Image

കെവിന്‍ കേസ്, പൊലീസുകാരുടെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മാറ്റം

Published on 01 June, 2018
കെവിന്‍ കേസ്, പൊലീസുകാരുടെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മാറ്റം

 കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരുടെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മാറ്റം. പൊലീസ് കൈക്കൂലി വാങ്ങിയ കേസ് ചങ്ങനാശേരി ഡിവൈഎസ്പി എസ് ശ്രീകുമാറാണ് അന്വേഷിക്കുന്നത്. നിലവില്‍ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി ഗിരീഷ് പി സാരഥി പരാതിക്കാരനായതിലാണ് ഇത്തരത്തില്‍ ഒരു മാറ്റം സംഭവിച്ചത്.

കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട എ.എസ്.ഐ അടക്കം രണ്ട് പൊലീസുകാരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് . കെവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിന് സര്‍വപിന്തുണയും നല്‍കിയെന്ന് വ്യക്തമായതോടെയായിരുന്നു ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐ ബിജുവിനെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക