Image

വോട്ട് ചെയ്യുമ്പോള്‍ നോക്കേണ്ടത് വ്യക്തിബന്ധമല്ല, സംഘടനയുടെ നന്മ: ബെന്നി വാച്ചാച്ചിറ

Published on 29 May, 2018
വോട്ട് ചെയ്യുമ്പോള്‍ നോക്കേണ്ടത് വ്യക്തിബന്ധമല്ല, സംഘടനയുടെ നന്മ: ബെന്നി വാച്ചാച്ചിറ
ഇലക്ഷനില്‍ താന്‍ ഇന്നയാള്‍ക്കാണ് വോട്ട് ചെയ്യുന്നതെന്നു പറഞ്ഞ ഒരാളോട് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ചോദിച്ചു: അയാള്‍ക്ക് വോട്ടു ചെയ്യാന്‍ എന്താണ്കാരണം?

'അയാള്‍ എന്റെ അടുത്ത സുഹൃത്താണ്' മറുപടി

അയാള്‍ ജയിച്ചാല്‍ സംഘടനയ്ക്ക് ഗുണമുണ്ടാകുമോ?- ബെന്നി വീണ്ടും ചോദിച്ചു.

ഇല്ലെന്നു അയാള്‍ തുറന്നു പറഞ്ഞു.

എങ്കില്‍ പിന്നെ അയാള്‍ക്ക് വോട്ട് ചെയ്യാമോ? വ്യക്തിബന്ധമല്ല, സ്ഥാനാര്‍ത്ഥിയെ കൊണ്ട് സംഘടനയ്ക്ക് എന്തു ഗുണമുണ്ടാകുമെന്നല്ലേ നാം പരിഗണിക്കേണ്ടത്?ബെന്നി ചോദിക്കുന്നു

വ്യക്തിവൈരാഗ്യത്തിന്റെ കാര്യം വരുമ്പോഴും ഇതു പ്രസക്തം. സ്ഥാനാര്‍ത്ഥിയേയോ, സ്ഥാനാര്‍ത്ഥികളുടെ സഹായികളെയോ ഇഷ്ടമില്ലായിരിക്കാം. പക്ഷെ അയാള്‍ സംഘടനയ്ക്ക് ഏറെ ഗുണം ചെയ്യുന്ന ആളാണ്.
അപ്പോള്‍ പരിഗണിക്കേണ്ടത് ആ ഒരു കാര്യം മാത്രം.

അടുത്ത മാസം (ജൂണ്‍) 22-നാണ് ഫോമാ ഇലക്ഷന്‍. 23-നു പുതിയ ഭാരവാഹികള്‍ മെയിന്‍ സ്റ്റേജില്‍ വച്ചു സത്യപ്രതിജ്ഞ ചെയ്യും. പുതിയ ഭരണഘടനാ ഭേദഗതിപ്രകാരമാണിത്. പ്രസിഡന്റായി കണ്‍വന്‍ഷനിലെത്തുന്ന ബെന്നി മുന്‍ പ്രസിഡന്റായി ഇറങ്ങി പോരണം.

അതില്‍ വിഷമമില്ല. സന്തോഷമുണ്ട് താനും. ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി ചെയ്തു തീര്‍ത്തതിന്റെ സന്തോഷം.

മുന്‍വര്‍ഷങ്ങളില്‍ ഒക്ടോബറിലാണ് ഭാരവാഹികള്‍ അധികാരം കൈമാറുന്നത്. ഇത്തവണ അതു ജൂണിലായി. കണക്കും മറ്റും ഒക്ടോബറില്‍ നല്‍കിയാല്‍ മതിയാകും. എന്നാല്‍ അതിനു മുമ്പുതന്നെ അവ നല്‍കും.

അതിനിടെ പൊതുവായ കാര്യങ്ങളില്‍ മനസ്സു തുറക്കുന്ന മൂന്നാമത്തെ അഭിമുഖമാണിത്. (ആദ്യ ഭാഗങ്ങള്‍ താഴെ). ഇനി കണ്‍വന്‍ഷനില്‍ മാത്രം ശ്രദ്ധിക്കണം.

കണ്‍വന്‍ഷന്‍ കഴിയുമ്പോള്‍ ലാഭത്തിന്റെ കണക്ക് പറഞ്ഞേ പടിയിറങ്ങൂ. എത്ര മിച്ചം ഉണ്ടാകും എന്നു പറയാനാവില്ലെങ്കിലും മിച്ചം ഉണ്ടാകും. എത്ര സാധാരണക്കാരനും പ്രസിഡന്റ് പദത്തിലേക്ക് വരാമെന്നു തെളിയിക്കും. പലരും നേതൃത്വത്തിലേക്ക് വരാന്‍ പേടിക്കുന്നു. അവര്‍ക്കൊരു വഴികാട്ടിയായിരിക്കും താന്‍.

സംഘടന പിളര്‍ന്നപ്പോള്‍ ശശിധരന്‍ നായര്‍ അനുഭവിച്ച വിഷമതകള്‍ താന്‍ കണ്ടതാണ്. അന്ന് ഫണ്ട് സമാഹരണത്തിന്റെ ചുമതല ഏറ്റെടുത്തതാണ്. സത്യമെന്നു ബോധ്യപ്പെട്ട കാര്യങ്ങള്‍ക്കുവേണ്ടി നില്‍ക്കാന്‍ ഒരു മടിയും തോന്നിയില്ല.

ആരെയെങ്കിലും പേടിച്ചു നില്‍ക്കേണ്ട അവസ്ഥയിപ്പോള്‍ ഫോമയിലില്ല. 75 അംഗസംഘടനകളുമായി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായി ഫോമ വളര്‍ന്നത് ഒരു ദശാബ്ദമായി സംഘടനയ്ക്ക് നേതൃത്വം കൊടുത്തവരുടെ കഠിനാധ്വാനം മൂലമാണ്. ദൈവാനുഗ്രഹവും വേണം എന്നും വിശ്വസിക്കുന്നു. ഇരുത്തം വന്ന സംഘടനയാണ് ഫോമ.

വോട്ട് ചെയ്യാന്‍ ഇത്തവണ 560 ഡെലിഗേറ്റുകളെങ്കിലുമുണ്ടാകും. അവരോട് പറയാനുള്ളത് സംഘടനയ്ക്ക് ഗുണം ചെയ്യുമെന്നു കരുതുന്നവരെ മാത്രമേ തെരഞ്ഞെടുക്കാവു എന്നാണ്. പ്രവര്‍ത്തന തത്പരരും കഴിവുള്ളവരുമായിരിക്കണം അവര്‍.

ആകെ 12 റീജിയനുകളില്‍ 10 എണ്ണത്തില്‍ നിന്നും മുന്‍കാലങ്ങളില്‍ കിട്ടിയതിന്റെ ഇരട്ടി രജിസ്ട്രേഷന്‍ ഇത്തവണയുണ്ട്. മുമ്പ് പലയിടത്തും ഡെലിഗേറ്റുകളെ കിട്ടാന്‍ പോലും വിഷമമായിരുന്നു. എന്നാല്‍ ഇത്തവണ സ്ഥിതി മാറി. പ്രധാന കാരണം താന്‍ നേരിട്ടുപോയി ജനങ്ങളെ കണ്ടു എന്നതാണ്. പ്രാദേശിക തലത്തില്‍ മീറ്റിംഗുകള്‍ വച്ചു, പരാതികള്‍ കേട്ടു. നല്ല ബന്ധം സ്ഥാപിച്ചു. അതു രജിസ്ട്രേഷനില്‍ പ്രതിഫലിച്ചു. രജിസ്റ്റര്‍ ചെയ്ത 60 ശതമാനവും ഫാമിലിയാണ് എന്നതാണ് മറ്റൊരു പുതുമ.

ഇലക്ഷനില്‍ ഇത്തവണയും നിലവിലുള്ള ചില ഭാരവാഹികള്‍ മത്സരിക്കുന്നു. അവരുടെ മുന്നിലും പിന്നിലും നിന്നു പ്രവര്‍ത്തിച്ച സഹയാത്രികര്‍ക്കുവേണ്ടി വഴിമാറിക്കൊടുക്കാതെ അധികാരത്തില്‍ കടിച്ചു തൂങ്ങുന്നത് അവരോടും, സംഘടനയോടുമുള്ള ദ്രോഹമാണ്. കൂടെയുള്ളവരെ പ്രമോട്ട് ചെയ്യാതെ അധികാരത്തില്‍ കടിച്ചുകിടക്കുന്നത് കഷ്ടംതന്നെ. അങ്ങനെയുള്ളവരെ സഹായിക്കാനും ആളുണ്ടെന്നത് വിസ്മരിക്കുന്നില്ല.

ബെന്നി വാച്ചാച്ചിറയോട് ഇഷ്ടമില്ലാത്തതു കൊണ്ട്, ബെന്നിയുടെ കൂടെ പ്രവര്‍ത്തിക്കുന്നവരേയും ഇഷ്ടമില്ല എന്ന ചിന്താഗതി പുലര്‍ത്തുന്നവരെ കണ്ടിട്ടുണ്ട്. അതു കഷ്ടമാണ്. തന്റെ ഭാഗത്തുനിന്നുള്ള തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അതു തിരുത്താന്‍ താന്‍ ഒരിക്കലും മടിച്ചിട്ടില്ല. ആരോടെങ്കിലുമുള്ള വിരോധം കൊണ്ട് കഴിവുള്ളവരെ മാറ്റിനിര്‍ത്തരുത്.

സ്ഥാനാര്‍ത്ഥികള്‍ സ്വയം വരുന്നവരാണ്. പക്ഷെ വരുന്ന സ്ഥാനത്തിന് താന്‍ യോഗ്യനാണോ എന്നു ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. താത്പര്യമുള്ളവര്‍ മാത്രം വരട്ടെ.ഒരു ദിവസം ഒരു മണിക്കൂര്‍ സംഘടനയ്ക്കുവേണ്ടി മാറ്റിവച്ചാല്‍ തന്നെ കാര്യം സുഗമമായി. അതിനു തയ്യാറല്ലെങ്കില്‍ വരരുത്. ഇതൊരു അപേക്ഷയാണ്. ഏതു സംഘടനകള്‍ക്കും ഇതു ബാധകം.

സ്ഥാനാര്‍ത്ഥികളെല്ലാം കഴിവുള്ളവര്‍ തന്നെ. പക്ഷെ ഇലക്ഷനില്‍ ചില പ്രശ്നങ്ങള്‍ അടുത്തയിടയ്ക്കുണ്ടായി. ഭരണഘടനയില്‍ അതനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തണം. മുന്‍കാലങ്ങളില്‍ ഇങ്ങനെ ചെയ്തു എന്നു പറയുന്നതുകൊണ്ട് അതു തുടരണമെന്നില്ല

തന്റെ കഴിവിന്റെ പരമാവധി സംഘടനക്കായി പ്രവര്‍ത്തിച്ചു എന്നു വിശ്വസിക്കുന്നു. എങ്കിലും ഇതു പോര. 7 ലക്ഷം മലയാളികളില്‍ 10 ശതമാനത്തെയെങ്കിലും കണ്‍വന്‍ഷനില്‍ കൊണ്ടുവരാന്‍ കഴിയുന്നതിലാണ് കാര്യം. അതിനു ശ്രമിക്കണം. എന്നെങ്കിലും അതു സംഭവിക്കുമെന്നുറപ്പുണ്ട്. മലയാളികള്‍ ഉള്ളിടത്തോളം കാലം സംഘടന നിലനില്‍ക്കും.

രണ്ടു വര്‍ഷത്തിനിടയില്‍ വലിയ വിഷമം തോന്നിയ അനുഭവങ്ങളൊന്നുമില്ല. ചില സബ് കമ്മിറ്റികളില്‍ നിന്നും മറ്റും ഹാര്‍ഡ് ടൈം ഉണ്ടായിട്ടില്ലെന്നുമില്ല. എക്സിക്യൂട്ടിവില്‍ ആറു പേര്‍ ഉണ്ട്. അവരില്‍ ഓരോരുത്തര്‍ രണ്ട് റീജിയന്റെ വീതം ചുമതല ഏറ്റാല്‍ കാര്യങ്ങള്‍ എളുപ്പമാകും. ആര്‍.വി.പിക്കൊപ്പം അവര്‍ പ്രവര്‍ത്തിച്ചാല്‍ പ്രസിഡന്റിന്റെ ജോലി കുറയും.

പ്രസിഡന്റുമാര്‍ക്ക് ഒരു വീക്ഷണമുണ്ട്. കമ്മിറ്റികളിലുള്ളവര്‍ അതു അംഗീകരിക്കണം. പ്രസിഡന്റ് പദത്തില്‍ താന്‍ പ്രവര്‍ത്തിച്ചപോലെ എല്ലാവരും പ്രവര്‍ത്തിക്കണമെന്ന പക്ഷമില്ല.

ആര്‍.വി.പി ഒന്നും ചെയ്യാതിരുന്നാല്‍ താത്പര്യമുള്ളവരെ ചുമതലയിലേക്ക് കൊണ്ടുവരാന്‍ ദേശീയ നേതൃത്വം മടിക്കരുത്. അതിനു ധൈര്യമായി തീരുമാനമെടുക്കണം. സംഘടനയുടെ ഭാവി നോക്കി പ്രവര്‍ത്തിക്കുമ്പോള്‍ ആരും കുറ്റപ്പെടുത്തുമെന്നു തോന്നുന്നില്ല. അത്തരം ചില സംഭവങ്ങള്‍ താന്‍ നേരിട്ടുട്ടുണ്ട്.

സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സെക്രട്ടറിയുടെ പങ്ക് വലുതാണ്. ജോ. സെക്രട്ടറിയുമായി ജോലികള്‍ പങ്കുവെയ്ക്കണം. എല്ലാം പ്രസിഡന്റ് ചെയ്യണമെന്ന നിലപാട് ശരിയല്ല.

രണ്ടു വര്‍ഷംകൊണ്ട് വലിയൊരു സുഹൃദ് വലയം കെട്ടിപ്പെടുക്കാനായി എന്നതാണ് വ്യക്തിപരമായി പ്രധാന നേട്ടം. അതുപോലെ ജനങ്ങളും ഫോമയുമായി നല്ല ബന്ധം ഉണ്ടാക്കി. ഫോണ്‍ വഴിയുള്ള ജനാഭിമുഖ്യയജ്ഞവും നേരിട്ടുപോയി ആളുകളെ കണ്ടതുമൊക്കെ ചരിത്രം കുറിക്കുന്നതായിരുന്നു. പലര്‍ക്കും ഫോമ എന്താണെന്നുപോലും അറിയില്ലായിരുന്നു. മുന്‍കാലങ്ങളില്‍ പ്രാദേശിക മീറ്റിംഗിനൊക്കെ ഫോമ കേന്ദ്ര നേതൃത്വം പണം നല്‍കുമായിരുന്നു. ഇത്തവണ ആളുകള്‍ തന്നെ മുന്‍കൈ എടുത്ത് പ്രാദേശിക യോഗങ്ങള്‍ വിളിച്ചുചേര്‍ത്തു. അതു സംഘടനയ്ക്ക് ലാഭമായി.

രണ്ടുവര്‍ഷം സംഘടനക്കു വേണ്ടി പ്രവര്‍ത്തിച്ചത് നഷ്ടമായി തോന്നിയിട്ടില്ല. മലയാളികള്‍ക്കു നല്‍കിയ വാക്ക് പാലിക്കുകയായിരുന്നു. ഭാര്യയും നാലു മക്കളും അതിനെ പിന്തുണച്ചു. സമയവും പണവും നഷ്ടമായി എന്നു കരുതുന്നേയില്ല. അഥവാ നഷ്ടം ഒരു നഷ്ടമായി തോന്നുന്നില്ല.

സ്ഥാനമൊഴിഞ്ഞാല്‍ എന്തെങ്കിലും ബിസിനസ് രംഗമാണ് ലക്ഷ്യം. എങ്കിലും അവസാന കാലം വരെ സംഘടനയ്ക്കുവേണ്ടി പ്രവര്‍ത്തിക്കും. സ്ഥാനം ഒന്നും ആവശ്യമില്ല. ഏല്പിക്കുന്ന ഏതു ജോലിയും ചെയ്യും.

ബൈബിള്‍ എന്നും വായിക്കുന്ന ആളാണ് താന്‍. അതില്‍ മീന്‍ കിട്ടാതിരുന്ന ശിഷ്യന്മാരെ കണ്ടപ്പോള്‍ വലതുവശത്ത് വലയിടാന്‍ ക്രിസ്തു പറഞ്ഞു. അപ്പോള്‍ മീന്‍ കിട്ടി. അതുപോലെ ചിക്കാഗോയില്‍ വലയിട്ടു. ഇത്തവണ ഏറ്റവും കൂടുതല്‍ രജിസ്ട്രേഷനും കിട്ടി. മുന്‍ കാലങ്ങളില്‍ അതായിരുന്നില്ല സ്ഥിതി.

സഹപ്രവര്‍ത്തകരില്‍ നിന്നു വലിയ പിന്തുണ തനിക്ക് ലഭിച്ചു. കണ്‍വന്‍ഷന്‍ ചെയര്‍ സണ്ണി വള്ളിക്കളം, വൈസ് ചെയര്‍ ജോസ് മണക്കാട്ട്, കോര്‍ഡിനേറ്റര്‍ ജോണ്‍ പാട്ടപതി, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ബീന വള്ളിക്കളം, എബി അലക്സ്, ആന്റോ കവലയ്ക്കല്‍, രാജന്‍ തലവടി, ട്രഷറര്‍ ജോസി കുരിശിങ്കല്‍, ആര്‍.വി.പി ബിജി എടാട്ട്, പീറ്റര്‍ കുളങ്ങര, ജോണിക്കുട്ടി പിള്ളവീട്ടില്‍ തുടങ്ങിയവര്‍ അവരില്‍ ചിലര്‍മാത്രം.


വാക്ക് ഇന്‍ രജിസ്ട്രേഷന്‍; ഇലക്ഷന്‍ ചൂഷണം: ബന്നി വാച്ചാച്ചിറ മനസു തുറക്കുന്നു

ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറക്ക് സ്ഥാനാര്‍ഥികളോട് പറയാനുള്ളത്...
വോട്ട് ചെയ്യുമ്പോള്‍ നോക്കേണ്ടത് വ്യക്തിബന്ധമല്ല, സംഘടനയുടെ നന്മ: ബെന്നി വാച്ചാച്ചിറ
Join WhatsApp News
Fomaa lover 2018-05-29 14:41:00
മക്കുണന്മാര്‍ സ്ഥാനാര്‍ഥികളായാല്‍ ആര്‍ക്ക് വോട്ട് ചെയ്യും? എന്തായാലും ജോണ്‍ സി വര്‍ഗീസിനെ പ്രസിഡന്റ് ആക്കിയാല്‍ ജോസ് ഏബ്രഹാമിനെ സെക്രട്ടറി ആക്കരുത്. തിരിച്ചും അങ്ങനെ തന്നെ. അല്ലെങ്കില്‍ പിന്നെ അന്നു തൊട്ടു അടി നടക്കും.
സ്റ്റാറ്റന്‍ ഐലന്‍ഡിലെ ഗോഡ് ഫാദറന്മാരെ തറ പറ്റിക്കണം
പാനലെ നമ 
Dallasvaala 2018-05-29 14:43:40
പ്രസിഡന്റ് സ്ഥാനാര്‍ഥി ചാമത്തില്‍ ഡാലസില്‍ നിന്നാണെന്നു കേട്ടു. ഞങ്ങളാരും അറിയില്ല. ഇവിടെ പിന്തുണയില്ലാത്തയാള്‍ പ്രസിഡന്റായിട്ടു എന്തു കാര്യം? 
Ramesh Panicker 2018-05-30 00:25:33
How did the current president and secretary won the last election.  It is not because of their quality, but the church leaders worked for them from behind.  The present committee is just a Syro Malabar committee.  And now the president is preaching like a prostitute preaching about the importance of chastity.  A big hypocrisy.  
നാരദന്‍ 2018-05-30 07:23:03
വാച്ചാചിറ പറയുന്നത് നല്ലത് തന്നെ, പക്ഷെ  നേരത്തെ ഇത് പോലെ എലെക്സന്‍ നടത്തിയിരുന്നു എങ്കില്‍ താങ്കള്‍ പ്രസിഡണ്ട്‌ ആകുമായിരുന്നോ ?. എത്ര ളോഹ തൊഴിലാളികള്‍ താങ്കള്‍ക്ക്  വേണ്ടി വോട്ട് പിടിച്ചു.
പാലം കടക്കുവോളം  നാരായണ നാരായണ .......പാലം കടന്നു കഴിയുമ്പോള്‍ ....കൂരായണ കൂരായണ   
simon Kondottu 2018-05-30 07:57:18
എമ്പയർ റീജിയനിൽ നിന്ന് ആർ വി പി ആയി മത്സരിക്കുന്ന ആൾ നാടാറു  മാസം കാടാറു മാസം എന്ന പോലെ ആറു മാസത്തിൽ കൂടുതൽ നാട്ടിലാണ്. ഏതൊക്ക സംഘടനയിൽ അയാൾ പ്രവർത്തിച്ചുവോ അവിടമെല്ലാം പ്രശ്നം ആണ്. ഇന്നു പറയുന്നതല്ല നാളെ പറയുന്നത്. വിശ്വസിക്കാൻ കൊള്ളത്തില്ല. ഫോമ നശിച്ചു പോകാതിരിക്കാൻ എഴുതിയതാണ്.
Kirukkan Vinod 2018-05-30 10:46:38
Totally agree with Simon Kondottu. Everyone must isolate and defeat those people. He stays in Kerala most of the time and comes to USA during election time. Really shame! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക