Image

കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മി ,അച്ഛന്റെ ആഗ്രഹം തെറ്റിക്കാതെ പ്ലസ് ടു വിനും ഉന്നത വിജയം

Published on 28 May, 2018
കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മി ,അച്ഛന്റെ ആഗ്രഹം തെറ്റിക്കാതെ പ്ലസ് ടു വിനും ഉന്നത വിജയം
 കലാഭവന്‍ മണിയുടെ മരണം ഇനിയും പലര്‍ക്കും ഉള്‍കൊള്ളാന്‍ പോലും കഴിഞ്ഞിട്ടില്ല. എന്നാല്‍ അച്ഛന്റെ വാക്കുകള്‍ അതുപോലെ പാലിച്ച് മകള്‍ ശ്രീലക്ഷ്മി നാടിന് അഭിമാനമായിരിക്കുകയാണ്. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനാണ് ശ്രീലക്ഷ്മിയുടെ വിജയത്തെ കുറിച്ച് പുറത്ത് വിട്ടത്.വലിയ സ്വപ്‌നങ്ങളൊന്നും കണ്ടിരുന്നില്ലെങ്കിലും നടന്‍ കലാഭവന്‍ മണിയ്ക്ക് ഏകമകള്‍ ശ്രീലക്ഷ്മിയെ പഠിപ്പിച്ച് ഒരു ഡോക്ടര്‍ ആക്കണമെന്നായിരുന്നു അഗ്രഹം. വെറും ഡോക്ടറല്ല.. പാവങ്ങളെ സഹായിക്കുന്നൊരു ഡോക്ടറവാണമെന്നായിരുന്നു അദ്ദേഹം മകള്‍ക്ക് നല്‍കിയ ഉപദേശം. അതിന് വേണ്ടിയുള്ള പൂര്‍ണ പിന്തുണയും മണി മകള്‍ക്ക് നല്‍കിയിരുന്നു. അച്ഛന്റെ വാക്കുകള്‍ അതുപോലെ പാലിക്കാന്‍ മകള്‍ക്കും കഴിഞ്ഞിരുന്നു.
പത്താം ക്ലാസില്‍ ശ്രീലക്ഷ്മി ഉന്നതവിജയം കരസ്ഥമാക്കിയിരുന്നു. അന്ന് മകള്‍ക്ക് പ്രോത്സാഹനമായി ജഗ്വാര്‍ കാറായിരുന്നു മണി സമ്മാനിച്ചിരുന്നത്. ഇപ്പോള്‍ ശ്രീലക്ഷ്മിയുടെ പ്ലസ് ടു റിസള്‍ട്ട് വന്നപ്പോഴും അതുപോലെ തന്നെ വാക്ക് പാലിച്ചിരിക്കുകയാണ്. സിബിഎസ്ഇ പരീഷ ഫലം വന്നപ്പോള്‍ നല്ല മാര്‍ക്ക് വാങ്ങിയ ശ്രീലക്ഷ്മിയെ കുറിച്ച് മണിയുടെ സഹോദരനാണ് വാര്‍ത്ത പുറത്ത് വിട്ടത്. മാത്രമല്ല കലാഭവന്‍ മണിയ്ക്ക് മകളെ പറ്റിയുണ്ടായിരുന്ന ആഗ്രഹത്തെ കുറിച്ചും രാമകൃഷ്ണന്‍ പറയുന്നു...
കലാഭവന്‍ മണി ഹൃദയത്തോട് ചേര്‍ത്ത ചേട്ടന്റെ ജീവന്റ ജീവനായ മകള്‍ ശ്രീലക്ഷ്മി. പ്ലസ് ടു പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കി. പത്താം ക്ലാസ്സിലേക്ക് പാസ്സായപ്പോള്‍ തന്നെ പ്രോത്സാഹനമായി മകളുടെ ജന്മദിനത്തിന് ജഗ്വാര്‍ കാര്‍ സമ്മാനമായി നല്‍കിയ പൊന്നച്ഛന്‍: മകള്‍ പാവങ്ങള്‍ക്ക് അത്താണിയാവുന്ന ഡോക്ടറാകണമെന്നും. അതിനായി ഒരു ആശുപത്രി തന്നെ ഉണ്ടാക്കുമെന്നും പറഞ്ഞ് മകള്‍ക്ക് പ്രോത്സാഹനമായി എന്നും പിറകെ ഉണ്ടായിരുന്നു.
അച്ഛന്റെ ആഗ്രഹം തെറ്റിക്കാതെ പത്താം ക്ലാസിലും, പ്ലസ് ടു വിനും ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീലക്ഷ്മി (അമ്മു) യ്ക്ക് അഭിനന്ദനങ്ങള്‍. പാവങ്ങളുടെ ഡോക്ടര്‍ എന്നതിനപ്പുറം, അച്ഛനെ ഓര്‍ത്ത് നെഞ്ചു പിടഞ്ഞു വരുന്നവര്‍ക്കൊക്കെ അച്ഛനെ പോലെ സ്‌നേഹവും, ആശ്വാസവും നല്‍കണം. അച്ഛന്റെ ആഗ്രഹങ്ങള്‍ സഫലമാകാകുന്നതോടെ ആ ആത്മാവിന് നിത്യശാന്തി ലഭിക്കും. നീറ്റ് തുടങ്ങിയ ഇനിയുള്ള പരീക്ഷകളെല്ലാം ഉന്നത വിജയം കൈവരിക്കാന്‍ ജഗദീശ്വരന്‍ കൂട്ടായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് അമ്മൂസിന് സര്‍വ്വ മംഗളങ്ങളും നേരുന്നു. എന്നും പറഞ്ഞാണ് ആര്‍എല്‍വി രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക