളത്തിരി, പ്രസിഡന്റ് രമ നായര്‍, സെക്രട്ടറി വിനോദ് ബാഹുലേയന്‍ എന്നിവര്‍ പങ്കെടുക്കും.

അടുത്ത വര്‍ഷത്തെ ലെവല്‍ ഒന്നു, രണ്ട് ക്ലാസുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങിയതായി സുനില്‍ രവീന്ദ്രന്‍ അറിയിച്ചു. താല്പര്യമുള്ളവര്‍ക്ക് 7322072385 എന്നനമ്പറില്‍ വിളിച്ചോ www.ohmcalifornia.org എന്ന വെബ്‌സൈറ്റ്വഴിയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക