Image

ജമ്മുകശ്‌മീരിലേക്ക്‌ 12 ഭീകരര്‍ കടന്നതായി റിപ്പോര്‍ട്ട്‌; ഡല്‍ഹിയില്‍ അതീവജാഗ്രതാ നിര്‍ദേശം

Published on 01 June, 2018
ജമ്മുകശ്‌മീരിലേക്ക്‌ 12 ഭീകരര്‍ കടന്നതായി റിപ്പോര്‍ട്ട്‌; ഡല്‍ഹിയില്‍ അതീവജാഗ്രതാ നിര്‍ദേശം


ജമ്മുകശ്‌മീരിലേക്ക്‌ 12 ജയ്‌ഷ്‌-ഇ-മുഹമ്മദ്‌ ഭീകരര്‍ കടന്നതായി റിപ്പോര്‍ട്ട്‌. കശ്‌മീരിലേക്ക്‌ കടന്ന ഭീകരര്‍ സംഘങ്ങളായി തിരിഞ്ഞുവെന്നാണ്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. വലിയതോതിലുള്ള ആക്രമണത്തിനാണ്‌ ഭീകരര്‍ പദ്ധതിയിടുന്നതെന്ന്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന്‌ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും കാശ്‌മീരിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

റംസാന്‍ 17ാം ദിനത്തില്‍ ശനിയാഴ്‌ച വലിയ തോതിലുള്ള ആക്രമണമാണ്‌ ഭീകരര്‍ ലക്ഷ്യം വെക്കുന്നതെന്നാണ്‌ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. ഇസ്‌ലാമിലെ ആദ്യ യുദ്ധമായ ബദര്‍ യുദ്ധം നടന്ന ദിനമാണ്‌ റംസാന്‍ 17. ഇതിന്റെ വാര്‍ഷികമാണ്‌ ശനിയാഴ്‌ച. ഈ ദിവസമാണ്‌ ഭീകരര്‍ ആക്രമണത്തിന്‌ തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ്‌ ഇന്റലിജന്‍സ്‌ അറിയിപ്പ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക