Image

ഫോമാ കണ്‍വന്‍ഷന്‍ സിറ്റിക്കല്ല പ്രാധാന്യം: റോയ് ചെങ്ങന്നൂര്‍

Published on 31 May, 2018
ഫോമാ കണ്‍വന്‍ഷന്‍ സിറ്റിക്കല്ല പ്രാധാന്യം: റോയ് ചെങ്ങന്നൂര്‍
കഴിഞ്ഞ 29 വര്‍ഷമായി ന്യൂ യോര്‍ക്കിലെ റോക്ലാന്‍ഡ് കൗണ്ടിയില്‍ ഞാന്‍ താമസിക്കുന്നു. റോക്ലാന്‍ഡ് മലയാളി അസോസിയേഷന്‍ (ROMA) ഇപ്പോഴത്തെ പ്രസിഡന്റ് ആണ് . ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിഡണ്ട്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡണ്ട് , എമ്പയര്‍ റീജിയന്‍ മുന്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്. ഇപ്പോഴത്തെ എമ്പയര്‍ റീജിയന്‍ വൈസ് പ്രസിഡന്റ് ശ്രീ. പ്രദീപ് നായര്‍ ഞങ്ങളുടെ സംഘടനയിലൂടെയാണ് രണ്ട് വര്‍ഷം മുമ്പ് RVP ആയത് എന്നും ഈ അവസരത്തില്‍ ഓര്‍ക്കുന്നു.

ന്യൂ യോര്‍ക്ക് എമ്പയര്‍ റീജിയനില്‍ റോമ എന്ന സംഘടനയുടെ പ്രവര്‍ത്തനം ആര്‍ക്കും തള്ളി കളയാന്‍ പറ്റില്ല എന്ന് ഞാന്‍ പറയുവാന്‍ ആഗ്രഹിക്കുന്നു. ഈ വരുന്ന തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ 2 സ്ഥാനാര്‍ത്ഥികളെ ആണ് മുമ്പോട്ട് വെയ്ക്കുന്നത്. റോമയുടെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റും നെടുതൂണ്‍ എന്ന് പറയാവുന്ന ഫിലിപ്പ് ചെറിയാന്‍, വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും , എമ്പയര്‍ റീജിയണല്‍ വൈസ് പ്രസിഡണ്ട് ആയി മോന്‍സി വര്‍ഗീസും. വളരെ വര്‍ഷത്തെ സംഘടന പ്രവര്‍ത്തനത്തിന്റെ പാരമ്പര്യത്തോടെ ആണ് സാം എന്ന് എല്ലാവരും വിളിക്കുന്ന ശ്രീ. ഫിലിപ്പ് ചെറിയാന്‍ ഫോമാ മത്സര രംഗത്തേക്ക് വരുന്നത്. ഒരു പാനലിന്റെയും ഭാഗം ആവാതെ തികച്ചും നിഷ്പക്ഷം ആയിട്ട് ജനങളുടെ മുമ്പിലേക്ക് വോട്ട് അഭ്യര്‍ത്ഥന സമര്‍പ്പിക്കുന്നു. ഫോമായില്‍ അനേകം സൗഹാര്‍ദ്ദങ്ങള്‍ സൂക്ഷിക്കുന്ന സാമിന് ഫോമയ്ക്ക് വേണ്ടി മുഴുവന്‍ സമയവും ചിലവഴിക്കുവാന്‍ ഇപ്പോള്‍ സാധിക്കും. ഒരു അവസരം കിട്ടുകയാണെങ്കില്‍ ഈ സംഘടനക്ക് വേണ്ടി തന്നാല്‍ ആവുന്ന കാര്യങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കും എന്ന അദ്ദേഹം വാക്ക് തരുന്നു. മോന്‍സി ആവട്ടെ ഫൊക്കാനയിലൂടെ സംഘടന പ്രവര്‍ത്തനത്തില്‍ തുടക്കം കുറിച്ച വ്യക്തി ആണ്. എമ്പയര്‍ റീജിയനിലെ പടല പിണക്കങ്ങള്‍ കണ്ട് മനം മടുത്തു മാറി നിന്ന മോന്‍സി വീണ്ടും ഫോമയില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു മുമ്പോട്ട് വന്ന വ്യക്തി ആണ്. തന്റെ പഴയ സുഹൃത്തുക്കള്‍ തന്നെ സഹായിക്കും എന്ന ഉത്തമ ബോധ്യത്തോടെ ആണ് ശ്രീ. മോന്‍സി വര്ഗീസ് RVP ആയി മത്സരിക്കുന്നത്. നിങ്ങള്‍ ഓരോരുത്തരും റോമ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തു വിജയിപ്പിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു.

റോക്ലാന്‍ഡ് നിവാസിയായ ഒരു വനിത സ്ഥാനാര്‍ത്ഥിയുടെ കാര്യം കൂടി ഞാന്‍ എടുത്തു പറയുവാന്‍ ആഗ്രഹിക്കുന്നു. നേരത്തെ പരിചയം പോലും ഇല്ലാത്ത ഒരാളുടെ ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടി, തന്റെ ജീവന്‍ പകുത്ത് നല്‍കുവാന്‍ മനസ്സ് കാണിച്ച ഒരു മാലാഖ പെണ്‍കുട്ടി. അമേരിക്കന്‍ മലയാളികള്‍ക്ക് രേഖ നായര്‍ എന്നും ഒരു അത്ഭുതമാണ്. റോമയുടെ എല്ലാ വോട്ടുകളും ഞങ്ങള്‍ രേഖക്ക് നല്‍കുവാന്‍ തീരുമാനിച്ച കാര്യം സന്തോഷത്തോടെ അറിയിക്കട്ടെ.

ഒരു പ്രദേശത്തേക്ക് ഫോമ കണ്‍വെന്‍ഷന്‍ കൊണ്ട് വരാന്‍ ചിന്തിക്കുന്നതിന് മുമ്പ് തന്നെ അവിടെ ഉള്ള അംഗസംഘടനകളുമായി സംസാരിച്ചു എല്ലാവരെയും കൂടെ നിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. പടല പിണക്കങ്ങള്‍ വെച്ച് കൊണ്ട് ഒരു ഇലെക്ഷനെ അഭിമുഖീകരിക്കുന്നത് നന്നാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. റീജിയണിലെ അംഗസംഘടനകള്‍ക്ക് തുല്യ പ്രാധാന്യം ഉറപ്പ് വരുത്തേണ്ടത് ആ റീജിയന്‍ RVP യുടെ ചുമതലയാണ്. ഇവിടെ 'വല്യേട്ടന്‍' നയം ചിലവാകില്ല എന്ന് കൂടി കൂട്ടി ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അടുത്തടുത്ത പ്രദേശങ്ങളില്‍ നിന്ന് എല്ലാ എക്‌സിക്യൂട്ടീവ് സ്ഥാനാര്‍ത്ഥികള്‍ വരുന്നത് ഫോമയുടെ വളര്‍ച്ചയെ പിന്നോട്ട് വലിക്കും എന്നതില്‍ സംശയമില്ല.

കണ്‍വെന്‍ഷന്‍ സിറ്റിയുടെ പേര് പറഞ്ഞു ഇലെക്ഷന്‍ ക്യാമ്പയിന്‍ ചെയ്യുന്ന രീതിയോട് സത്യത്തില്‍ എനിക്ക് യോജിപ്പില്ല. ഞങ്ങള്‍ ഫോമാ എന്ന പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നു. കണ്‍വെന്‍ഷന്‍ ഇനി മെക്‌സിക്കോയിലോ, പോര്‌ടോറിക്കയിലോ എവിടെ ആണെങ്കിലും ഞങ്ങള്‍ അവിടെ പങ്കെടുക്കും. ന്യൂ യോര്‍ക്കില്‍ ദീര്‍ഘനാളായി ജീവിക്കുന്ന വ്യക്തി ആണ് ഞാന്‍. ന്യൂ യോര്‍ക്ക് സിറ്റിയില്‍ ഒരു കണ്‍വെന്‍ഷന്‍ ഫോമക്ക് ചെയ്യുവാന്‍ സാധിക്കില്ല. റൂമിന് $99 കിട്ടുമ്പോള്‍ ആണ് രണ്ട് പേര്‍ക്ക് $999 വാങ്ങി നമ്മള്‍ റെജിസ്ട്രര്‍ ചെയ്യുന്നത്. ന്യൂ യോര്‍ക്ക് സിറ്റിയില്‍ അത് സാധിക്കില്ല എന്ന് ഞാന്‍ പറയേണ്ട ആവശ്യമില്ലല്ലോ.

പിന്നെ പണ്ട് ഫോക്കാന അല്ബാനിയില്‍ വെച്ച് ഒരു കണ്‍വെന്‍ഷന്‍ ചെയ്തത് ഓര്‍ക്കുന്നു. ന്യൂ യോര്‍ക്ക് സിറ്റിയില്‍ നിന്നും 4 മണിക്കൂര്‍ റോഡ് മാര്‍ഗ്ഗം യാത്ര ചെയ്യേണ്ട സ്ഥലം. സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്ത ശേഷം ഫോമാ കമ്മിറ്റി വേണം കണ്‍വെന്‍ഷന്‍ നഗരം തീരുമാനിക്കാന്‍. അത് പോലെ തന്നെ എല്ലാ ചെറിയ പട്ടണങ്ങളിലും ഫോമാ കണ്‍വെന്‍ഷന്‍ നടക്കേണ്ടതാണ്. അടുത്ത വര്‍ഷത്തേക്ക് ന്യൂ ജേര്‍സിയും, വാഷിംഗ്ടണ്‍ ഡിസി യും ഇപ്പോള്‍ തന്നെ ഇലെക്ഷന്‍ പ്രവര്‍ത്തനം ആരംഭിച്ചതായി കേള്‍ക്കുന്നു. കാലിഫോര്‍ണിയയില്‍ ഒരു കണ്‍വെന്‍ഷന്‍ കൂടണം എന്ന ആഗ്രഹവും ഞങ്ങള്‍ക്കുണ്ട് എന്ന് പറയട്ടെ.

കഴിവുള്ളവരെ തിരഞ്ഞെടുക്കണം... അവര്‍ വേണം ഫോമയെ ഉയരങ്ങളില്‍ എത്തിക്കാന്‍. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേരുന്നതിനോടൊപ്പം റോമാ സ്ഥാനാര്‍ത്ഥികള്‍ക്ക് നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ നല്‍കണം എന്നും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും എന്റെ നല്ല നമസ്‌കാരം. 
Join WhatsApp News
ന്യു യോര്‍ക്കര്‍ 2018-05-31 18:53:31
ചാമത്തില്‍ അനുകൂലികളോട്,
ഫിലിപ്പ് ചാമത്തിലിനോടുള്ള സ്‌നേഹത്തേക്കള്‍ സലിമിനോടുള വിരോധം കൊണ്ടായിരിക്കും ഇത്തരം അഭിപ്രായങ്ങള്‍ എന്നു കരുതുന്നു.
ആരാണു സലിം എന്നു കുറെ കാലങ്ങളായി മലയാളികള്‍ക്ക് അറിയാം. അങ്ങേരുടെ പോരായ്മകളും ഏവര്‍ക്കും അറിയാം. എങ്കിലും സംഘടനക്കു വേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന വ്യക്തിയാണ്. ജനറല്‍ സെക്രട്ടറി പദം അടക്കം പല സ്ഥാനവും വഹിച്ചു.
പ്രസിഡന്റായാല്‍ ഏകാധിപതിയെപ്പോലെ പെരുമാറുമെന്നും പണം മുടക്കില്ല എന്നുമൊക്കെയാണു ആരോപണഗങ്ങള്‍.
തിരിച്ചൊന്നു ചോദിക്കട്ടെ. ആരാണ് ഫിലിപ്പ് ചാമത്തില്‍? വ്യക്തിപരമായി എത്ര പേര്‍ക്ക് അറിയാം? അങ്ങേരുടെ പ്രവര്‍ത്തനങ്ങള്‍ എന്ത്? സംഘടനക്കു വേണ്ടി എന്തു ചെയ്തു? ഡാലസില്‍ എത്ര പേര്‍ അങ്ങേരെ അറിയും? കണ്‍ വന്‍ഷന്‍ നടത്താന്‍ കെല്പ്പുണ്ടോ? നഷ്ടം വനാല്‍ അതു വഹിക്കുമോ? എല്ലാവരെയും ഒന്നിച്ചു കൊണ്ടു പോകാന്‍ കഴിയുമോ?
ഇതൊന്നും വ്യക്തമല്ലാത്ത ഒരു സ്ഥാനാര്‍ഥിയെ പൊക്കിക്കൊണ്ട് വരുന്നതിന്റെ അര്‍ഥം മനസിലാകുന്നില്ല.
സ്റ്റാറ്റന്‍ ഐലന്‍ഡ് കേന്ദ്രമായി ഫോമാ പിടിച്ചെടുക്കാന്‍ നീക്കമുണ്ടോ?അത് അംഗീകരിക്കാമോ?
ഇനി ന്യു യോര്‍ക്കില്‍ കണ്‍ വന്‍ഷന്‍ നടത്താന്‍ സാഹചര്യമില്ലെന്നു മെട്രൊ ആര്‍.വി.പി പറഞ്ഞിരിക്കുന്നു. സാഹചര്യം എന്നു വരും? കഴിഞ്ഞ ഇലക്ഷന്‍ കാലത്ത് ഇവിടെ സാഹചര്യം ഉണ്ടായിരുന്നു. അതിപ്പോള്‍ എവിടെ പോയി?
റോയ് ചെങ്ങന്നൂര്‍ പറയുന്നത് ന്യു യോര്‍ക്കില്‍ റൂം റെന്റ് കൂടുതലാണെന്നാണു. റെന്റ് കുറയുന്നതു വരെ കണ്‍ വന്‍ഷന്‍ വേണ്ടെനാണോ അര്‍ഥം? എന്നെങ്കിലും റെന്റ് കുറയുമോ?
എന്തായാലും ന്യു യോര്‍ക്കില്‍ നിന്നു ന്യു യോര്‍ക്കിനെതിരെ ഉയരുന്ന ശബ്ദങ്ങളെ അംഗീകരിക്കരുത്
ന്യു യോര്‍ക്കര്‍ 

Changathi 2018-05-31 19:00:21
Njangal wait cheyyuvarunnu. Eppol ethi. Sugamennu viswasikkunnu.
റോമന്‍ രോക്ക് ലാന്‍ഡ്‌ 2018-05-31 19:46:15
HVMA യെ 3 ആയി തല്ലി പിരിച്ചവരും . എന്ത്നു കൂടുതല്‍ പറയുന്നു.
വായനക്കാരൻ ന്യൂയോർക്ക് 2018-05-31 20:00:35
വർഷങ്ങളായി, ഡാളസ്‌ മലയാളി അസോസിയേഷൻ( D M A )എന്ന പേരിൽ  ഒരു കടലാസു സംഘടന . അംഗബലമോ മീറ്റിംഗുകളോ ഒന്നുമില്ലാതെ, വാർത്ത ഉണ്ടാക്കി പടം പത്രത്തിൽ ഇടുക എന്നല്ലാതെ യാതൊരു പ്രവർത്തനങ്ങളുമില്ല ഈ സംഘടനക്ക്. ഈ അടുത്ത കാലത്ത് ഫോമാ പ്രെസിഡന്റാകുക എന്നലക്ഷ്യത്തോടെ ഏതാനും പേരെക്കൂട്ടി  വീണ്ടും വാർത്ത സൃഷ്ടിക്കുകയാണ് . സംഘടനാപ്രവർത്തന പരിചയമോ ഇല്ലാതെ, ഫോമാ പോലെ ഒരു വലിയ സംഘടനയുടെ പ്രസിഡന്റ്  ആകുക, പേരെടുക്കുക എന്ന ലക്‌ഷ്യം മാത്രമേ ഇതിന്റെ പിന്നിലുള്ളു. അതേപോലെ തന്നെ വലിയ കഴിവൊന്നും കാട്ടിയിട്ടില്ലാത്ത ആളാണ്  സലിം എന്ന സ്ഥാനാത്ഥിയും. ഫോമയുടെ കഷ്ട്ടകാലം എന്നല്ലാതെ എന്ത് പറയാൻ! 
സുരേഷ് കുമാര്‍ 2018-05-31 21:32:36
ന്യൂ യോര്‍ക്ക്‌ കണവന്‍ഷനെ പിന്താങ്ങുന്നവര്‍ക്ക് ഈ ഒരു കുഴപ്പമേയുള്ളു....
ഒളിഞ്ഞിരുന്നു കല്ലെറിഞ്ഞുകളയും..
നട്ടെല്ലുള്ള ഒരുത്തന്‍ പോലും ഇല്ലേ നിങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ഒന്ന് നിവര്‍ന്നു നിന്ന് സപ്പോര്‍ട്ട് ചെയ്യാന്‍.
joy koruth 2018-05-31 21:36:03
ഈ കമന്റ്‌ ഇട്ടവര്‍ ആര്‍ക്കു വേണ്ടിയാണ് ഈ ഒളിസേവ ചെയ്യുന്നത്.
നിങ്ങള്‍ നിങ്ങളുടെ ന്യൂ യോര്‍ക്ക്‌ സ്ഥാനാര്‍ഥിയെ സഹായിക്കണം എന്ന് ഉണ്ടങ്കില്‍ സ്വൊന്തം പേരില്‍ അഭിപ്രായവും വിമര്‍ശനങ്ങളും തുറന്നെഴുത്ത്.
Newyorker 2018-05-31 21:48:12
പേരു വെക്കാന്‍ ആരെ പേടിക്കണം? ഒരു പേടിയുമില്ല. വേണ്ട സമയത്ത് പേരു വയ്ക്കും.
പറഞ്ഞത് ശരിയോ എന്നു നോക്കുക. പേരിലല്ലല്ലൊ കാര്യം. വഴിയെ പോകുന്ന ഒരാളെ പിടിച്ചു പ്രസിഡന്റാക്കേണ്ട ഗതികേട് ഫോമക്കുണ്ടോ? ആരാണു ചാമത്തില്‍? അദ്ദെഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍ ഒക്കെ അറിഞ്ഞാല്‍ കൊള്ളാം.
അദ്ധേഹം ഫോമാക്കു എന്തു ചെയ്യും?അതിനുള്ള കെല്പുണ്ടോ എന്നറിയന്‍ണ്ടെ? അല്ലാതെ ഒരാളെ കെട്ടി ഏല്പ്പിച്ചാല്‍ സ്വീകരിക്കണോ?

Anonymous Babu 2018-05-31 22:19:26
പിടിച്ചു രാജ്യത്തിന്റെ പ്രസിഡണ്ടാക്കിയവന്മാര മിക്ക മലയാളികളും. അപ്പോൾ പിന്നെ വഴീന്ന് പൊക്കി കൊണ്ടുവന്നു ഒരുത്തനെ  പ്രസിഡണ്ടാക്കാനാണ് പ്രയാസം .  പശ്ചാത്തലം ഒന്ന് ചികയണം .   

Don't give your ID, name SS# to anyone. Without name you write whatever you want . Let us see who is going to stop us. 
Whiteplains committee 2018-06-01 06:12:59
Mona, Kali nammlodu venda?nammal othiri kali kandathanu!Oru selfish president candidate, 3 times failed RVP candidate(vazhiya poya ethu positionum free aayee kittuvan nokkum ,pinna valichariyum), 10 years kazhinju avidunno vanna  Vice President candidate , chaadi kayari tresurer candidate , pinna kurachu news kodukkan Chakkikotha sangaran RVP, nalla vijayam kittum! Kettivacha moneyum, nanakadum!Anufavikkuka!
Naradan,Yonkers 2018-06-01 08:42:18
Ente priyappetta american malayali suhurthukale,
Eee FOMAA,FOKNA konde enthenkilum gunam kittiya ethenkilum oru malayali ee americayil ondenkil onnu arinjal kollam!!! Enthinu evante oke peru paranju veruthe ningalude samayam pazhakkunnu!!!
Newyorker 2018-06-01 11:21:05
ചാമത്തിലിനെപറ്റി ആരും ഒന്നും പറഞ്ഞു കണ്ടില്ല. എന്താണദ്ദേഹത്തിന്റെ യോഗ്യത? വ്യക്തിപരമായ നേട്ടങ്ങള്‍? ബിസിനസ് വിജയങ്ങള്‍? അതറിയാന്‍ മലയാളിക്ക് അവകാശമില്ലേ? ഇതൊന്നും അറിയാതെയാണോ വോട്ട് ചെയ്യുന്നത്‌ 
Jaya Kumar Menon 2018-06-01 11:30:35

Candidates will tell their merits and demerits to voters. Do you have vote?

Why to say in streets especially when cowards are hiding their face and asking from dark. 

Ask a question with your name. Put a comment with your name.

Learn from other e-malayalee comments, you can see Trump Supports are far ahead of their opponents. Those who are serious and talk sense, use their name. Who tells lie, fake or fabricated things use fictitious names. 

texan2 2018-06-01 13:25:40
Jayakumar, very valid point. As you said , if only voters need to know the credentials of the candidates, why don't you ask your leaders to circulated your news only to a voters list google group, or whats app group? pavam vote illatha emalayalee readers ine enthinu veruppikkanam ? pinne oru comedy effect undu vayikkumbol, athra mathram. But important news affecting US malayalee community gets sidelined by these comedy people news of your leaders in foma , fokana and world forum. So when we readers ask for the credentials of these candidates, don't question that.
ബോസ്റ്റൺ വാസി 2018-06-01 13:51:37
ആരാ ഈ ചാമത്തിയും സലീമും? എന്താ ഈ ഫോമാ? എന്താ നിങ്ങടെ പരിപാടി? 
New York Foma long member. 2018-06-02 10:37:37
I don't understand why you guys want more than 2 delegates from one association. There are associations with 2 or 3 members. How can we send 7 delegates?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക