Image

ചെങ്ങന്നൂര്‍ വോട്ടെണ്ണല്‍ നാളെ:എല്‍ ഡി എഫിന്‌ മുന്‍തൂക്കമെന്നു സര്‍വ്വേ

Published on 30 May, 2018
ചെങ്ങന്നൂര്‍ വോട്ടെണ്ണല്‍ നാളെ:എല്‍ ഡി എഫിന്‌ മുന്‍തൂക്കമെന്നു സര്‍വ്വേ
തിരുവനന്തപുരം :നാളെ വോട്ടെണ്ണല്‍ നടക്കാനിരിക്കെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്ന സര്‍വേയില്‍ എല്‍ ഡി എഫ്‌ സ്ഥാനാര്‍ഥി സജി ചെറിയാനു മുന്‍തൂക്കം .മെയ്‌ 18,19,20തീയതികളില്‍ കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ്‌ വകുപ്പിലെ സര്‍വേ റിസര്‍ച്ച്‌ സെന്റര്‍, ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ പാര്‍ലമെന്ററി അഫയേഴ്‌സ്‌ ഗവണ്‍മെന്റ്‌ ഓഫ്‌ കേരളയുടെ സഹായത്തോടെയാണ്‌ ചെങ്ങന്നൂരില്‍ സര്‍വേ നടത്തിയത്‌.

എല്‍ഡിഎഫിന്റെ ജനപ്രതിനിധിയാണു മണ്ഡലത്തിനു വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്‌തെന്നും അതിനാല്‍ എല്‍ ഡി എഫിനാണ്‌ മുന്‍തൂക്കമെന്നുമാണ്‌ സര്‍വ്വേ റിപ്പോര്‍ട്ട്‌ . സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശരാശരിയാണെന്ന്‌ 38.4% പേരുടെയും അഭിപ്രായം .
മെയ്‌ 28നു നടന്ന വോട്ടെടുപ്പില്‍ 76.27ആണ്‌ അന്തിമ പോളിംഗ്‌ ശതമാനം .വിലക്കയറ്റം ,അക്രമരാഷ്ട്രീയം ,വികസന മുരടിപ്പ്‌ ,അഴിമതി എന്നിവയാണ്‌ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളായി ജനം കണ്ടത്‌ .

തിരുവന്‍വണ്ടൂര്‍ ഉള്‍പ്പെടെ പത്തു പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ നഗരസഭയിലും വ്യക്തമായ ലീഡ്‌ ലഭിക്കുമെന്നും പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നുമാണ്‌ എല്‍.ഡി.എഫിന്റെ കണക്കുകൂട്ടല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക