Image

ആസിഫ്‌ അലിയും അപര്‍ണ ബാലമുരളിയും നായികാ നായകന്മാരായ ബിടെക്‌ ഹിറ്റ്‌

Published on 31 May, 2018
ആസിഫ്‌ അലിയും അപര്‍ണ ബാലമുരളിയും നായികാ നായകന്മാരായ ബിടെക്‌ ഹിറ്റ്‌
 ആസിഫ്‌ അലിയും അപര്‍ണ ബാലമുരളിയും നായിക നായകന്മാരായി അഭിനയിച്ച സിനിമകളെല്ലാം തന്നെ ഹിറ്റായിരുന്നു. ആസിഫ്‌ - അപര്‍ണ കൂട്ടുകെട്ടിലെത്തിയ ബിടെക്‌ ആയിരുന്നു അവസാനം തിയറ്ററുകളിലേക്ക്‌ എത്തിയ സിനിമ. ഇപ്പോഴും തിയറ്ററുകളില്‍ സിനിമയുടെ പ്രദര്‍ശനം നടക്കുകയാണ്‌. നവാഗത സംവിധായകനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്‌ത സിനിമയ്‌ക്ക്‌ രാമകൃഷ്‌ണ ജെ കുളൂരിനൊപ്പം മൃദുല്‍ നായരും രചനയില്‍ പങ്കാളിയായിരുന്നു. പേര്‌ സൂചിപ്പിക്കുന്ന്‌ത പോലെ തന്നെ ബിടെക്‌ വിദ്യാര്‍ത്ഥികളെ കുറിച്ചുള്ള യഥാര്‍ത്ഥ കഥയുമായിട്ടാണ്‌ സിനിമ വന്നത്‌. കളക്ഷന്റെ കാര്യത്തിലും മോശമില്ലാത്ത പ്രകടനം തന്നെയാണ്‌ ചിത്രം കാഴ്‌ച വെച്ചിരിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക