Image

സദാചാര പോലീസും മാറുന്ന സംസ്‌ക്കാരവും- (ബാബു പാറയ്ക്കല്‍)

ബാബു പാറയ്ക്കല്‍ Published on 30 May, 2018
സദാചാര പോലീസും മാറുന്ന സംസ്‌ക്കാരവും- (ബാബു പാറയ്ക്കല്‍)
കേരളത്തില്‍ ഒരു ദുരഭിമാനക്കൊലകൂടി. കെവിന്‍ എന്ന യുവാവിനെ വീട്ടില്‍ പിടിച്ചിറക്കി കൊണ്ടുപോയി മര്‍ദ്ദിച്ചവശനാക്കി വെള്ളത്തില്‍ മുക്കിക്കൊന്നു. വീട്ടില്‍ നിന്നു വിളിച്ചിറക്കി വെട്ടിക്കൊല്ലുന്നതു കേരളത്തില്‍ ഇപ്പോള്‍ സാധാരയാണ്. പ്രത്യേകിച്ച് കണ്ണൂരിലും മറ്റും. അതു കൂടുതലും രാഷ്ട്രീയ കൊലപാതകങ്ങളാണ്. തങ്ങളുടേതായ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കാത്തവരെ വകവരുത്തുക എന്നത് നേതൃത്വം അംഗീകരിക്കുന്ന തത്വശാസ്ത്രമായി മാറിക്കഴിഞ്ഞു. എന്നാല്‍ കെവിന്‍ എന്ന ചെറുപ്പക്കാരന്‍ എന്തു തെറ്റാണു ചെയ്തത്? ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട 23ക്കാരനായ കെവിന്‍ റോമന്‍ കത്തോലിക്കാ വിഭാഗത്തില്‍പെട്ട 21കാരിയായ ഒരു പെണ്‍കുട്ടിയെ സ്‌നേഹിച്ചു. അവര്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. പെണ്‍കുട്ടിയുടെ പിതാവ് താന്‍ യുവാവായിരുന്നപ്പോള്‍ ഒരു മുസ്ലീം യുവതിയെ സ്‌നേഹിച്ചു. വിവാഹം കഴിച്ചു. എന്നാല്‍ അന്നു മുസ്ലീങ്ങള്‍ അദ്ദേഹത്തെ ജീവിക്കാന്‍ അനുവദിച്ചു. കായികമായി അദ്ദേഹത്തെ അവര്‍ ഉപദ്രവിച്ചില്ലെന്നു മാത്രമല്ല, കുടുംബങ്ങള്‍ തമ്മില്‍ നല്ല ബന്ധം തുടരുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ മകള്‍ തന്നോടൊപ്പം സാമ്പത്തികമില്ലാത്ത ഒരു ദളിത് ക്രിസ്ത്യന്‍ യുവാവിനെ സ്‌നേഹിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ദുരഭിമാനം ഉണര്‍ന്നു. പയ്യനെ കൊണ്ടുപോയി ക്രൂരമായി കൊന്നു. രാജ്യത്തിന്റെ ഭരണഘടന അനുവദിച്ചിരിക്കുന്ന സ്വാതന്ത്ര്യത്തില്‍ അവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു ഭാര്യാഭര്‍ത്താക്കന്മാരായിക്കഴിഞ്ഞുവെന്ന് യുവതി രേഖകള്‍ സമര്‍പ്പിച്ച് പോലീസ് അധികാരികളുടെ മുമ്പില്‍ കെഞ്ചിയിട്ടും പിതാവിന്റെ സ്വാധീനത്തില്‍ പോലീസ് യുവാവിനെ വകവരുത്തുവാന്‍ പരോക്ഷമായി കൂട്ടുനിന്നു. ആരും അറിയുകയില്ലായിരുന്ന ഈ കേസ് ഈ ഒരളവില്‍ പൊക്കിക്കൊണ്ടുവന്ന് മനുഷ്യമനസ്സാക്ഷിയുടെ മുമ്പിലേക്കിട്ടു കൊടുത്തതു മാധ്യമങ്ങളാണ്. അതിനു മുഖ്യകാരണം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പാണ്. ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി തോല്‍ക്കുകയാണെങ്കില്‍ അതിന് ഒരു കാരണമേയുള്ളൂ ശ്രീ പിണറായി വിജയന്റെ പോലീസ് അദ്ദേഹത്തിന് കൊടുത്ത സഹായം!

അയല്‍രാജ്യമായ പാക്കിസ്ഥാനിലും ഇന്ത്യയില്‍ തന്നെ ചില വടക്കന്‍ സംസ്ഥാനങ്ങളിലും സദാചാര പോലീസ് ഇത്തരത്തിലുള്ള ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നതായി കേട്ടിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇങ്ങനെയൊരു സംഭവം അടുത്തകാലം വരെ ചിന്തിക്കാന്‍ പോലും സാദ്ധ്യമല്ലായിരുന്നു.

എങ്കിലും കുറച്ചുനാള്‍ മുമ്പ് കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ കാറ്റുകൊണ്ടിരുന്ന യുവതീയുവാക്കളെ, അതില്‍ സഹോദരീ സഹോദരന്‍മാരും അച്ഛനും മകളും ഉള്‍പ്പെടും, ശിവസേനക്കാര്‍ സദാചാര പോലീസ് ചമഞ്ഞ് വന്ന് അടിച്ചോടിച്ചത് മറക്കാന്‍ സമയമായിട്ടില്ല. പ്രബുദ്ധരെന്ന് സ്വയം അവകാശപ്പെടുന്ന ജനങ്ങള്‍ക്ക് എന്തുപറ്റി? പ്രതികരിക്കേണ്ട ഉത്തരവാദപ്പെട്ടവര്‍ നിശ്ശബ്ദരാകുമ്പോള്‍ ഗുണ്ടാവിളയാട്ടം സംസ്‌ക്കാരത്തിന്റെ ഭാഗമായി മാറുന്നു. ഒരു യുവാവും യുവതിയും കൂടി ബൈക്കിലോ കാറിലോ ബസിലോ സ്വതന്ത്രമായി യാത്ര ചെയ്യുന്നതു കണ്ടാല്‍ കുറെപ്പേര്‍കൂടി അവരെ മര്‍ദ്ദിക്കുകയെന്നതു സാധാരണ സംഭവമായി മാറിയിരിക്കയാണ്. കാണികളായി വട്ടം കൂടുന്നവര്‍ സെല്‍ഫിയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുചെയ്ത് സന്തോഷിക്കുന്നു. പോലീസ് നിഷ്‌ക്രിയരായി നോക്കി നില്‍ക്കുമ്പോള്‍ അവരുടെ തൊപ്പി തലയില്‍തന്നെയുണ്ടാവും. രാഷ്ട്രീയവോട്ടു ബാങ്കുകള്‍ ലക്ഷ്യമിട്ട് ഗുണ്ടാവിളയാട്ടം തുടരാന്‍ അനുവദിച്ചാല്‍ രാജ്യത്ത് അരാജകത്വം വളരുന്നതു ശീഘ്രഗതിയിലാകും. ഇതു നാടിനാപത്താണ്.

എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ജനങ്ങള്‍ക്കു വളരെ പ്രതീക്ഷയായിരുന്നു. 'എല്ലാം ശരിയാകും' എന്നു പറഞ്ഞവര്‍ ഒന്നും ശരിയാക്കാനാവാതെ നില്‍ക്കുന്ന നോക്കുകുത്തികളാകാന്‍ പാടില്ല. സദാചാര പോലീസ് ചമയുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവണം ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം പൗരന്റെ അവകാശമാണ്. അതിനെ സംരക്ഷിക്കുക എന്നത് സര്‍ക്കാരിന്റെ കടമയും. അതിനെതിരേ കണ്ണടയ്ക്കുന്നവരും അവരുടെ പ്രത്യശാസ്ത്രവും കാലത്തിന്റെ പ്രയാണത്തില്‍ വിസ്മൃതിയിലാണ്ടുപോകും. അതുണ്ടാകാതിരിക്കട്ടെ!

സദാചാര പോലീസും മാറുന്ന സംസ്‌ക്കാരവും- (ബാബു പാറയ്ക്കല്‍)
Join WhatsApp News
Sudhir Panikkaveetil 2018-05-30 15:48:06
കെവിന്റെ കാര്യത്തിൽ ദുരഭിമാനക്കൊല എന്ന് തീർത്തു 
പറയാൻ കഴിയുമോ?  അയാളുടെ സാമ്പത്തിക പരാധീനതയായിരുന്നു 
കാരണം എന്ന് ചില മാധ്യമങ്ങൾ സൂചിപ്പിക്കുന്നുണ്ട്. താലോലിച്ച് 
വളർത്തിയ മകൾ പ്രേമിച്ചവനെ കെട്ടി ജീവിക്കാൻ കഷ്ടപ്പെടുന്നത് 
കാണാൻ മാതാപിതാക്കൾ ഇഷ്ടപെടില്ലല്ലോ . അത് കരുതി മകളുടെ 
കാമുകനെ കൊല്ലാൻ അവർക്ക് എന്തവകാശം. പ്രേമമെന്നും പറഞ്ഞു 
വിവരംകെട്ട  യുവതി യുവാക്കൾ  വഴി തെറ്റി പോകാതിരിക്കാൻ 
കൗൺസിലിംഗ് സേവനം ലഭ്യമാക്കാൻ കേരളം ശ്രമിക്കണം. 
അഭയാർത്ഥികളെ പോലെ അറുപത്തിയഞ്ച് ലക്ഷം ബംഗാളികൾ 
എത്തിയിട്ടുണ്ട്. അവരും പ്രേമിക്കും. അവരിൽ ഭൂരിഭാഗം 
മുസ്‌ലിം മതക്കാരാണെന്നതും ഓർക്കണം. അപ്പോൾ പ്രേമം ലൗ ജിഹാദ് തുടങ്ങിയ മാനങ്ങളിൽ
അകപ്പെട്ട് കുറേകൂടി രൂക്ഷമാകും.  സദാചാര പോലീസും മനുഷ്യരുടെ സമാധാന ജീവിതം 
പ്രയാസപ്പെടുത്തുന്നു.  കേരളം വീണ്ടും ഭ്രാന്താലയം 
ആകുന്നു. ശ്രീ ബാബു പാറക്കൽ ആനുകാലിക 
സംഭവങ്ങളെ വിലയിരുത്തുന്നു.  അവ
സമൂഹ മനസ്സുകളുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരുന്നു.
ലേഖകൻ മുൻപും ഇതേപോലെ എഴുതിയിട്ടുണ്ട്. 
അദ്ദേഹത്തിന്റെ തളരാത്ത മനീഷയും വറ്റാത്ത തൂലികയും 
സമൂഹ നന്മക്ക് വേണ്ടി ഉപയോഗിക്കട്ടെ. 
andrew 2018-05-31 10:07:49

Sad to see a clear pre-meditated murder & torture case is kicked into racism, politics. And like the rest of many cases in Kerala this too will wither away. The incident could have been avoided by prolonged diplomacy & professional counselling. Counselling by social psychologists and not by religious people. 16-22 is an exploding, volcanic age. Many arguments can be said in favour and against, but none can solve these kinds of incidents. Parents have a right & privilege to guide their children, but torture and murder is not a solution.  The young man and woman cannot be blamed for their romance, that is the way of Nature. The social & economic difference is a major factor. The age-old magic medicine of ‘time, patience & diplomacy’ should have been implemented before trying to punish torture or kill.

Parents!  It is not uncommon to have friction & problems with your kids. Punishment or seeking the help of priests or religious workers can make it worse. Seek professional psychological counselling.

In parts of the World where the people are educated and civilized; religion, race, …all are disappearing. It is a good sign. No one is born as a racist, racism is not a side effect of any medicine. But an individual is born into racism. Parents, religion, family, society …. all; inject racism into the individual. It is an enslavement, torture & intellectual death of the individual. Racism is the worst evil under the Sun. parents! please don’t bring up your children to be racists. Religion is another main culprit. Religion wants you to be a racist, poor, uneducated. That kind of people are their fertile field. It is a way of breadwinning for lazy, cunning exploiters. Don’t be fooled by their propaganda and be poor, undereducated & a slave.

 Arise and start thinking with compassion & love; you will be surprised what a new brave world you have entered.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക