Image

സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്ട്‌സ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ബെന്നി പരിമണം Published on 28 May, 2018
സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്ട്‌സ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ന്യുയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ക്രൈസ്തവ സാംസ്കാരിക സംഘടനയായ സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്ട്‌സ് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് പഠനസാധന സാമഗ്രികള്‍ വിതരണം ചെയ്തു. പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്ന ഈ വേളയില്‍ 101 ല്‍ പരം അര്‍ഹതപ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് പഠനോപകരങ്ങള്‍ വിതരണം ചെയ്തത്.

സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്ട്‌സ്, യുവസാരഥി ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെ സഹായത്തോടെ നടത്തിയ പഠനോപകരണങ്ങളുടെ വിതരണം മേയ് 19 ശനിയാഴ്ച തലച്ചിറ ഗവണ്‍മെന്റ് സ്കൂളില്‍ നടന്ന ചടങ്ങില്‍ എംഎല്‍എയും സിനിമ നടനുമായ ഗണേശ് കുമാര്‍ നിര്‍വഹിച്ചു.

സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്‌സിലെ അംഗങ്ങളില്‍ നിന്നും സ്വരൂപിച്ച ധനസഹായമാണ് ഈ പഠനോപകരണങ്ങളുടെ വിതരണത്തിനായി വിനിയോഗിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്ട്‌സിന് പുത്തന്‍ഉണര്‍വും മുമ്പോട്ടുള്ള കര്‍മ്മ പരിപാടികള്‍ ഊര്‍ജ്ജവും നല്‍കുന്നതാണ്.

ഇതില്‍ ഭാഗഭാക്കായ എല്ലാ സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്‌സ് അംഗങ്ങള്‍ക്കും ചെയര്‍മാന്‍ ലാജി തോമസ് നന്ദി അറിയിച്ചു. ഈ പരിപാടികള്‍ക്ക് സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്ട്‌സിനെ പ്രതിനിധീകരിച്ച് സജി തോമസ് കൊട്ടാരക്കര നേതൃത്വം നല്‍കി. ഇപ്രകാരമുള്ള തുടര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകുവാന്‍ ഏവരെയും സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്ട്‌സ് ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.
സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്ട്‌സ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തുസഹൃദയ ക്രിസ്ത്യന്‍ ആര്‍ട്ട്‌സ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക