അറ്റ്ലാന്റാ : അറ്റ്ലാന്റാക്കു സമീപം
അഗസ്റ്റായില് ഉണ്ടായ കാറപകടത്തില്‍ മരിച്ച ആന്‍സി (42)യുടെ സംസ്കാരം ജൂണ്‍
രണ്ട് ശനിയാഴ്ച സ്നെല്‍വില്ലില്‍ എറ്റേണല്‍ ഹില്‍ സെമിത്തേരിയില്‍
നടക്കും. കാല്‍വറി അസംബ്ലി ദൈവസഭാംഗവും തിരുവനന്തപുരം വില്ലോത്ത് വീട്ടില്‍
വിനോദിന്റെ ഭാര്യയുമായിരുന്നു ആന്‍സി.
കൂടെയുണ്ടായിരുന്ന മൂന്നു കുഞ്ഞുങ്ങളെയും പരുക്കുകളോടെ ആശുപത്രിയില്‍
പ്രവേശിപ്പിച്ചിരുന്നു. ആന്‍സി ഓടിച്ചുരുന്ന കാര്‍ ട്രക്കിന്റെ സൈഡില്‍
ഇടിച്ചാണ് അപകടം ഉണ്ടായത്. ആന്‍സി അപകട സ്ഥലത്തുവച്ചു തന്നെ മരിച്ചു.
നവോമി, അന്നാ, ഇവ എന്നിവരാണു മക്കള്‍. തിരുവനന്തപുരം വള്ളോന്തര വീട്ടില്‍
തോമസ് ജോസ്ലാലി ജോസ് എന്നിവരുടെ മകളാണ് ആന്‍സി. മോന്‍സി, പ്രിന്‍സി
എന്നിവര്‍ സഹോദരങ്ങളാണ്.