Image

ഒക്ലഹോമ മലയാളീ അസോസിയേഷന്‍ ടാലന്റ് ഫെസ്റ്റ്: ശിവാനി സുഗുണന്‍, അപര്‍ണ്ണ അജേഷ് വിജയികള്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 01 June, 2018
ഒക്ലഹോമ മലയാളീ  അസോസിയേഷന്‍ ടാലന്റ് ഫെസ്റ്റ്: ശിവാനി സുഗുണന്‍, അപര്‍ണ്ണ അജേഷ് വിജയികള്‍
ഒക്ലഹോമ സിറ്റി: ഒക്ലഹോമ മലയാളീ  അസോസിയേഷന്‍ (ഓഎംഎ) ആഭിമുഖ്യത്തില്‍ നടത്തിയ ടാലന്റ് ഫെസ്റ്റ് വന്‍ വിജയമായി. വാര്‍ ഏക്കര്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ഫെസ്റ്റില്‍  അമ്പതോളം വിദ്യാര്‍ഥികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു.

2017 നാഷണല്‍ സ്‌പെല്ലിങ് ബീ റണ്ണര്‍ അപ്പ്  മാസ്റ്റര്‍ രോഹന്‍ രാജീവ് ഫെസ്റ്റ്  ഉദ്ഘാടനം ചെയ്തു. സ്‌പെല്ലിങ് ബീക്കു തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് രോഹന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി. പ്രീകെ മുതല്‍   ഹൈസ്‌കൂള്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി മൂന്ന് കാറ്റഗറിയില്‍ നടന്ന ടാലെന്റ്‌റ് ഫെസ്റ്റില്‍  സോളോ സോങ് ഇംഗ്‌ളീഷ് ആന്‍ഡ് മലയാളം , വാട്ടര്‍  കളര്‍, പെയിന്റിങ് , പെന്‍സില്‍ ഡ്രോയിങ്, ഫാന്‍സി ഡ്രസ്സ്, പാട്ടുമത്സരം തുടങ്ങി വിവിധ ഇനങ്ങളിലാണ്  കുട്ടികള്‍ തങ്ങളുടെ കഴിവ് തെളിയിച്ചത്. 

ശിവാനി സുഗുണന്‍ , യോഷ് ജോസഫ് എന്നിവര്‍ 'ഓഎംഎ ടീന്‍ ഓഫ് ദി ഇയര്‍' ജേതാവും, റണ്ണേഴ്‌സ് അപ്പും ആയി യഥാക്രമം തിരഞ്ഞെടുക്കപ്പെട്ടു. 
അപര്‍ണ്ണ അജേഷ് 'ഓഎംഎ ജൂനിയര്‍ സ്റ്റാര്‍' വിജയിയും, .ടെസ  ജോസഫ് , ഐറീന്‍ കുരുവിള എന്നിവര്‍ ഓഎംഇ ജൂനിയര്‍ സ്റ്റാര്‍ റണ്ണേഴ്‌സ് അപ്പും, ജെയ്മി സെബാസ്റ്റ്യന്‍ റണ്ണേഴ്‌സ് ആപ്പ് ആയും തിരഞ്ഞെടുക്കപ്പെട്ടു. 

ഓഎംഎ പ്രസിഡന്റ്  ഷേര്‍ളി ജോണിന്റെ  നേതൃത്വത്തില്‍ അസോസിയേഷന്‍ കമ്മറ്റി അംഗങ്ങളും മറ്റു ഭാരവാഹികളും പരിപാടികള്‍ക്ക് നേതൃത്വം  നല്‍കി.  ഷേര്‍ളി ജോണ്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കും 
ഫെസ്റ്റ് വിജയമാക്കാന്‍ പിന്തുണ നല്‍കിയ  മാതാപിതാക്കള്‍ക്കും നന്ദി രേഖപ്പെടുത്തി.

ഒക്ലഹോമ മലയാളീ  അസോസിയേഷന്‍ ടാലന്റ് ഫെസ്റ്റ്: ശിവാനി സുഗുണന്‍, അപര്‍ണ്ണ അജേഷ് വിജയികള്‍
OMA Talest Fest Winners
ഒക്ലഹോമ മലയാളീ  അസോസിയേഷന്‍ ടാലന്റ് ഫെസ്റ്റ്: ശിവാനി സുഗുണന്‍, അപര്‍ണ്ണ അജേഷ് വിജയികള്‍
OMA Talest Fest Runner Up.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക