Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-3: സാംസി കൊടുമണ്‍)

Published on 01 June, 2018
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-3: സാംസി കൊടുമണ്‍)
ഉറക്കമില്ലാത്ത അനേകം രാത്രികള്‍ക്കും അസ്വസ്ഥമായ പകലുകള്‍ക്കുമൊടുവില്‍ നിന്റെ ആദ്യത്തെ കത്തു കിട്ടുമ്പോള്‍, ആകാശത്തിന്റെ കിളിവാതില്‍ തുറന്ന് സ്‌നേഹമാലാഖ ചിരിച്ചപോലെ എല്ലാം പെട്ടെന്ന് പ്രകാശപൂരിതമായി. കൂടുതലൊന്നുമെഴുതിയിരുന്നില്ലെങ്കിലും, ഓരോ വരികളും തേന്‍ കുടങ്ങളായിരുന്നു. അന്നത്തെപ്പോലെ ഒരു രണ്ട ുവരി നിനക്കിപ്പോഴെഴുതിക്കൂടെ കൂട്ടുകാരാ. നീ ഇപ്പോഴെവിടെയാണ്. നിനക്കു സുഖമാണോ. നീ സ്വര്‍ക്ഷരാജ്യത്തില്‍ ദൈവത്തിന്റെ മാലാഖമാരോടൊപ്പം ഭഹല്ലേലുയ്യാ’ പാടി ആനന്ദിക്കുകയാണോ? .... അതോ ഇവിടുത്തെപ്പോലെ നീ വീണ്ട ും നരകത്തില്‍ത്തന്നെയോ...? അല്ല. നിന്നെപ്പോലൊരാത്മാവിനെ ദൈവത്തിനെന്നും നരകത്തില്‍തന്നെ ആക്കാന്‍ കഴിയുമോ. ചിലരെല്ലാം ജനിക്കുന്നതും ജീവിക്കുന്നതും നരകത്തില്‍. അങ്ങനെയൊരു ജീവിതമായിരുന്നുവല്ലോ നിന്റേതും.

ഒരു ദിവസം നീ പറഞ്ഞതു ഞാനോര്‍ക്കുന്നു. വീട്ടിലേക്കു പോകാന്‍ ഭയമാണ്. അവിടം ഒരു നരകമാണ്. കീടങ്ങളെപ്പോലെ കുറെ ജന്മങ്ങള്‍. രണ്ട ുമുറിയും അടുക്കളയുമുള്ള ഒരു വീട്. നിന്ന് തിരിയാന്‍ ഇടമില്ലാത്തത്ര ജനങ്ങള്‍. നിത്യ ദാരിദ്ര്യം. അവിടെ പഞ്ഞമില്ലാത്തതൊന്നിനു മാത്രം. അമ്മയുടെ പ്രസവത്തിന്. ഇപ്പോഴും ഗര്‍ഭിണിയാണ്. എത്രാമത്തെയാ.... എട്ടോ... ഒന്‍പതോ... ആ... അവന്‍ ചിരിച്ചു. രാത്രി പേടിയാ. ഒരിക്കല്‍ അമ്മ കരഞ്ഞു പറഞ്ഞതു കേട്ടു. എനിക്കു വയ്യ. അപ്പന്റെ ചീത്തവിളി. പിന്നെ ചില ശബ്ദങ്ങള്‍.... ഇപ്പോള്‍ രാത്രി ഭയമാണ്. കണ്ണടക്കാന്‍ വയ്യ. അവന്‍ കരയുകയായിരുന്നു. അവനെ വെറുതെ നോക്കിയിരിക്കാനേ കഴിഞ്ഞുള്ളൂ. പെട്ടന്നവന്‍ ഇരുളിലേക്കോടി മറഞ്ഞു. പോകുമ്പോള്‍ അവന്‍ ആരോടെന്നില്ലാതെ പറയുന്നുണ്ട ായിരുന്നു. “”ഞാനയാളെ കൊല്ലും.” പക്ഷെ അവന്‍ കൊന്നില്ല. പകരം അപ്പനെ അവന്‍ സ്‌നേഹിച്ചു. പ്രായത്തിന്റെ വേണ്ട ാത്ത ചിന്തകളെ അവന്‍ അധിജീവിച്ചില്ലെ. അപ്പനു വയ്യാതായപ്പോള്‍ അവന്‍ എല്ലാം നോക്കി നടത്തി, എട്ടു സഹോദരങ്ങളെ അവന്‍ കരപറ്റിച്ചില്ലെ. അവന്റെ സര്‍വ്വപാപങ്ങളും മോചിച്ചു കിട്ടുവാന്‍ അതുമാത്രം പോരേ. പക്ഷെ അവന്റെ ജീവിതം മാത്രം കരപറ്റിയില്ല. അതു രണ്ട ു തീരങ്ങളിലും അലതല്ലി. ഓളങ്ങള്‍ക്കൊപ്പം. നീ ഒന്നേ എന്നോടാവശ്യപ്പെട്ടുള്ളൂ. ആലീസേ നീ കൂടെ നിക്കണം. അതേ കൂടെത്തന്നെ നിന്നു. സഹനത്തിന്റെ ചില നിമിഷങ്ങളില്‍ പതറിയുണ്ട ാകാം.... പ്രതിസന്ധികളില്‍ കൈത്താങ്ങിനാരെയും കാണാഞ്ഞപ്പോള്‍ കലഹിച്ചിട്ടുണ്ട ാകാം. അതൊന്നും പ്രിയനെ നിന്നോടുള്ള സ്‌നേഹക്കുറവുകൊണ്ട ായിരുന്നില്ല. ഇനിയെങ്കിലും ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയൂ എന്ന ഒരപേക്ഷ മാത്രമായിരുന്നു.

എന്നിട്ടും നീ തെല്ലെങ്കിലും മാറിയോ. ഇപ്പോള്‍ തോന്നുന്നു നീയാരുന്നു ശരിയെന്ന്. “”ആലീസെ... ഞാന്‍ പഠിച്ച ജീവിത പാഠങ്ങള്‍ ഇങ്ങനെയൊക്കെയാണ്. ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കരുത്. നാം ഒറ്റയ്ക്കാണ്. ചെയ്യുന്നതൊക്കെ നമ്മുടെ കടമ. നമ്മുടെ മക്കളില്‍ നിന്നുപോലും ഒന്നും പ്രതീക്ഷിക്കരുത്. എങ്കില്‍ നിരാശപ്പെടേണ്ട ി വരില്ല.’’ ഏങ്ങി കരയുന്ന തന്റെ പുറത്തു തട്ടി ആസ്വസിപ്പിച്ചുകൊണ്ട ് ജോണിച്ചായന്‍ പറഞ്ഞു. നിരാശയായിരുന്നില്ല തനിക്ക്. തിരസ്കരിക്കപ്പെട്ടവളുടെ വേദനയായിരുന്നു.

“”ഞാന്‍ മറ്റൊന്നും ഓര്‍ത്തു പറഞ്ഞതല്ല. ഇവിടെയുള്ള കുട്ടികള്‍ക്ക് ഇവിടുത്തെ പാല് ശീലമാണല്ലോ. നമ്മുടെ മക്കള്‍ മറ്റൊരു ശീലത്തില്‍ നിന്നും വന്നതല്ലേ. അതുകൊണ്ട ാണു ഞാന്‍ പറഞ്ഞത് ആ പാല്‍പ്പൊടി എടുക്കല്ലേന്ന്. അതിന് അമ്മ അങ്ങനെയൊന്നും പറയേണ്ട ആവശ്യം ഇല്ലായിരുന്നു.’’

“”ഒക്കെ എനിക്കറിയാം.’’ ജോണിച്ചായന്‍ പറഞ്ഞു. “”അല്ലെങ്കില്‍ ഇവിടെയുള്ള ആര്‍ക്കെങ്കിലും എന്തെങ്കിലും കൊടുക്കണ്ട ാന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടേ ാ?’’ ഒന്നുറപ്പുവരുത്താനെന്നപോലെ അവള്‍ ചോദിച്ചു. ആലീസേ അവര്‍ക്കറിയില്ല അവരിന്നനുഭവിക്കുന്ന ഈ നന്മകളൊക്കെ നിന്റെയും നിന്റെ വീട്ടുകാരുടെയും ദയ ആണെന്ന്.

രാവിലെ തുടങ്ങിയ അശാന്തിയാണ്. തങ്ങള്‍ ഒറ്റപ്പെട്ടവരാണെന്നൊരു തോന്നല്‍. അസമയത്തു വന്ന വിരുന്നുകാരോടുള്ള അലോഹ്യംപോലെ എന്തോ ഒന്ന്. ഇവിടെയുള്ള എല്ലാവരും ചേര്‍ന്ന് ഞങ്ങള്‍ക്കെതിരെ പട വെട്ടിനൊരുങ്ങുന്നു. ജോണിച്ചായന്‍ എല്ലാമറിഞ്ഞിട്ടും ഒന്നും അറിയാത്തവനെപ്പോലെ മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. രാവിലെ തന്നെ ജോണിവാക്കറിന്റെ രണ്ട ു പെക്ഷും കഴിച്ചു. മനസ്സിന്റെ കെട്ടുകള്‍ പൊട്ടാതിരിക്കാനുള്ള ഒരു ശീലമായി മാറിയിരിക്കയാണ്. രാവിലെ അമ്മ ഉറക്കെ പറയുന്നതു കേട്ടു. “”അവന്‍ അവളു പറയുന്നതും കേട്ടു നടക്കട്ടെ... പെങ്കോന്തന്‍.’’ എന്തൊക്കെയോ പറയാനാഞ്ഞ ജോണിച്ചായനോടു കണ്ണുകള്‍കൊണ്ട ു യാചിച്ചു. അരുത്... അമ്മയാണ്. ഇനി അവധി പത്തു ദിവസം കൂടി മാത്രം. വന്നപ്പോള്‍ മുതല്‍ തുടങ്ങിയതാണസ്വസ്ഥത. നാലു മുറിയുള്ള പുതിയ വീട്. ആ വീടിന്റെ ഓരോ തരിയിലും ആലീസിന്റെയും ജോണിക്കുട്ടിയുടെയും വിയര്‍പ്പിന്റെ മണമുണ്ട ്. എന്നിട്ടും സൗകര്യപ്രദമായ ഒരു മുറി ഒഴിഞ്ഞുതരുവാന്‍ ആര്‍ക്കും മനസ്സില്ല. എവിടെയും തിരസ്കരിക്കപ്പെടുന്നവര്‍. ഈ ജീവിതം മുഴുവന്‍ തിരസ്കരിക്കപ്പെടാനായി വിധിക്കപ്പെട്ടവര്‍. തിരസ്കിതന്റെ നൊമ്പരങ്ങള്‍ക്കൊരറുതിവരുത്തനായിരിക്കാം ഈ ജോണിവക്കറിന്മേലുള്ള പിടി. അതോ ഇന്നലകള്‍ക്കും ഇന്നിനും ഇടയിലെ ഓട്ടക്കാരന്‍ സമനില പാലിക്കാനോ. അവന്‍ ഒന്നും അറിയാത്തവനെപ്പോലെ തിണ്ണയിലേക്കിറങ്ങി.

“”മോനേ...’’ അച്ചാച്ചന്‍ ചാരുകസേരയില്‍ തിണ്ണയില്‍. മോനേ എന്ന വിളിയിലെ സ്‌നേഹത്തിന്‍ എന്തോ കുരുക്കുണ്ടെ ന്നവന്‍ അറിഞ്ഞു. കഷണ്ട ിത്തല ഇടതു കൈകൊണ്ടെ ാന്നു തടവി അച്ചാച്ചന്‍ പറഞ്ഞു. “”റോസിക്കുട്ടിക്ക് തെക്കടത്തെ കുര്യാക്കോസിന്റെ രണ്ട ാമത്തെ മോനുമായൊരാലോചന വന്നിട്ടുണ്ട ്.’’ ജോണി ആകെ അന്താളിച്ച് അച്ചാച്ചനെ നോക്കി. “”നീ എന്താ നോക്കുന്നത്.’’ അച്ചാച്ചന്‍ ചോദിച്ചു. “”അച്ചാച്ചന്‍ സ്വപ്നം കാണുകയാണോ. അവരൊക്കെ നമ്മുടെ വീട്ടില്‍ നിന്നും ബന്ധം കൂടുമോ.’’ ജോണി അന്താളിപ്പറിയിച്ചു. “”ഞാനും അങ്ങനെയാ കരുതിയിരുന്നത്. പക്ഷെ അവരു തമ്മിലിഷ്ടത്തിലാ.... പിള്ളാരുടെ ഇഷ്ടമല്ലേ... പിന്നവരുടെ നിലയും വിലയുമനുസരിച്ച് ഒരു ലക്ഷം രൂപയെങ്കിലും നമ്മളു കൊടുക്കണം. മാത്രമല്ല നീ അമേരിക്കയിലല്ലേ... നമ്മുടെ വിലയും നോക്കണമല്ലോ.’’ ജോണിക്കാകെ ചിരിവന്നു. ജോണിവാക്കര്‍ ആവിയായി. അവന്‍ പ്രപഞ്ചത്തെ നോക്കിച്ചിരിച്ചു.

പ്രേമം.... സ്ഥിതി.... ധനം...! വാക്കുകള്‍ അര്‍ത്ഥങ്ങള്‍ മാറി. അസ്ഥാനത്തുനിന്നും വരുന്നതുപോലെ. സ്‌നേഹത്തിന്റെ പേരില്‍ ഇതെ അപ്പനും അമ്മയും വീട്ടുകാരുമൊക്കെ തന്നെ പടിക്കു പുറത്താക്കി. ഇപ്പോള്‍ സ്‌നേഹിക്കുന്നവരുടെ നൊമ്പരം അവര്‍ അറിയുന്നു. കാലം മാറിയതാണോ?... കാലം സാക്ഷി മാത്രമല്ലേ.... എല്ലാം അറിയുന്ന കാലം. എല്ലാവരെയും തിരുത്തുന്ന കാലം. തന്റെ കാര്യത്തില്‍ കാലം എന്തെ മാറി നിന്നു. കാലം കുറ്റവാളിയല്ല. കാലത്തില്‍ ജീവിച്ചിരുന്നവരുടേതാണു കുറ്റം. വീടിന്റെ ആശ്രയമായവന്റെ വരുമാനത്തിന് മറ്റൊരവകാശിയുണ്ട ാകാന്‍ പാടില്ല. അവന്റെ ഹൃദയത്തിന്റെ വേദന ആരും കണ്ട ില്ല. ഇപ്പോള്‍ സ്‌നേഹിക്കുന്ന ഹൃദയങ്ങള്‍ വേദനിക്കാന്‍ പാടില്ല. അതിന് ഒരു ലക്ഷം വേണം.

അമേരിക്കയില്‍ പണം കായ്ക്കുന്ന മരങ്ങളാണെവിടെയുമെന്നായിരിക്കാം ഇവര്‍ ധരിച്ചിരിക്കുന്നത്. ആവശ്യാനുസരണം പറിച്ചെടുത്താല്‍ മതിയല്ലോ.

“”നീയെന്താ ഒന്നും പറയാത്തെ... നീ വന്നിട്ടു വാക്കു കൊടുക്കാമെന്നാ ഞാനവരോടു പറഞ്ഞത്. കല്യാണം നൊയമ്പു വീടിയാലുടനെ നടത്തണം. അപ്പോഴേക്കും മാത്തുക്കുട്ടി വരാമെന്നു പറഞ്ഞിട്ടുണ്ട ്.” അപ്പോള്‍ എല്ലാം തീരുമാനിച്ചുറച്ചിരിക്കുന്നു. മാത്തുക്കുട്ടി കല്യാണത്തിനുണ്ട ാകണം. അവന്‍ രണ്ട ാമന്‍. അവനും പട്ടാളത്തിലാ. അവന്റെ സൗകര്യം നോക്കണം. താന്‍ പണം കൊടുത്താല്‍ മതി. ജോണിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി.

“”നോക്കട്ടെ’’ അവന്‍ അപ്പനെ നോക്കാതെ ആറ്റുകരയിലേക്കു നടന്നു. പണ്ട ് കരകവിഞ്ഞൊഴികിയിêന്ന ഭആറ’് ദേശത്തിന്റെ മനസ്സുപോലെ വറ്റിവരണ്ട ു കിടക്കുന്നു. മറു കരയോടു ചേര്‍ന്നുള്ള കയത്തില്‍ മാത്രം കുറച്ചു വെള്ളം. മണല്‍ നിരന്ന ഭാഗത്ത് പുല്ലും പോച്ചയും കിളിച്ചു കാടായി. ഒന്നു നന്നായി മുങ്ങിക്കുളിക്കണമെന്നുള്ള മോഹവും, നടക്കാതെ പോയ മറ്റുമോഹങ്ങളെപ്പോലെ ബാക്കി കിടക്കട്ടെ. കുറെ നേരം ആറ്റു തീരത്തെ മണലത്തിട്ടില്‍ ഞാറ മരം വിരിച്ച തണലില്‍ അവന്‍ ഇരുന്നു. എത്രയോ കഥകള്‍ ഓര്‍മ്മയില്‍ ഉദിച്ചുയരുന്നു. എപ്പോഴും സജീവമായിരുന്ന ഈ കടവ്.... ഇനിയും ഋതുക്കള്‍ മാറിവരാതിരിക്കില്ല. നീര്‍ച്ചാലുകള്‍ ഒഴുകുമായിരിക്കും. ഈ തീരത്തിന്റെ സങ്കടം ആരറിയാന്‍.

“”എടാ ജോണിയെ നീ ഇവിടെന്തെടുക്കുവാ.’’

“”എടാ ജോയിയേ.... നീയോ.... കണ്ട ിട്ടെത്ര നാളായടാ.... വാ. ഇവിടിരി...’’ ജോണി നഷ്ടപ്പെട്ട ഒരു കളിപ്പാട്ടം തിരിച്ചു കിട്ടിയ ഒരു കൊച്ചുകുട്ടിയുടെ സന്തോഷത്തോടെ ജോയിയെ വിളിച്ചടുത്തിരുത്തി. നല്ല സുഹൃത്തുക്കളായി ഈ ആറ്റുവക്കില്‍ എത്ര എത്ര സന്ധ്യകള്‍...

ജോയിയുടെ കയ്യില്‍ പിടിച്ച് ചേര്‍ത്തിരുത്തി ജോണി ചോദിച്ചു: “”എടാ നീ എവിടെയാ... വന്നപ്പം മുതല്‍ ഞാന്‍ നിന്നെ അന്വേഷിക്കുന്നു.’’

“”ഞങ്ങളൊക്കെ എവിടേയും പോകാനില്ലാത്തവരല്ലേടാ... നീ പറ; എന്തൊക്കെയുണ്ട ്’’ ജോയിയുടെ ശബ്ദത്തില്‍ നിരാശ നിഴല്‍ വിരിച്ചിരുന്നു.

“”എന്തു വിശേഷം. ഇങ്ങനെ കഴിയുന്നു. ആട്ടെ കുട്ടിച്ചായനെങ്ങനെയുണ്ട ്.’’ ജോണി ചോദിച്ചു.

“”അപ്പന്‍ വടിയായിട്ട് വര്‍ഷം രണ്ട ായി.” ഏതോ ഒരു കെണിയില്‍ നിന്നും രക്ഷപെട്ടവനെപ്പോലെയായിരുന്നു ജോയിയുടെ സ്വരം.

കാളവണ്ട ിക്കാരന്‍ കുട്ടിച്ചായന്‍! ആ നല്ല മനുഷ്യനും, അയാള്‍ അരുമയോട് സ്‌നേഹിച്ചിരുന്ന കാളകളേയും ഓര്‍ത്ത് ജോണി വെറുതെ ചോദിച്ചു.

“”നിന്റെ കല്യാണമൊക്കെ കഴിഞ്ഞോ?’’

“”രണ്ട ു പിള്ളേരുമായി... കാളേം വണ്ട ിം വിറ്റു. പിന്നെ ഒരു റബര്‍ വെട്ട് ഏറ്റിട്ടുണ്ട ്. അതു കൊണ്ടെ ാക്കെ കഴിഞ്ഞുകൂടുന്നു.’’ ജോണി ചോദിക്കാന്‍ സാദ്ധ്യതയുള്ള എല്ലാ ചോദ്യങ്ങള്‍ക്കുമായി ജോയി ഉത്തരം പറഞ്ഞു. ചോദ്യങ്ങളും ഉത്തരങ്ങളും തീര്‍ന്നവരെപ്പോലെ അവര്‍ ഒരു നിമിഷം മൗനത്തിലായി. ജോയി പോക്കറ്റില്‍ നിന്നും ഒരു ബീഡി എടുത്തു കൊളുത്തി. ജോണി ഗൃഹാതുരതയോടൊരു ബീഡിക്കായി കൈ നീട്ടി ബീഡിപ്പുകയില്‍ സ്വയം നഷ്ടപ്പെട്ടു നില്‍ക്കുന്ന ജോണിയോടായി ജോയി പെട്ടെന്നു ചോദിച്ചു.

“”ആലീസ് എന്തു പറയുന്നു സുഖം തന്നെയോ..’’

അവന്‍ ഒന്നും മറന്നിട്ടില്ല ജോണി ഓര്‍ത്തു. നാലാം ക്ലാസ്സ്.... രണ്ട ുപേരുംകൂടി ഒരു ചെറിയ പന്തയം. ആലീസിനോട് ആര്‍ക്കാണ് കൂടുതല്‍ ഇഷ്ടം. ആ പന്തയമാണ് ആലീസിന്റെ പാവാട പൊക്കലില്‍ കലാശിച്ചത്. അതിനു കിട്ടിയ അടിയുടെ ചൂടും.... പിന്നെ... അവര്‍ മധുരമുള്ള ഓര്‍മ്മകളില്‍ ചിരിച്ചു.

പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നപോലെ ജോയി പറഞ്ഞു

“”എനിക്കൊരിടം വരെ പോകണം നമുക്ക് വൈകിട്ട് കാണാം.’’ പോകാന്‍ നേരം അവന്‍ ജോണിയുടെ പോക്കറ്റില്‍ കൈയ്യിട്ട് ഒരവകാശം പോലെ നൂറിന്റെ രണ്ട ു നോട്ടുകള്‍ വലിച്ചെടുത്തു. ജോണി ഒന്നൂറി ചിരിച്ചു. ജോയിക്ക് ചാരായത്തിന്റെ മണം. മെല്ലിച്ച്, അല്പം മുന്നോട്ടു വളഞ്ഞ്, ജോയി മറുകരയിലേക്ക് നടക്കുന്നതും നോക്കി ജോണി അല്പനേരം അവിടെ ഇരുന്നു. ഓര്‍മ്മയിലെ ഒരു കാലം അവന്റെ മുന്നില്‍ നടന്നകലുന്നു. കാലം കൊണ്ട ുപോയൊളിപ്പിച്ച എന്തിനെയോ തേടി നടക്കുന്ന ഒരുവനെപ്പോലെ ജോയി അകലങ്ങളില്‍....

ജോണി പിന്നെ അധികമവിടിരുന്നില്ല. വെയില്‍ നന്നായി മൂത്തിരുന്നു. അവന്‍ സ്വയം നഷ്ടപ്പെട്ടവനായി എഴുന്നേറ്റു നടന്നു. ആലീസിനോട് അച്ചാച്ചന്റെ ആവശ്യങ്ങള്‍ അവന്‍ പറയുമ്പോള്‍, എവിടെ നിന്ന് എന്നവള്‍ ഒരു നോട്ടം കൊണ്ട ് ചോദിക്കാതെ ചോദിച്ചു.

പിറ്റേന്ന് അമ്പതിനായിരം രൂപയും ആലീസിന്റെ കുറെ ആഭരണങ്ങളും അച്ചാച്ചനവന്‍ കൊടുത്തു.

“”എന്റെ കയ്യില്‍ ഇത്രയേയുള്ളൂ.’’ അച്ചാച്ചന്‍ ചിരിച്ചു. മൂത്ത മകന്റെ മുഖത്തുനോക്കി ചിരിക്കാനും അച്ചാച്ചനറിയാം അവന്‍ ഓര്‍ത്തു. റോസിയുടെ ചെറുക്കനെ കാണാന്‍ അവന്‍ പോയില്ല. ഉള്ളില്‍ എവിടെയോ ഒരു പക. അതലിയുന്നില്ല.

ആലീസിനെ കല്യാണം ആലോചിക്കണമെന്നെഴുതിയതിന് അച്ചാച്ചന്റെ മറുപടി, വേണ്ട അമ്പതിനായിരം സ്ത്രീധനം ഉറപ്പിച്ച് മറ്റൊരു പെണ്ണിനെ കണ്ട ു വെച്ചിട്ടുണ്ട ായിരുന്നു. അവര്‍ക്ക് അമ്പതിനായിരത്തിലായിരുന്നു നോട്ടം. വീട്ടില്‍ എല്ലാവരും ഒറ്റസ്വരത്തില്‍ പറഞ്ഞു. അവള്‍ തനിക്ക് കൈവിഷം തന്ന് മയക്കിയതാണെന്ന്.

മറവിയാണെല്ലാവര്‍ക്കും. അന്നത്തെ ആയിരത്തഞ്ഞൂറിന്റെ വില. അതവര്‍ മറന്നു. മറവി നല്ലതു തന്നെ....

“”അവളേം കൊണ്ട ് ഈ മുറ്റത്തുകേറിയേക്കരുത്... പെണ്ണിനെ കൊണ്ട ു പോയി ഉദ്യോഗോം വാങ്ങിച്ചു കൊടുത്ത്, ഇപ്പമവളെ കെട്ടാന്‍ നടക്കുന്നു. നാണമില്ലാത്ത പെങ്കോന്തന്‍...’’ അമ്മ ആരോടൊക്കെയോ പറഞ്ഞു. ആരോപണങ്ങള്‍ക്കൊന്നും മറുപടി പറഞ്ഞില്ല. അവരുടെ ധാരണകള്‍ തിരുത്തപ്പെടാതിരിക്കട്ടെ. സത്യം മറ്റെവിടെയോ ആണല്ലോ.

ആലീസ് എഴുതി- “”ജോണിച്ചായാ, മത്തച്ചായന്‍ - അമ്മിണിയുടെ ഭര്‍ത്താവ്- എഴുതിയിരിക്കുന്നു. ഡല്‍ഹി സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ ഇപ്പോള്‍ നഴ്‌സിങ്ങിന് ആളെ എടുക്കുന്നുണ്ട ്. എത്രയും പെട്ടെന്ന് ചെല്ലണമെന്ന്. ഇരുപതാം തീയ്യതി പോകും. പോകുന്നതിനുമുമ്പ് ഒന്നു കാണണമെന്നുണ്ട ്. വരില്ലേ?’’ അഞ്ചു ദിവസത്തെ അവധിക്കു വന്നു. ഷൊര്‍ണൂര്‍ വരെ കൂടെ പോയി. അതാണീ ധാരണകള്‍ക്കൊക്കെ കാരണം. സാരമില്ല. താന്‍ ആലീസിനുവേണ്ട ി എന്തു ചെയ്തു. പരാതികള്‍ ഇല്ലാതെ എല്ലാം അവള്‍ തനിക്കുവേണ്ട ി സഹിക്കുന്നു. അവളുടെ വീട്ടില്‍ പിടിവാശിയോട് അവള്‍ വാദിച്ചില്ലായിരുന്നുവെങ്കില്‍... അവരുടെ വീട്ടുകാര്‍ എന്തു കണ്ട ിട്ടാണവളെ തനിക്കു തരേണ്ട ിയിരുന്നത്. എപ്പോഴും ആര്‍ത്തിയോട് വായും പിളര്‍ന്നിരിക്കുന്ന ഒരു ഭവനം. കണ്ട വരോടൊക്കെ കടം വാങ്ങി കള്ളും കുടിച്ചു നടക്കുന്ന ഒരപ്പന്‍. പോരാത്തതിന് ആ വീട്ടിലെ പഴയൊരാശ്രിതന്‍. എന്നിട്ടും അവള്‍ വാശി പിടിച്ചു. എന്തിന്? അവള്‍ പിന്നീട് പറഞ്ഞു. “എന്നെ മൊത്തമായി കണ്ട വന്‍ നീയല്ലേ.... പിന്നെ ഞാന്‍ ആരെ സ്‌നേഹിക്കും.’ അവളിലെ സ്‌നേഹത്തിന്റെ ആഴവും പരപ്പും കണ്ട ് താന്‍ അമ്പരന്നു പോയി. നീ എന്നെ സ്‌നേഹിച്ചതുപോലെ എന്റെ പ്രാരാബ്ദങ്ങളെയും സ്‌നേഹിക്കണം. അതൊരുടമ്പടിയായിരുന്നു. അതൊന്നും ഇവര്‍ക്കറിയില്ല. ആലീസിനെ അവര്‍ അറിഞ്ഞില്ല.

മധുവിധുവിന്റെ നിറവും മണവുമുള്ള ദിവസങ്ങളില്‍, കരാറുകളും ഉടമ്പടികളുമായി വഴിയോരങ്ങളില്‍ ചുറ്റാനായിരുന്നു വിധി. കാരണം പങ്കുവയ്ക്കാന്‍ സ്വകാര്യതയുടെ ഒരിടം ഉണ്ട ായിരുന്നില്ല. പിന്നെന്തിനിത്ര ധൃതി കാട്ടി. സാഹചര്യങ്ങള്‍...


(തുടരും...)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക