Image

ചെങ്ങന്നൂര്‍ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളും കൈയടക്കി എല്‍ഡിഎഫ്

Published on 31 May, 2018
ചെങ്ങന്നൂര്‍ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളും കൈയടക്കി എല്‍ഡിഎഫ്
ചെങ്ങന്നൂര്‍ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളും കൈയടക്കി എല്‍ഡിഎഫ്. ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയിലും എല്‍ഡിഎഫ് ആധിപത്യം നേടി. പത്ത് പഞ്ചായത്തുകളില്‍ അഞ്ച് എണ്ണത്തില്‍ മാത്രമാണ് എല്‍ഡിഎഫ് ഭരിക്കുന്നത്. നാല് എണ്ണം യുഡിഎഫും തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് കേരളാ കോണ്‍ഗ്രസുമാണ് ഭരിക്കുന്നത്. 

യുഡിഎഫ് ശക്തികേന്ദ്രങ്ങളായിരുന്ന മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയിലും എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടി. ഈ പഞ്ചായത്തുകളിലെ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും സജി ചെറിയാന്‍ പിന്നോട്ട് പോയില്ല. കഴിഞ്ഞ തവണ യുഡിഎഫിന് ലീഡ് കിട്ടിയ സ്ഥലങ്ങളാണ് പാണ്ടനാടും ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയും. എട്ടു പഞ്ചായത്തുകളില്‍ എല്‍ഡിഎഫും ഭൂരിപക്ഷം നേടിയിരുന്നു. ആദ്യം എണ്ണിയ മാന്നാര്‍ പഞ്ചായത്തില്‍ 2629 വോട്ടുകളാണ് സജി ചെറിയാന് ലീഡ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 440 വോട്ടുകളുടെ ലീഡ് മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. യുഡിഎഫാണ് മാന്നാര്‍ പഞ്ചായത്ത് ഭരിക്കുന്നത്.

രണ്ടാമതെണ്ണിയ പാണ്ടനാട് പഞ്ചായത്തില്‍ 649 വോട്ടിന്റെ ലീഡും , അടുത്ത തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ 618 വോട്ടിന്റെ ലീഡും എല്‍ഡിഎഫ് നേടി. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന എല്‍ഡിഎഫ് ശക്തമായ തിരിച്ചുവരവാണ് തിരുവന്‍വണ്ടൂരില്‍ നടത്തിയത്. കഴിഞ്ഞ തവണ ഒന്നാമതായിരുന്ന എന്‍ഡിഎ ഇക്കുറി രണ്ടാമതായി. യുഡിഎഫ് ഇവിടെ മൂന്നാം സ്ഥാനത്തായി. പാണ്ടനാട് പഞ്ചായത്ത് യുഡിഎഫും തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് കേരളാ കോണ്‍ഗ്രസും ഭരിക്കുന്നു.തിരുവന്‍വണ്ടൂരില്‍ ബിജെപിയാണ് വലിയ ഒറ്റ കക്ഷി. മുമ്ബ് അവര്‍ ഇവിടെ ഭരിച്ചിട്ടുമുണ്ട് 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക