Image

സ്‌കൂളുകള്‍ നാളെ തുറക്കും

Published on 31 May, 2018
 സ്‌കൂളുകള്‍ നാളെ തുറക്കും
കണ്ണൂര്‍: രണ്ടു മാസത്തെ അവധിക്കു ശേഷം സ്‌കൂളുകള്‍ നാളെ തുറക്കും. നിപ വൈറസ്‌ ബാധ മൂലം കോഴിക്കോട്‌, മലപ്പുറം ജില്ലകളില്‍ സ്‌കൂളുകള്‍ തുറക്കുന്നത്‌ ജൂണ്‍ അഞ്ചിലേക്ക്‌ നീട്ടിയിട്ടുണ്ട്‌. മൂന്നു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഒന്നാം ക്ലാസിലെത്തും. കഴിഞ്ഞ വര്‍ഷം 3,16,023 വിദ്യാര്‍ഥികളാണ്‌ ഒന്നാം ക്ലാസില്‍ ചേര്‍ന്നത്‌.

ആറാം പ്രവൃത്തി ദിവസമായ ജൂണ്‍ ഏഴിനായിരിക്കും കുട്ടികളുടെ കണക്ക്‌ ശേഖരിക്കുക. തൊട്ടടുത്ത ദിവസം കുട്ടികളുടെ ഏറ്റക്കുറച്ചില്‍ സംബന്ധിച്ച കണക്കും പുറത്തുവരും.
പാഠപുസ്‌തകം, യൂനിഫോം വിതരണം സ്‌കൂള്‍ തുറക്കുംമുമ്പ്‌ നടത്താനായത്‌ നേട്ടമായി. പൊതുവിദ്യാലയങ്ങളുടെ മുഖം മാറ്റുന്ന ഹൈടെക്‌ സ്‌കൂള്‍ പദ്ധതി 34,500 ക്ലാസ്‌മുറികളില്‍ പൂര്‍ത്തിയായി. 45,000 ക്ലാസ്‌ മുറികളാണ്‌ ഹൈടെക്‌ ആകുന്നത്‌. അധ്യാപനത്തിനായുള്ള സമഗ്ര പോര്‍ട്ടലും ആപും തയാറായിക്കഴിഞ്ഞു. അധ്യാപക പരിശീലനവും ഐ.ടി പരിശീലനവും പൂര്‍ത്തിയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക