മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ്
കുമാര്‍ മുഖര്‍ജി നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന
ചെയ്യുമെന്ന് റിപ്പോര്‍ട്ട്.
ജൂണ്‍ ഏഴിന് നാഗ്പൂരിലെ ആര്‍എസ്എസ്
ആസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ പ്രണബ് മുഖര്‍ജി പങ്കെടുക്കുമെന്നാണ്
ആര്‍എസ്എസ് നേതൃത്വത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രം
റിപ്പോര്‍ട്ട് ചെയ്തത്.
ജൂണ്‍ 7ന് സംഘ് ശിക്ഷ വര്‍ഗ എന്ന പരിപാടിയില്‍
പങ്കെടുക്കാനാണ് ആര്‍എസ്എസ് നേതൃത്വം പ്രണബ് മുഖര്‍ജിയെ നേരിട്ട് ക്ഷണിച്ചത്.
അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നുമാണ് ആര്‍എസ്എസ്
നേതൃത്വം വ്യക്തമാക്കുന്നത്.
സംഘ് ശിക്ഷ വര്‍ഗില്‍ പങ്കെടുത്തുകൊണ്ട് 600 ഓളം
ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രണബ് മുഖര്‍ജി അഭിസംബോധന ചെയ്ത് സംസാരിക്കും.
ആര്‍എസ്എസ് പരിപാടിയില്‍ പ്രണബ് മുഖര്‍ജി പങ്കെടുക്കുന്നത് രാജ്യത്തിന് നല്ല
സന്ദേശം നല്‍കുമെന്നാണ് ആര്‍എസ്എസ് വ്യക്തമാക്കുന്നത്.