Image

മുട്ടത്തുവര്‍ക്കി സാഹിത്യ പുരസ്കാരം കെ.ആര്‍. മീരയ്ക്ക് സമ്മാനിച്ചു

Published on 29 May, 2018
മുട്ടത്തുവര്‍ക്കി സാഹിത്യ പുരസ്കാരം കെ.ആര്‍. മീരയ്ക്ക് സമ്മാനിച്ചു
കോട്ടയം: സാധാരണക്കാരനെ നോവല്‍ വായിക്കാന്‍ പ്രേരിപ്പിച്ചതില്‍ മുട്ടത്തുവര്‍ക്കിക്ക് വലിയ പങ്കുണ്ടെന്നു കവിയും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. മികച്ച നോവലിനുള്ള മുട്ടത്തുവര്‍ക്കി സാഹിത്യ പുരസ്കാരം സാഹിത്യകാരി കെ.ആര്‍ മീരയ്ക്ക് കൈമാറുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കെ.സി. ഡാനിയേല്‍ പുരസ്കാരം ലഭിച്ച ശ്രീകുമാരന്‍ തമ്പിയേയും, കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ച സി.ആര്‍. ഓമനക്കുട്ടനേയും ചടങ്ങില്‍ ആദരിച്ചു.

അന്ന മുട്ടത്ത് എഴുതിയ 'മുട്ടത്തുവര്‍ക്കി അനുസ്മരണം ജീവന്റെ ഈണങ്ങള്‍' എന്ന ഗ്രന്ഥം നഗരസഭാധ്യക്ഷ ഡോ. പി.ആര്‍. സോന, ലില്ലി ടോമിക്ക് നല്‍കി പ്രകാശനം ചെയ്തു. എം. മനോഹരന്‍, ഡോ. ജയിംസ് മണിമല, അന്ന മുട്ടത്ത്, ടി. രാധാകൃഷ്ണന്‍, മാത്യു പ്രാല്‍ എന്നിവര്‍ പ്രസംഗിച്ചു.
മുട്ടത്തുവര്‍ക്കി സാഹിത്യ പുരസ്കാരം കെ.ആര്‍. മീരയ്ക്ക് സമ്മാനിച്ചുമുട്ടത്തുവര്‍ക്കി സാഹിത്യ പുരസ്കാരം കെ.ആര്‍. മീരയ്ക്ക് സമ്മാനിച്ചുമുട്ടത്തുവര്‍ക്കി സാഹിത്യ പുരസ്കാരം കെ.ആര്‍. മീരയ്ക്ക് സമ്മാനിച്ചുമുട്ടത്തുവര്‍ക്കി സാഹിത്യ പുരസ്കാരം കെ.ആര്‍. മീരയ്ക്ക് സമ്മാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക