മലയാള സിനിമ
വേണ്ടത്ര പരിഗണിക്കാതിരുന്നകീര്ത്തി സുരേഷിനെ താരമാക്കി മാറ്റിയത് അന്യഭാഷാ ചിത്രങ്ങളാണ്.മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയായ മേനക സുരേഷിന്റെയും
നിര്‍മ്മാതാവായ സുരേഷ് കുമാറിന്രെയും മകളായ കീര്‍ത്തിയാണ് ഇപ്പോള്‍
തെന്നിന്ത്യയിലെ താരം. അടുത്തിടെ റിലീസ് ചെയ്ത തെലുങ്ക് ചിത്രമായ മഹാനടിയിലെ
സാവിത്രിയെ അവതരിപ്പിച്ചതിലൂടെയാണ് ഈ താരം ലോകശ്രദ്ധ നേടിയത്.
നാഗ്അശ്വിന്‍
സംവിധാനം ചെയ്ത ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാനും തെലുങ്ക് സിനിമയില്‍ തുടക്കം
കുറിച്ചിരുന്നു. സാവിത്രിയായി കീര്‍ത്തിയെത്തിയപ്പോള്‍ ജെമിനി ഗണേശനായാണ്
ദുല്‍ഖര്‍ എത്തിയത്. ബോക്സോഫീസ് കലക്ഷനില്‍ നിലവിലെ റെക്കോര്‍ഡുകളെല്ലാം
തകര്‍ത്താണ് ചിത്രം മുന്നേറുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന് 60 കോടി കലക്ഷന്‍
ലഭിച്ചിരുന്നു. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തുനിന്നും ചിത്രത്തിന് മികച്ച
പ്രതികരണമാണ് ലഭിച്ചത്.
ഈ സിനിമയില്‍ അഭിനയിക്കുന്നതിനായി ഇരുവരും നടത്തിയ
തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഹാനടി ഇറങ്ങിയതിന് പിന്നാലെ
കീര്‍ത്തി സുരേഷ് തന്രെ പ്രതിഫലം വര്ധിപ്പിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.നീണ്ട നാളത്തെ തയ്യാറെടുപ്പിനൊടുവിലാണ് താരം സാവിത്രിയായത്.
ദേശീയ അവാര്‍ഡ് ജേതാവായ സാവിത്രിയെ അവതരിപ്പിക്കുന്നതിനായി ധാരാളം
തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.
മഹാനടിയില്‍
അഭിനയിച്ചതിന് ഒന്നരക്കോടി രൂപയാണ് താരത്തിന് ലഭിച്ചതെന്നാണ്
റിപ്പോര്‍ട്ടുകള്‍. ബോക്സോഫീസിലെ കലക്ഷന്‍ റെക്കോര്‍ഡുകളെല്ലാം മറിടകന്ന്
കുതിക്കുകയാണ് ചിത്രം. മഹാനടിയില്‍ അഭിനയിച്ചതിന് ശേഷം താരപുത്രി
തന്റെ പ്രതിഫലം കുത്തനെ വര്‍ധിപ്പിച്ചുവെന്നും രാംചരണും
ജൂനിയര്‍ എന്‍ടി ആറും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തി അഭിനയിക്കുന്നതിന്
മൂന്നുകോടി രൂപയാണ് കീര്‍ത്തിക്ക് നല്‍കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.