Image

ജസ്റ്റിസ്‌ ആന്റണി ഡൊമനിക്‌ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍

Published on 29 May, 2018
  ജസ്റ്റിസ്‌ ആന്റണി ഡൊമനിക്‌ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍


തിരുവനന്തപുരം: വാഴാപ്പുര കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ മനുഷ്യവകാശ കമ്മിഷന്‍ ആക്ടിങ്ങ്‌ ചെയര്‍മാനെ തുരത്തി സര്‍ക്കാര്‍. ഇന്ന്‌ ഹൈക്കോടതി പടിയിറങ്ങുന്ന ചീഫ്‌ ജസ്റ്റിസ്‌ ആന്റണി ഡൊമനികിന്‌ പുതിയ നിയോഗം.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക്‌ ശുപാര്‍ശ ചെയ്‌തു.

മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്‌, സ്‌പീക്കര്‍ എന്നിവരടങ്ങിയ സമിതിയാണ്‌ ശുപാര്‍ശ ചെയ്‌തത്‌. കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ആയിരുന്ന നവനീതി പ്രസാദ്‌ സിങ്‌ കഴിഞ്ഞ വര്‍ഷം നവംബര്‍ ആറിന്‌ വിരമിച്ചതിന്‌ പിന്നാലെയാണ്‌ ജസ്റ്റിസ്‌ ആന്റണി ഡൊമനിക്‌ ആക്ടിങ്‌ ചീഫ്‌ ജസ്റ്റിസായി ചുമതലയേറ്റത്‌.

1981ലാണ്‌ ആന്റണി ഡൊമനിക്‌ അഭിഭാഷകവൃത്തി ആരംഭിച്ചത്‌. കാഞ്ഞിരപ്പള്ളി മുന്‍സിഫ്‌ കോടതിയിലായിരുന്നു തുടക്കം. 1986 മുതല്‍ ഹൈക്കോടതയില്‍ പ്രാക്ടീസ്‌ ആരംഭിച്ചു. 2007ല്‍ അദ്ദേഹത്തെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്‌ജിയായി നിയോഗിച്ചു. 2008ല്‍ സ്ഥിരം ജഡ്‌ജിയായി സ്ഥാനക്കയറ്റം. തുടര്‍ന്ന്‌ ആക്ടിങ്‌ ചീഫ്‌ ജസ്റ്റിസായും സേവനമനുഷ്‌ഠിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക