Image

ക്‌നാനായ കത്തോലിക്കാ മിഷനു ന്യൂജേഴ്‌സി കാര്‍ട്ട്‌റേറ്റ് സിറ്റിയില്‍ സ്വന്തം ദേവാലയം

Published on 31 May, 2018
ക്‌നാനായ കത്തോലിക്കാ മിഷനു ന്യൂജേഴ്‌സി  കാര്‍ട്ട്‌റേറ്റ് സിറ്റിയില്‍ സ്വന്തം ദേവാലയം
ന്യൂജേഴ്‌സി: രണ്ട് ദശാബ്ദമായിപ്രവര്‍ത്തിച്ചു വരുന്ന ന്യൂജേഴ്‌സി- സ്റ്റാറ്റന്‍ഐലന്റ് 'ക്രൈസ്റ്റ് ദ കിംഗ്' ക്‌നാനായ കത്തോലിക്കാ മിഷനു ന്യൂജേഴ്‌സി  കാര്‍ട്ട്‌റേറ്റ് സിറ്റിയില്‍ സ്വന്തം ദേവാലയം.

ഒരു വര്‍ഷത്തിലധികമായി 130-ല്‍ പരമുള്ള ക്‌നാനായ കുടുംബങ്ങള്‍ നടത്തിയ കഠിനാധ്വാനവും ത്യാഗങ്ങളും പ്രാര്‍ത്ഥനയും പൂവണിഞ്ഞതാണ് പുതിയ ദേവാലയം . ന്യൂജേഴ്‌സിയിലെ മെട്ടച്ചന്‍ രൂപതയുടെ പള്ളിയായിരുന്നു ഇത്

ഒരു ഏക്കര്‍ സ്ഥലത്താണു പള്ളി. 300 പേര്‍ക്ക് പള്ളിയിലും 225 പേര്‍ക്ക് ബെയ്‌സ്‌മെന്റിലും ഇരിക്കാം. 

ന്യൂയോര്‍ക്ക് സെ. സ്‌റീഫന്‍സ് ഫൊറോനയിലെ മൂന്നാമത്തെയും, നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ റീജിയണിലെ പതിനാലാമത്തെതുമാണ്പ്രസ്തുത ദേവാലയം. ഈ ഇടവകക്ക് ആത്മീയ നേതൃത്വം കൊടുക്കുന്നത്  ബഹുമാനപ്പെട്ട റെനി കട്ടേല്‍ അച്ഛന്‍.

മിഷന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജോസ് കുഞ്ഞ് ചാമക്കാല, ലൂമോന്‍ മാന്തുരുത്തിയില്‍ (ട്രസ്റ്റി ബോര്‍ഡ് അംഗം), ഷാജി വെമ്മേലില്‍ (ബില്‍ഡിങ്ങ് ബോര്‍ഡ് ചെയര്‍മാന്‍), പീറ്റര്‍ മാന്തുരുത്തിയില്‍ (അക്കൗണ്ടന്റ്),
എന്നിവരുടെ നേതൃത്വത്തിലും, ബില്‍ഡിങ്ങ് കമ്മിറ്റി/പാരിഷ് ക്ണ്‍സില്‍ അംഗങ്ങളുടെയും അശ്രാന്ത പരിശ്രമ ഫലമായിട്ടാണ് മോര്‍ട്ട്‌ഗേജില്ലാതെ ഈ സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെട്ടത്. 

ഈ സംരംഭത്തോട് ആത്മാര്‍ത്ഥമായി സഹകരിച്ച ന്യൂജേഴ്‌സിയിലെ എല്ലാ ക്‌നാനായ മക്കളെയും ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.  പദ്ധതിയുടെ പരിപൂര്‍ണ്ണ വിജയത്തിനു പിന്തുണ നല്‍കിയ കോട്ടയം അതിരൂപത അഭിവന്ദ്യ പിതാക്കന്മാരോടും, ചിക്കാഗോ രൂപതയിലെ അഭിവന്ദ്യ പിതാക്കന്മാരോടും,
ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ തോമസ് മുളവനാല്‍ അച്ഛനോടും, മറ്റെല്ലാ വൈദികരോടും, സിസ്റ്റേഴ്‌സിനോടും, എല്ലാ അല്മായ സുഹൃത്തുക്കളോടുള്ള ന്യൂജേഴ്‌സികാരുടെ സ്‌നേഹവും കടപ്പാടും കൃതജ്ഞതയും ഈ അവസരത്തില്‍ ഞങ്ങള്‍ അറിയിക്കുന്നു.

ഇടവകയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥന്‍ രാജാധിരാജനായ ക്രിസ്തുരാജന്റെ സംരക്ഷണവും, കൃപയും എപ്പോഴും ഈ വിശ്വാസ സമൂഹത്തോടൊപ്പം ഉണ്ടായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

അലക്‌സ് നെടുന്തുരുത്തില്‍. (പി.ആര്‍.ഒ)
ന്യൂജേഴ്‌സി മിഷന്‍.
ക്‌നാനായ കത്തോലിക്കാ മിഷനു ന്യൂജേഴ്‌സി  കാര്‍ട്ട്‌റേറ്റ് സിറ്റിയില്‍ സ്വന്തം ദേവാലയംക്‌നാനായ കത്തോലിക്കാ മിഷനു ന്യൂജേഴ്‌സി  കാര്‍ട്ട്‌റേറ്റ് സിറ്റിയില്‍ സ്വന്തം ദേവാലയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക