Image

ചെങ്ങന്നൂര്‍: ആദ്യഫലങ്ങള്‍ എല്‍ഡിഎഫിന് അനുകൂലം, വിജയം ഉറപ്പെന്ന് സജി ചെറിയാന്‍

Published on 31 May, 2018
ചെങ്ങന്നൂര്‍: ആദ്യഫലങ്ങള്‍ എല്‍ഡിഎഫിന് അനുകൂലം, വിജയം ഉറപ്പെന്ന് സജി ചെറിയാന്‍
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മുന്നേറ്റം എല്‍ഡിഎഫിന്. 2000 ത്തിലധികം വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ മുന്നിട്ടു നില്‍ക്കുന്നത്.

പോസ്റ്റല്‍ വോട്ടുകള്‍ക്ക് ശേഷം മാന്നാര്‍ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 12 മണിയോടെ പൂര്‍ണഫലം അറിയാന്‍ സാധിക്കും.

സിപിഎമ്മിലെ കെ.കെ. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ തന്റെ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ പ്രകടിപ്പിക്കുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക