Image

പഞ്ചായത്ത് മെമ്പര്‍ പോലും ആയിട്ടില്ലാത്ത താന്‍ ഗവര്‍ണര്‍ പദവി ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയാണെന്ന് കുമ്മനം

Published on 28 May, 2018
പഞ്ചായത്ത് മെമ്പര്‍ പോലും ആയിട്ടില്ലാത്ത താന്‍ ഗവര്‍ണര്‍ പദവി ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയാണെന്ന് കുമ്മനം
പഞ്ചായത്ത് മെമ്പര്‍ പോലും ആയിട്ടില്ലാത്ത തനിക്ക് ഗവര്‍ണര്‍ പദവി ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയാണെന്ന് കുമ്മനം രാജശേഖരന്‍. സമരം ചെയ്യാനും ഒരു ഗവര്‍ണര്‍ ആയി പ്രവര്‍ത്തിക്കാനും അറിയാം എന്ന് തെളിയിക്കേണ്ടത് ഇനി എന്റെ കടമയാണ്. തന്നെ ഗവര്‍ണറായി നിയമിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ട്.
താന്‍ ചെയ്ത സേവനങ്ങള്‍ കണ്ടറിഞ്ഞകാം ഈ ഉത്തരവാദിത്വം ഏല്‍പ്പിച്ചത്. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തിപരിചയം മുതല്‍ കൂട്ടായി. പൊതുപ്രവര്‍ത്തന ജീവിതത്തില്‍ തന്നെ പിന്തുണച്ചവര്‍ക്ക് കുമ്മനം നന്ദിയുണ്ടെന്നും കുമ്മനം പറഞ്ഞു.
ഗവര്‍ണര്‍ പദവി ലഭിച്ചത് കൃത്യമായ സമയത്തല്ല എന്ന അഭിപ്രായം ഇല്ല. കേരളത്തിലെ വിഷയങ്ങളില്‍ കേന്ദ്രത്തിന് ഉള്ള ശ്രദ്ധയും താല്‍പര്യവും കൂടി ആണ് തനിക്ക് ഈ പദവി ലഭച്ചതിലൂടെ തെളിയുന്നത്.
എന്റെ പദവി കേരളത്തിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ഒരിക്കലും ബാധിക്കില്ല. ഈ സ്ഥാനം ഏല്‍ക്കാന്‍ എനിക്ക് വൈമുഖ്യം ഇല്ല. ഗവര്‍ണര്‍ എന്ന പദവി സംബന്ധിച്ച് എനിക്ക് ഒരു സൂചനയും ഇല്ലായിരുന്നു. എത്ര രൂക്ഷ വിമര്‍ശനമായി വരുന്നവരുടെ മുമ്പിലും താന്‍ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക