Image

മേയര്‍ സജി ജോര്‍ജിന് കേരളാ അസോസിയേഷന്‍ സ്വീകരണം നല്‍കും

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 31 May, 2018
മേയര്‍ സജി ജോര്‍ജിന് കേരളാ അസോസിയേഷന്‍ സ്വീകരണം നല്‍കും
ഡാളസ്:  ടെക്‌സാസിലെ സണ്ണിവെയ്ല്‍ സിറ്റിയില്‍ നിന്നും മേയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട സജി ജോര്‍ജിന് കേരളാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ നേതൃത്വത്തില്‍ ജൂണ്‍ 3 ഞായറാഴ്ച സ്വീകരണം നല്‍കും. ഗാര്‍ലാന്റിലുള്ള ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എജുക്കേഷന്‍ സെന്ററില്‍ വൈകുന്നേരം നാല് മണിക്കാണ്  സ്വീകരണ സമ്മേളനം.  തദവസരത്തില്‍ പ്രവാസി വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനും ഇന്‍ഡ്യാ പ്രസ്  ക്ലബ് മുന്‍ പ്രസിഡന്റും  കേരളാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ അഭ്യുദയകാംഷിയുമായ  സണ്ണി മാളിയേക്കലിന്റെ ആത്മകഥയുടെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനവും വേദിയില്‍ നടക്കും.

സ്വീകരണ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്  ഡാനിയേല്‍ കുന്നേല്‍ (സെക്രട്ടറി) 469 274 3456

മേയര്‍ സജി ജോര്‍ജിന് കേരളാ അസോസിയേഷന്‍ സ്വീകരണം നല്‍കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക