Image

അമേരിക്കന്‍ മലയാളി ദേശീയ സംഘടനകള്‍ ഒരുമിച്ച് ഇന്ത്യാ പ്രസ് ക്ലബ് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍

വിനോദ് കൊണ്ടൂര്‍ ഡേവിഡ്. Published on 01 June, 2018
അമേരിക്കന്‍ മലയാളി ദേശീയ സംഘടനകള്‍ ഒരുമിച്ച് ഇന്ത്യാ പ്രസ് ക്ലബ് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍
ന്യൂയോര്‍ക്ക്: അമേരിക്കയിലെ വിശേഷങ്ങള്‍ ലോകമെങ്ങുമുള്ള മലയാളികളുടെ മുന്നില്‍ എത്തിക്കുന്ന, ലോക മലയാളികളുടെ സ്വന്തം ഏഷ്യ നെറ്റ് ചാനലില്‍ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 മണിക്ക് (ന്യൂയോര്‍ക്ക് സമയം/ഈ.എസ്.ടി.) സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പില്‍ ഈയാഴ്ച്ച, ഒരു പിടി വിത്യസ്തങ്ങളായ നോര്‍ത്ത് അമേരിക്കന്‍ വിശേഷങ്ങളുമായെത്തുകയാണ്.

രാജ്യത്തിന് വേണ്ടി പൊരുതി മരിച്ച ധീര രക്തസാക്ഷികളുടെ ഓര്‍മ്മക്കായിട്ടുള്ള ദിനമായ മെമ്മോറിയല്‍ ഡേ, അമേരിക്കയിലെ ഒരു പ്രധാന ദിവസങ്ങളില്‍ ഒന്നാണ്. അന്നേ ദിവസം അമേരിക്കന്‍ പ്രസിഡന്റ് അമേരിക്കന്‍ സൈന്യത്തെ അഭിസംബോധന ചെയ്യാറുണ്ട്. ഈ പരിപാടിയുടെ പ്രശക്ത ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടാണ് ഇപ്രാവിശ്യത്തെ ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പിന്റെ എപ്പിസോഡുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് അമേരിക്കയിലെ സൗന്ദര്യ റാണിയെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന മിസ് യൂ.എസ്.എ മത്സരത്തിന്റെ പ്രശക്ത ഭാഗങ്ങളും ഈ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹോളിവുഡ് വിശേഷങ്ങളില്‍ പുതിയ ചിത്രമായ ജുറാസിക്ക് വേള്‍ഡിനെ കുറിച്ചാണ്. ഒപ്പം ന്യൂയോര്‍ക്കില്‍ നടന്ന മുപ്പതാമത് ജിമ്മി ജോര്‍ജ് വോളി ബോള്‍ മത്സരത്തിന്റെ പ്രശക്ത ഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെക്‌സാസില്‍ അടുത്തിടെ തിരഞ്ഞെടിക്കപ്പെട്ട സണ്ണിവെയില്‍ സിറ്റിയുടെ മേയര്‍ ഹോണറബിള്‍ സജി ജോര്‍ജിന്, ഡാളസ് മലയാളി അസ്സോസിയേഷന്‍ നല്‍കിയ സ്വീകരണവും ഈ എപ്പിസോഡില്‍ ഉണ്ട്.

സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ ഇന്തോഅമേരിക്കന്‍ സമ്മര്‍ ഫെസ്റ്റിവലും ഈയാഴ്ച്ച യൂ.എസ്. റൗണ്ടപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സൗത്ത് ഫ്‌ലോറിഡയിലെ മലയാളി സംഘടനയായ കേരള സമാജം ഓഫ് സൗത്ത് ഫ്‌ലോറിഡ നടത്തിയ വള്ളം കളി മത്സരവും ഈ എപ്പിസോഡില്‍ ഉണ്ടാകും. ഈ എപ്പിസോഡിന്റെ അവതാരകന്‍, ഏഷ്യാനെറ്റ് യൂ.എസ്. എ. യുടെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ കൃഷ്ണ കിഷോറും ക്യാമറാ എഡിറ്റിംഗ് ഷിജോ പൗലോസുമാണ്. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകള്‍ നിറഞ്ഞതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
യൂ.എസ്. പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക