Image

ഫോമാ: രാജു ഏബ്രഹാം, മോന്‍സ് ജോസഫ്, ബിനോയ് വിശ്വം എത്തുന്നു; നടന്‍/നടിയെ തേടി സംവിധായകനും

Published on 31 May, 2018
ഫോമാ: രാജു ഏബ്രഹാം, മോന്‍സ് ജോസഫ്, ബിനോയ് വിശ്വം എത്തുന്നു; നടന്‍/നടിയെ തേടി സംവിധായകനും
ചിക്കാഗോ: ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗൊയില്‍ നടക്കുന്ന ഫോമാ കണ്‍ വന്‍ഷനിലേക്കു കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ എത്തുന്നു. കേന്ദ്ര മന്ത്രി അല്‌ഫോന്‍സ് കണ്ണന്താനം, ശശി തരൂര്‍ എം.പി. എന്നിവര്‍ക്കു പുറമേ രാജു ഏബ്രഹാം എം.എല്‍.എ., മോന്‍സ് ജോസഫ് എം.എല്‍.എ. മുന്‍ മന്ത്രി ബിനോയ് വിശ്വം എന്നിവരും പങ്കെടുക്കുമെന്നു പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അറിയിച്ചു.

ഇതിനു പുറമെ സിനിമാ സംവിധായകന്‍ സിദ്ദിക്കും എത്തും. കണ്‍ വന്‍ഷനിലെ കലാവേദിയില്‍ തിളങ്ങുന്ന ഒന്നോ അതിലധികമോ കുട്ടികള്‍ക്കു തന്റെ സിനിമയില്‍ അവസരം നല്‍കുമെന്ന വാഗദാനം പാലിക്കാനാണ് അദ്ധേഹം എത്തുന്നത്. വേദിയില്‍ഒന്നോ അതിലധികമോ താരങ്ങള്‍ പിറന്നു വീഴാം. സിദ്ദിക്ക് എടുത്ത എല്ലാ സിനിമകളും ഹിറ്റാണ്. ഒന്നു പോലും പരാജയപ്പെട്ടിട്ടില്ല. അതിനാല്‍ അത്തരമൊരു സംവിധായകന്‍ റോളുമായി തേടിയെത്തുന്ന കലാപ്രതിഭകള്‍ക്ക് വലിയ ഭാവി പ്രതീക്ഷിക്കാം. അങ്ങനെ സംഭവിച്ചാല്‍ ഫോമാ വേദി അതിനു കാരണമായി എന്നതില്‍ ഫോമക്കും അഭിമാനിക്കാം.

നാട്ടില്‍ നിന്നു കൂടുതല്‍ രാഷ്ട്രീയക്കാരെ കൊണ്ടുവരുന്നതിനോട് താല്പര്യമില്ലായിരുന്നുവെന്ന് ബെന്നി ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വരുന്നവര്‍ അമേരിക്കന്‍ മലയാളികളുടെ ഉറ്റ സുഹ്രുത്തുക്കളാണ്. അവരുടെ വരവില്‍ സന്തോഷവും അഭിമാനവുമുണ്ട്.

രാജ്യ സഭാ ഇലക്ഷന്‍ ഉണ്ടായാല്‍ 22നു ആയിരിക്കും അവര്‍ എത്തൂക. വിവിധ വേദികളില്‍ അവര്‍ തങ്ങളുടെ ജ്ഞാനം പങ്കു വയ്ക്കും.

പതിവിനു വിപരീതമായി ചിരി അരങ്ങ് ഇത്തവണ തെറി അരങ്ങ് ആവില്ല. പ്രധാന കാരണം ഹാസ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരാണ് ഇത്തവണ ചിരിയും ചിന്തയും എന്നു പേരിട്ട ഈ പരിപാടിക്കു നായകരാവുക. കേരളത്തില്‍ നിന്ന് എത്തുന്ന ഫാ. ജോസഫ് പുത്തപുരയില്‍, ജയരാജ് വാര്യര്‍ തുടങ്ങിയവരാണു പരിപാടി നയിക്കുക.
Join WhatsApp News
Simon 2018-05-31 21:09:17
അമേരിക്കൻ കുട്ടികൾ അമേരിക്കയിൽ കലാപ്രതിഭകളാകുന്നത് നല്ലത് തന്നെ. കേരളത്തിലെ പേരുകേട്ട സിനിമാ സംവിധായകൻ അമേരിക്കയിൽ കുട്ടികൾക്ക് അഭിനയത്തിന് അവസരം തേടി വരുന്നുവെന്ന് ലേഖനത്തിൽനിന്നും മനസിലാക്കുന്നു. ഇവിടെ പഠിക്കാൻ കഴിവുള്ള കുട്ടികൾക്ക് ധാരാളം അവസരങ്ങളുണ്ട്. അവരുടെ അവസരങ്ങളെ ഇല്ലാതാക്കരുത്. നാട്ടിലെ സിനിമാതാരത്തിന്റെ താണ നിലവാരത്തിലേക്ക് കുട്ടികളെ എത്തിച്ചു അവരുടെ ഭാവി നശിപ്പിക്കരുതെന്നു മാതാപിതാക്കളോട് ഒരു അപേക്ഷയുണ്ട്. പെൺകുട്ടികൾക്ക് കേരളത്തിലെ സിനിമാ ലോകത്തുയരണമെങ്കിൽ അവരുടെ സൗന്ദര്യം ചിലപ്പോൾ പലർക്കും കാഴ്ചവെക്കേണ്ടി വരും. 
ഫോമാ ഫൊക്കാന നിരീക്ഷകൻ 2018-05-31 21:21:12
ഈ കോൺവെൻഷനുകളിൽ  സിനിമക്കാരെയും  രാഷ്ട്രീയക്കാരയും   ചുമന്നു  ചുമ്മാ നഷ്ട ചിലവും  നഷ്ടവും വരുത്തും , അവരുടെ  പൊങ്ങച്ചവും  കാണണം . അതുവഴി  കൺവെൻഷന്  വരുന്ന  സാദാരണക്കാരായ  ഞാങ്കള  ശിക്ഷിക്കല്ലേ .   പിന്നെ  ഇതുവരെ  ചിരിയരങ്ങിൽ  കേട്ടതെല്ലാം  തെറി  ആണന്നു  ഒരു  വെൻഗ്യാർത്ഥം  ഈ  വാർത്തയിൽ കുറിച്ചത്  ശരിയായില്ല .
KRIDARTHAN 2018-06-01 16:19:35

GOOD  TRY -  FILM DIRECTOR  SIDDIQUE  GOING  TO SELECT  ACTORS FROM  USA

IS  THERE  ANY OTHER  WAY  TO  INCREASE THE HEAD COUNT?


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക