അൽഹസ്സ: പ്രവാസലോകത്തിന്റെ സാഹോദര്യത്തിന്റെ കൂട്ടായ്മയിൽ നവയുഗംസാംസ്കാരികവേദി അൽഹസ്സ ഹഫൂഫ്മേഖല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
മസ്റോയയിലെ ഫാം ഹൗസിൽ നടന്ന ഇഫ്താർ സംഗമത്തിൽ പ്രമുഖ ഇസ്ലാമികപണ്ഡിതൻ നാസർ മദനി റമദാൻ സന്ദേശംനൽകി. സ്വയം ത്യാഗങ്ങൾ സഹിച്ചും സഹജീവികൾക്ക് തുണയാവുകയും, അവരെ സ്നേഹിയ്ക്കുകയും ചെയ്യുക എന്നതാണ്റമദാൻ മാസം നൽകുന്ന മഹനീയ സന്ദേശമെന്ന് അദ്ദേഹം പ്രഭാഷണത്തിൽ ഊന്നിപറഞ്ഞു.
നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ.ജി, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രനേതാക്കളായസാജൻ കണിയാപുരം, ദാസൻ രാഘവൻ, അരുൺ നൂറനാട്, സുശീൽ കുമാർ, ഉണ്ണി മാധവൻ, അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി,രതീഷ് രാമചന്ദ്രൻ, വനിതാവേദി നേതാവ് ആരതി.എം.ജി എന്നിവർ പങ്കെടുത്തു.
നൂറുകണക്കിന് നവയുഗം പ്രവർത്തകരും, തൊഴിലാളികളും പങ്കെടുത്ത ഇഫ്താർ സംഗമത്തിന്, നവയുഗം അൽഹസ്സ മേഖലനേതാക്കളായ അഷറഫ് ഒയൂർ, സമീർ ആരമ്പിളിൽ, കലാം, ബിജു മലയടി, ഹനീഷ് കാപ്പിൽ, സുബ്രഹ്മണ്യൻ, സുൽഫി, സിയാദ്,അഖിൽ എന്നിവർ നേതൃത്വം നൽകി.