Image

നമ്മള്‍സാക്ഷരരാണോ.? 'പുറത്തേക്കാള്‍സങ്കീര്‍ണ്ണമല്ലേ അഹം.. !!' (ഗീത രാജീവ് )

ഗീത രാജീവ് Published on 30 May, 2018
നമ്മള്‍സാക്ഷരരാണോ.? 'പുറത്തേക്കാള്‍സങ്കീര്‍ണ്ണമല്ലേ അഹം.. !!' (ഗീത രാജീവ് )
ഞാന്‍ ലണ്ടനില്‍ വന്നു ജോലിക്ക് പോയി തുടങ്ങിയ കാലം എന്റെ മാനേജര്‍ ലേഡി രണ്ടര വയസുള്ള ഒരു കുഞ്ഞു മായി ആണു ജോലിക്ക് വരുന്നത് . അടുത്തുള്ള ചൈല്‍ഡ്‌കെയര്‍സെന്റ്‌റെറില്‍കൊടുക്കും. പോകുമ്പോള്‍ എടുത്തുകൊണ്ടുപോകും. ഒരു ദിവസം വന്നപ്പോള്‍ കുഞ്ഞുണ്ടായില്ല. ഞാന്‍ ചോദിച്ചു കുഞ്ഞെവിടെ..? 'ഇന്ന് എന്റെ ബോയ്ഫ്രണ്ടിന് അവധിയാ അവന്‍ നോക്കും' അവളുടെ ആ മറുപടി എനിക്ക് അത്രക്കങ്ങോട്ട് ദഹിച്ചില്ല. ഞാനൊരു മലയാളിയല്ലിയോ ബോയ്ഫ്രണ്ടന്നൊക്കെ കേട്ടപ്പോള്‍ വല്ലാത്തൊരു വെപ്രാളം ... എടുത്തവായില്‍ ഞാന്‍ചോദിച്ചു ..അപ്പോള്‍ ഭര്‍ത്താവ്...?? ഞങ്ങള്‍ ഡൈവോഴ്‌സാ ...എനിക്കു പിന്നെയും ദഹനകേട് ..എന്റെ അല്പത്തരം വീണ്ടും സടകുടഞ്ഞെഴുനേറ്റു. കടന്തല്‍ കുടു പൊട്ടിവന്നപോലെ ചോദ്യങ്ങള്‍  ഉള്ളിലേക്ക്ഇരച്ചുകയറി. എല്ലാചോദ്യങ്ങളും  ഉള്ളിലൊതുക്കിപറയാതെ പറഞ്ഞു അവളൊടോപ്പമുള്ള യാത്ര തുടര്‍ന്നു..ആറുമാസം കഴിഞ്ഞ് അവള്‍ മറ്റൊരു സ്ഥാപനത്തിലേക്ക് മാറിപോകുകയാണ്.  ഞാന്‍ ജോലിക്ക്‌ചെല്ലുമ്പോള്‍ അവളുടെ കുഞ്ഞ് ഒരു തടിയന്റെ കുടെ അവിടെയൊക്കെ ഓടി ചാടി നടക്കുന്നുണ്ട്.കുറച്ചു കഴിഞ്ഞ് അയാളുടെ കാറില്‍ കയറിപോയി .. ഞാന്‍ ഓടിചെന്ന് അവളോട് പറഞ്ഞു .കുഞ്ഞു ദാ ഒരാളുടെ കുടെ ...പറഞ്ഞു തീരും മുന്‍പേ അവള്‍ചിരിച്ചുപോയി ..' അതു കുഞ്ഞിന്റെ അച്ചനാ ,നീ വിഷമിക്കണ്ടാ.' എനിക്ക് പിന്നെയും ദഹനകേട് , അപ്പോ ..നീ പറഞ്ഞതോ 'നീ ബോയ്ഫ്രണ്ടിന്റെ കുടെയാണന്ന് ..??' അവള്‍ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ലാ... അതേ ഗീതാ .......'  ഞങ്ങള്‍ ഇപ്പോഴും നല്ല ഫ്രണ്ട്‌സ് ആയി തുടരുന്നു ,കുഞ്ഞിന് വേണ്ടി....' എന്റെ തലക്ക് മുകളിലൂടെ ഒരു പരുന്ത് പറന്ന് പോയി....ഇടിവെട്ടിയവന്റെ തലയില്‍ പാമ്പു കടിച്ചു എന്നപോലത്തെ അവസ്ഥ...

രണ്ട്‌വ്യക്തികള്‍ ഭാര്യയോ ഭര്‍ത്താവോ കാമുകനോ കാമുകിയോ ആരുമായികൊള്ളട്ടെ , പിരിയണമെന്ന് തീരുമാനിക്കുന്നത് പരസ്പരം പൊരുത്തകേടുകള്‍ സംഭവിക്കുമ്പോഴാണ് അവിടെ സൌഹാര്‍ദപരമായ ഒരു വിടപറച്ചിലിന് നമുക്ക് കഴിയാറില്ല . പിന്നിട് പരസ്പരം നോക്കുന്നത് ശത്രുക്കളെപോലെയാണ് . കുട്ടികളെപോലും പരസ്പരം അടിച്ചു പിരിപ്പിക്കുന്നു....

നാം സക്ഷരരാണന്ന് തെളിയേണ്ടത് ഇവിടെയോക്കെയല്ലേ.? ഒരിക്കല്‍ നാം ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയുടെ വിഴുപ്പുകള്‍ പരസ്യമായി അലക്കപ്പെടേണ്ടിവരുന്നത് എത്ര പരിതാപകരം..?  അങ്ങനെ വന്നാല്‍ എവിടെയാണ് തുല്യലിംഗപദവി സംരക്ഷിക്കപ്പെടുക..?? ജനാധിപത്യമെന്നത് വിയോജിപ്പോടു കൂടിയ യോജിപ്പല്ലേ..?

 ഇവിടെ ഒരു ബന്ധങ്ങളും അറത്തുമുറിക്കേണ്ടതായിട്ടില്ല. നാം സ്വതന്ത്രരകേണ്ടത് നമ്മുടെ തന്നെ ദീര്‍ഘവീക്ഷണമില്ലായ്മയില്‍ നിന്നും തെറ്റായമുന്‍വിധികളില്‍ നിന്നും തിരക്കിട്ടെടുക്കുന തീരുമാനങ്ങളില്‍ നിന്നുമാണ് . നാം എന്തുവിചാരിക്കും എന്നതിനെക്കാള്‍ മറ്റുള്ളവര്‍എന്തുവിചാരിക്കും എന്നതാണ് നമുക്ക് പ്രധാനം ..

പിരിഞ്ഞുപോകുമ്പോള്‍ അത്രസുഖകരമൊന്നുമല്ല അവസ്ഥ. മരണത്തിലേക്ക് ഉതിര്‍ന്നുവീണുപോയേക്കാം .....

 ലോകത്തില്‍ തന്നെ എറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന സ്ഥലം കേരളമാണന്നും അതില്‍ കൂടുതലും സ്ത്രിധനവുമായി ബന്ധപ്പെട്ട് സ്ത്രികളില്‍ ആണെന്നും ലീലാമേനോന്റെ ഒരു പഠന റിപ്പോര്ട്ട് സൂചിപ്പിച്ചിരുന്നു. ഡൈവോഴ്‌സിലും ഇന്ത്യയില്‍! സാക്ഷരകേരളം ഒന്നാം സ്ഥാനത്ത്...

മറ്റൊന്ന് വെള്ളക്കാര്‍ കുടുംബ മഹിമ ഇല്ലാത്തവരാണന്ന് നാം വീമ്പിളക്കും . എന്നാല്‍ ഒരേ സമയം ഒന്ന് എന്നതാണ് അവരുടെ പോളിസി. നിലവിലുള്ളതിനെ ഉപേക്ഷിച്ചിട്ടാണ് അവര്‍ മറ്റൊന്നിലേക്ക് പോകുന്നത്.  വിവാഹകച്ചവടം എന്ന ഏര്‍പ്പാടുമില്ല. സ്ത്രിധനത്തിന്റെയും കുടുംബ മാഹാത്മ്യത്തിന്റെയും പേരില്‍ സ്ത്രിയെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നുമില്ല.

പലപ്പോഴും കാലങ്ങള്‍ ഒന്നിച്ച് ജീവിച്ച് അതില്‍കുട്ടികളും ഉണ്ടായികഴിയുമ്പോള്‍ ചിലര്‍ വിവാഹം കഴിക്കുന്നു . ചിലര്‍  പാതിവഴിയില്‍ പിരിയുന്നു...അതിലുണ്ടായ കുട്ടിയെ അച്ഛനോ അമ്മയോ എറ്റെടുക്കുന്നു. അവര്‍ക്ക് രണ്ടുപേര്‍ക്കും എന്തെങ്കിലും കാരണവശാല്‍ സാധിക്കാതെവന്നാല്‍ ഗവണ്‍മെന്റ്  ആ ഉത്തരവാദിത്വം എറ്റെടുക്കുന്നു . നീ എന്തിനാ പ്രേമിക്കാന്‍ പോയതെന്നൊന്നും അവരോട് ആരും ചോദിക്കുന്നില്ല .ഗര്‍ഭത്തിലെ കൊച്ചിനെ നശിപ്പിച്ചുകളയാനും വഴിയോരങ്ങളില്‍ വലിച്ചെറിയാനും ഒന്നും ഇവിടെ നിയമം അനുവദിക്കുന്നില്ല. ലിവിംഗ്ടുഗദര്‍ ഒക്കെ നമ്മളും ആംഗീകരിച്ചുകഴിഞ്ഞു.   എന്നാല്‍ അതിലുണ്ടാകുന്ന കുട്ടികള്‍ക്ക് എന്ത് സാമൂഹ്യമാനമാണ് സുരക്ഷിതത്വ മാണുള്ളതെന്ന് ആരും ചര്‍ച്ചചെയ്ത് കണ്ടില്ലാ...സംമ്പന്നരാജ്യം എന്നാല്‍ അവിടെ ജീവിക്കുന്നവരെല്ലാം സ്‌നേഹസംമ്പന്നര്‍ എന്നാണോ...??അല്ലാ .. മനുഷ്യന്‍ എവിടെയും ഒന്നുതന്നെയാണ്.....ജീവനും സ്വത്തിനും സംരക്ഷണം  നല്‍കുന്ന ഒരു ഭരണസംവിധാനം നിലനില്‍ക്കുന്നു എന്നുമാത്രമാണ്. ഇവിടെ ഒരു സാധാരണക്കാരന്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം വളരെ വലുതാണ് . സമൂഹത്തിന്റെ താഴെകിടയിലുള്ളവരോട് നീതിപുലര്‍ത്തുവാന്‍ അവര്‍ക്ക് കഴിയുന്നു.

തൊലിയില്‍പൊതിഞ്ഞ് ആണും പെണ്ണുമായി നമ്മള്‍ കാണപ്പെടുന്നു. ഒരാള്‍ മറ്റൊരാളുടെ പിന്നാലെ ആര്‍ത്തിപിടിച്ചോടുകയാണ്. പ്രാണന്‍ നിലക്കുമ്പോള്‍ തൊലിവെടിയുന്നു. ലിംഗഭേദം മറയുന്നു. ഉയര്‍ച്ചതാഴ്ചകളില്ലാതാവുന്നു.നാം താലോലിക്കുന്ന ഈ തൊലിക്കിടയില്‍ വേറുമൊരുപിടി എല്ലുകളെയുള്ളൂ .ഉയര്‍ന്നതും താഴ്ന്നതും ,കുട്ടിയും , വയസനും ഒക്കെ ഒന്നു തന്നെ. മരിച്ചുകഴിഞ്ഞാല്‍ പിന്നെ നാം  ഒരിടത്തും ഒന്നുമല്ല . പിന്നെയെന്തിന് ഒഴുകുന്ന ഈ ലോകത്ത് അള്ളിപ്പിടിക്കണം .സ്വപ്നമീലോകമെങ്കില്‍ സ്വപനം പോലതു പോയി മറഞ്ഞോട്ടേ...??

തെളിഞ്ഞആകാശത്ത് ചന്ദ്രന്‍ തിളങ്ങുമ്പോള്‍ ഇരുണ്ടലോകത്ത് നാം തപ്പിതടയുകയാണ്.ശരീരത്തെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് മരുന്നുണ്ട്. മനസ് നഷ്ടപ്പെട്ടു പോകുന്ന സാംസ്‌കാരിക ഹീനതക്ക് മരുന്നില്ല . അതു കൊണ്ടു നാരായണഗുരു പറയുന്നുണ്ട് :

'ആസുരം ലോകമൊന്നുണ്ട്
കൂരിരുട്ടാലതാവൃതം
മോഹമാര്‍ന്നാത്മഹന്താക്കള്‍
പോകുന്നുമൃതുരായതില്‍'

 നാം എന്തില്‍ നിന്നെങ്കിലും മോചിതമാകേണ്ടതുണ്ടങ്കില്‍ അതു നമ്മില്‍നിന്നു തന്നെയാണ്, ജീവിതത്തിന് നല്കാവുന്ന എറ്റവും മഹത്തായ നിമിഷം താന്‍ തന്നെയാവുക എന്നതാണ്.

നമ്മള്‍സാക്ഷരരാണോ.? 'പുറത്തേക്കാള്‍സങ്കീര്‍ണ്ണമല്ലേ അഹം.. !!' (ഗീത രാജീവ് )
Join WhatsApp News
Sudhir Panikkaveetil 2018-05-30 15:29:16
വളരെ നല്ല ലേഖനം. ലേഖികക്ക് അഭിനന്ദനം !
ഞാനാരാണ് 2018-05-31 23:09:04
ഞാൻ സാക്ഷരനാണ് 
എങ്കിലും ഞാനാരാണെന്ന് എനിക്കറിയില്ല 
ഞാനാരാകണം  ഞാൻ എങ്ങനെയായിരിക്കണം 
എന്നൊക്ക സമൂഹം തീരുമാനിക്കും
എന്നെ സമൂഹത്തിന്റെ ഭാഗമാക്കാൻ 
എന്റെ അച്ചന്മാമാർ കിണഞ്ഞു പരിശ്രമിച്ചു 
ഒടുവിൽ ഞാൻ സമൂഹത്തിന്റെ ഭാഗമായി 
മദ്യപാനിയായി ബഹളക്കാരനായി 
എന്നെ നന്നാക്കാൻ അവർ എന്നെ വിവാഹം കഴിപ്പിച്ചു 
ഇപ്പോൾ രണ്ടാണ് പ്രശ്‌നം മദ്യാപാനവും 
മദ്യപിക്കുന്ന ഭാര്യയും 
ഞങ്ങൾ ഇണ ചേർന്ന് (എന്നാണ് എനിക്ക് തോന്നുന്നത് )
ഞങ്ങൾക്ക് കുട്ടികൾ മൂന്നായി 
ഞാൻ മദ്യപിച്ചു കഴിഞ്ഞാൽ എനിക്ക് സംശയം തലപൊക്കും 
ഈ കുട്ടികൾ എന്റേതല്ല . ഞാൻഅവളെ മർദ്ധിക്കും 
അടിക്കും ഇടിയ്ക്കും 
ചിലപ്പോൾ അവൾ ചോദിക്കും നിങ്ങക്ക് ഇത്രയും വിവരവും 
വിദ്യാഭ്യാസവും ഉണ്ടായിട്ട് നിങ്ങൾ എന്താണ് ഈ ചെയ്യുന്നത് 
ഞാൻ സാക്ഷരനാണ് പക്ഷെ ഞാനാരാണ് 
andrew 2018-06-01 06:00:53


When life becomes a bitch and comes in different forms like a witch

Which one can you choose, the witch or the bitch?

OK, you take the broom away but then the witch hangs close to you as she cannot fly.

Then you are stuck with the Witch & the Bitch.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക