Image

ഡോ. ഇ. സി. ജോര്‍ജ്ജ് സുദര്‍ശന്‍ അനുസ്മരണവും ഇഫ്താര്‍ കുടുംബസംഗമവും നടത്തി

Published on 29 May, 2018
ഡോ. ഇ. സി. ജോര്‍ജ്ജ് സുദര്‍ശന്‍ അനുസ്മരണവും ഇഫ്താര്‍ കുടുംബസംഗമവും നടത്തി
ലോക പ്രശസ്ത മലയാളി ശാസ്ത്രജ്ഞനും വേള്‍ഡ് മലയാളീ കൗണ്‍സില്‍ മുന്‍ ഗ്ലോബല്‍ ചെയര്‍മാനും ആയിരുന്ന ഡോ. ഇ. സി. ജോര്‍ജ്ജ് സുദര്‍ശനെ വേള്‍ഡ് മലയാളീ കൗണ്‍സില്‍ അനുസ്മരിച്ചു. വേള്‍ഡ് മലയാളീ കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് ശ്രീ ചാള്‍സ് പോള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ശ്രീ. ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ അനുസ്മരണപ്രഭാഷണം നടത്തി. ഡോ. ഇ. സി. ജോര്‍ജ്ജ് സുദര്‍ശന്റെ ഊര്‍ജ്ജശാസ്ത്രമേഖലയിലെ നേട്ടങ്ങള്‍ അവിസ്മരണീയമാണെന്നും ശാസ്ത്രരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് 2007ല്‍ ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജൃം ആദരിച്ചതിനെയും ഗ്ലോബല്‍ ചെയര്‍മാന്‍ ഓര്‍മിപ്പിച്ചു. ഡോ. ഇ. സി. ജോര്‍ജ്ജ് സുദര്‍ശനെപോലെയുള്ള മഹത് വ്യക്തികളുടെ പ്രവര്‍ത്തനങ്ങളും പ്രശസ്തിയും വേള്‍ഡ് മലയാളീ കൗണ്‍സിലിന് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചാലക ശക്തിയാണെന്നും എടുത്തു പറഞ്ഞു . 

 ഗ്ലോബല്‍ സെക്രട്ടറി സി. യു. മത്തായി ഡോ. ഇ. സി. ജോര്‍ജ്ജ് സുദര്‍ശന്റെ കുടുംബത്തെകുറിച്ചും ജീവിതയാത്രയിലെ വിവിധ ഘട്ടങ്ങളിലെ നേട്ടങ്ങളെയും അനുസ്മരിച്ച് സംസാരിച്ചു . ഡോ. ഇ. സി. ജോര്‍ജ്ജ് സുദര്‍ശന്റെ ജീവിതവിജയം വരും തലമുറകള്‍ക്ക് പ്രചോദനവും മാതൃകാപരവുമാണെന്ന് ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ശ്രീ. ജോണി കുരുവിള ഓര്‍മിപ്പിച്ചു കൂടാതെ മിഡില്‍ ഈസ്റ്റിലെ വിവിധ പ്രോവിസുകളില്‍ ഡോ. ഇ. സി. ജോര്‍ജ്ജ് സുദര്‍ശന്റെ അനുസ്മരണം സംഘടിപ്പിക്കുന്നതിനെ അഭിനന്ദിക്കുകയും ചെയ്തു. ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ശ്രീ. വര്‍ഗീസ് പനക്കല്‍, പ്രസിഡന്റ് ശ്രീ. ജലാലുദീന്‍, സെക്രട്ടറി ഷൈന്‍ ചന്ദ്രസേനന്‍ എന്നിവരും ഡോ. ഇ. സി. ജോര്‍ജ്ജ് സുദര്‍ശനെ അനുസ്മരിച്ചു സംസാരിച്ചു. 

ഇതിനോട് അനുബന്ധിച്ചു നടന്ന ഇഫ്താര്‍ കുടുംബ സംഗമത്തില്‍ ഇമാം മന്നാനി മുസലിയാര്‍ മുഖൃപ്രഭാഷണം നടത്തി. ശ്രീ. ഷാഹുല്‍ ഹമീദ്, ശ്രീ. ചാക്കോ തോമസ് എന്നിവര്‍ സംസാരിച്ചു. വേള്‍ഡ് മലയാളീ കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ഭാരവാഹികളായ ശ്രീ. പ്രൊമത്യൂസ് ജോര്‍ജ്ജ്, ശ്രീ. രാമചന്ദ്രന്‍ പേരാമ്പ്ര, ശ്രീ. പ്രദീപ്കുമാര്‍, ശ്രീമതി. എസ്‌തേര്‍ ഐസക്, ശ്രീ. ജിമ്മി, ശ്രീമതി ഷീലാ റെജി, ശ്രീമതി. രേഷ്മ ഷെറിന്‍, വിവിധ പ്രൊവിന്‍സുകളുടെ പ്രസിഡന്റ്മാരായ ഡോ. റെജി,ശ്രീ. സന്തോഷ്, ശ്രീ. വിനീഷ്, മറ്റ് പ്രോവിന്‍സ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടൂത്തു. പ്രോഗ്രാം കണ്‍വീനര്‍ ശ്രീ. ഷാജി അബ്ദുള്‍ റഹിമാന്‍ നന്ദി രേഖപ്പെടുത്തി.
ഡോ. ഇ. സി. ജോര്‍ജ്ജ് സുദര്‍ശന്‍ അനുസ്മരണവും ഇഫ്താര്‍ കുടുംബസംഗമവും നടത്തിഡോ. ഇ. സി. ജോര്‍ജ്ജ് സുദര്‍ശന്‍ അനുസ്മരണവും ഇഫ്താര്‍ കുടുംബസംഗമവും നടത്തിഡോ. ഇ. സി. ജോര്‍ജ്ജ് സുദര്‍ശന്‍ അനുസ്മരണവും ഇഫ്താര്‍ കുടുംബസംഗമവും നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക