Image

ചാരിറ്റി ഓഫ് പ്രവാസി മലയാളി ഇഫ്ത്താര്‍ സൗഹൃദസംഗമവും .പി.രാജേന്ദ്രന് യാത്രയയ്പ്പും സംഘടിപ്പിച്ചു.

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 01 June, 2018
ചാരിറ്റി ഓഫ് പ്രവാസി മലയാളി  ഇഫ്ത്താര്‍ സൗഹൃദസംഗമവും .പി.രാജേന്ദ്രന് യാത്രയയ്പ്പും സംഘടിപ്പിച്ചു.
റിയാദ്: ജീവകാരുണ്യരംഗത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ ഈ വര്‍ഷത്തെ ഇഫ്ത്താര്‍ സൗഹൃദ സംഗമവും ജോലിയില്‍ നിന്ന് വിരമിച്ച് നാട്ടിലേക്ക് തിരിക്കുന്ന ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗം ലേബര്‍ അറ്റാഷെ പി.രാജേന്ദ്രന് യാത്രയയ്പ്പും സംഘടിപ്പിച്ചു.

റിയാദ് അത്തിക്കയിലുള്ള ഇസ്ത്രറയില്‍ വെച്ച് കൂടിയ സൗഹൃദ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്‌കാരിക സമ്മേളനത്തില്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ആമുഖ പ്രഭാഷണം നടത്തി യോഗത്തിന് പ്രസിഡണ്ട് അയൂബ് കരൂപടന്ന അധ്യക്ഷത വഹിച്ചു റിയാദിലെ കലാ സാംസ്‌ക്കാരിക രാഷ്ട്രിയ സാമൂഹിക മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ സൗഹൃദസംഗമത്തില്‍ പങ്കെടുത്തു

സംഗമത്തിനും യാത്രയയ്പ്പിനും ആശംസകള്‍ നേര്‍ന്നുകൊണ്ട് അഷറഫ് വടക്കേവിള, സത്താര്‍ കായംകുളം, എംബസിയിലെ ഉദ്യോഗസ്ഥരായ പാസ്‌പോര്‍ട്ട് ഓഫീസര്‍ പ്രദീപ് , സെക്കന്റ് സെക്രട്ടറി ടി.ടി.ജോര്‍ജ്, പുഷപരാജ് ,വിജയന്‍ നെയ്യാറ്റിന്‍കര, നാസര്‍ കല്ലറ, ഷംനാദ് കരുനാഗപള്ളി, വി ജെ നസ്രുറുദ്ധീന്‍, സ്റ്റീഫന്‍ കോട്ടയം, സോണി കുട്ടനാട് നിപു മുണ്ടിയപള്ളി, റസൂല്‍ സലാം, ആനി സാമുവല്‍, അബ്ദുല്‍ ഗഫൂര്‍ കൊയിലാണ്ടി, ഷാജാഹന്‍ കല്ലമ്പലം , ജോണ്‍സണ്‍ എടവ, കെ..കെ സാമുവല്‍, രാജന്‍ നിലമ്പൂര്‍, ലൈജു മണിമല, സുരേഷ് ശങ്കര്‍ തുടണ്ടിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു..പി.രാജേന്ദ്രന്‍ യാത്രയയ്പ്പ് ചടങ്ങിന് പ്രത്യേകം നന്ദിപറയുകയും ചെയ്തു

റംസാന്റെ പുണ്യം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് മനസ്സും ശരീരവും, സ്വഭാവവും സമൂഹത്തിനും കുടുംബത്തിനും ഗുണപ്രദമാകുന്നതരത്തില്‍  .  ഉപയോഗപെടുത്താന്‍ റംസാനിലെ വൃതനാളുകല്‍കൊണ്ട് ആര്‍ജ്ജിക്കണമെന്ന് ആശംസകള്‍ നേര്‍ന്നവര്‍ അഭിപ്രായപെട്ടു.

ഷാജഹാന്‍ പാലോട് ,റഷീദ്, സ്റ്റീഫന്‍ മറ്റത്തില്‍,ആനി സാമുവല്‍,ജിന്‍സി വിപിന്‍, സൈറ നാസര്‍ , രാധിക സുരേഷ് എന്നിവര്‍ അതിഥികളെ ബൊക്ക നല്‍കി ആദരിച്ചു. സെക്രട്ടറി റിഷി ലത്തീഫ് സ്വാഗതവും പി ആര്‍.ഒ വിക്കി മാവേലിക്കര നന്ദിയും പറഞ്ഞു.

നൗഫല്‍ കാസര്‍ക്കോട്, റോബിന്‍ ചെങ്ങന്നൂര്‍, നിഷാന്ത് തൃശ്ശൂര്‍ , സല്‍മാന്‍ ഹാരീസ്, പദ്മനാഭന്‍, ഷംസീര്‍ കണ്ണൂര്‍, മുജീബ് ചാവക്കാട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ചാരിറ്റി ഓഫ് പ്രവാസി മലയാളി  ഇഫ്ത്താര്‍ സൗഹൃദസംഗമവും .പി.രാജേന്ദ്രന് യാത്രയയ്പ്പും സംഘടിപ്പിച്ചു.ചാരിറ്റി ഓഫ് പ്രവാസി മലയാളി  ഇഫ്ത്താര്‍ സൗഹൃദസംഗമവും .പി.രാജേന്ദ്രന് യാത്രയയ്പ്പും സംഘടിപ്പിച്ചു.ചാരിറ്റി ഓഫ് പ്രവാസി മലയാളി  ഇഫ്ത്താര്‍ സൗഹൃദസംഗമവും .പി.രാജേന്ദ്രന് യാത്രയയ്പ്പും സംഘടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക