Image

ഫാ. സൈമണ്‍ ഇടത്തിപ്പറമ്പില്‍ നിര്യാതനായി

Published on 29 May, 2018
ഫാ. സൈമണ്‍ ഇടത്തിപ്പറമ്പില്‍ നിര്യാതനായി
കോട്ടയം: കോട്ടയം അതിരൂപതാംഗമായ ഫാ. സൈമണ്‍ ഇടത്തിപ്പറമ്പില്‍ (85) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 2.30 ന് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ പ്രധാന കാര്‍മികത്വത്തില്‍ കണ്ണങ്കര സെന്‍റ് സേവ്യേഴ്‌സ് പള്ളിയില്‍.

കണ്ണങ്കര ഇടത്തിപ്പറമ്പില്‍ ഫിലിപ്പ് ഏലി ദമ്പതികളുടെ മകനാണ്. 1960 ല്‍ പൗരോഹിത്യംസ്വീകരിച്ച് ഫാ. സൈമണ്‍ ഉഴവൂര്‍ പള്ളിയില്‍ അസിസ്റ്റന്‍റ് വികാരിയായും പുതുവേലി, സംക്രാന്തി, പയ്യാവൂര്‍, കണ്ണങ്കര, ചാരമംഗലം, പുന്നത്തുറ, മാറിക, ചുങ്കം, കടുത്തുരുത്തി, ഉഴവൂര്‍, ഒളശ, ഇടയ്ക്കാട് എന്നീ ഇടവകകളില്‍ വികാരിയായും സെന്‍റ് സ്റ്റാനിസ്ലാവൂസ് മൈനര്‍ സെമിനാരി റെക്ടര്‍, കാരിത്താസ് ആശുപത്രി ഡയറക്ടര്‍, മിഷനറി സൊസൈറ്റി ഓഫ് പയസ് ടെന്‍ത് ഡയറക്ടര്‍ എന്നീ നിലകളിലും അമേരിക്കയിലെ ഷിക്കാഗോ ക്‌നാനായ മിഷനിലും സേവനം ചെയ്തിട്ടുണ്ട്.

സഹോദരങ്ങള്‍:ഏലിയാമ്മ മണിയാട്ടേല്‍, സിസ്റ്റര്‍ ജോസഫ എസ്‌വിഎം, ചാക്കോ, പൂന്നൂസ്, ഫിലിപ്പ്, ജോസ്, ഫാ. സ്റ്റാനി ഇടത്തിപ്പറന്പില്‍(ഇടയ്ക്കാട് ഫൊറോന വികാരി, കോട്ടയം അതിരൂപതാ കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി സെക്രട്ടറി).

മൃതദേഹം വെള്ളിയാഴ്ച രാവിലെ ഒന്പതി നുസഹോദരന്‍ കണ്ണങ്കര ഇടത്തിപ്പറന്പില്‍ ജോസിന്‍റെ ഭവനത്തില്‍ കൊണ്ടുവരുന്നതും തുടര്‍ന്ന് 11 മുതല്‍ കണ്ണങ്കര സെന്‍റ് സേവ്യേഴ്‌സ് പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതുമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക