Image

ഉത്തരകൊറിയന്‍ ഉച്ചകോടിക്ക് കൊടി ഉയരുമോ? (പകല്‍ക്കിനാവ്- 104: ജോര്‍ജ് തുമ്പയില്‍)

Published on 01 June, 2018
ഉത്തരകൊറിയന്‍ ഉച്ചകോടിക്ക് കൊടി ഉയരുമോ? (പകല്‍ക്കിനാവ്- 104: ജോര്‍ജ് തുമ്പയില്‍)
അമേരിക്കക്കാര്‍ എല്ലാം അത് ആഗ്രഹിക്കുന്നുണ്ട്. നോര്‍ത്ത് കൊറിയന്‍ പ്രസിഡന്റ് കിം യോങ്ങുമായുള്ള ആ ചര്‍ച്ച. ആ ആശ്ലേഷം ലോകമാകെ കാത്തിരിക്കുന്നു. അമേരിക്കയിലെ രണ്ടുപക്ഷത്തു നിന്നുള്ള രാഷ്ട്രീയപാര്‍ട്ടികളും അതു പറയാതെ പറയുകയും ചെയ്യുന്നു. എന്നിട്ടും ട്രംപ് മാത്രം പച്ചക്കൊടി കാണിക്കുന്നില്ലെന്നത് മറ്റൊരു രാഷ്ട്രീയ കരുനീക്കമായേക്കാം. എങ്കിലും രാഷ്ട്രീയ നന്മയുടെ, ലോകത്ത് ഇനിയൊരു യുദ്ധം കൂടി വേണ്ടെന്ന നിലവിളിയ്ക്ക് മുന്നില്‍ കാതു കൊട്ടിയടക്കുവാന്‍ ട്രംപിന് കഴിയാതെയിരിക്കട്ടെ എന്നു വേണം നമ്മുടെ പ്രാര്‍ത്ഥന. മുന്‍പ് ഇറാഖിനെതിരേയും സിറയക്കെതിരേയും നടത്തിയ യുദ്ധത്തില്‍ നാം വെന്നിക്കൊടി പാറിച്ചുവെന്നതു സത്യം, പക്ഷേ അവിടുത്തെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും നിലവിളി ഇപ്പോഴും കാതുകളല്‍ മുഴങ്ങുന്നു. മുന്നില്‍ രക്തം ചിതറിത്തെറിക്കുന്ന കാഴ്ചകള്‍. കൈകളില്ലാതെ, കാലുകളില്ലാതെ, തലകളില്ലാതെയുള്ള ജഡങ്ങളുടെ കൂമ്പാരം കണ്ട് കണ്ണ് മഞ്ഞളിക്കുന്നു. ഇതു തന്നെ, കൊറിയക്കാരുടെ കാര്യത്തിലും സംഭവിക്കുമോ എന്നതാണ് നമ്മുടെ പേടി. അതു കൊണ്ട് തന്നെ നമുക്ക് രണ്ടു കൈയും കൂപ്പി പ്രാര്‍ത്ഥിക്കാം, ഇനി വേണ്ട- ഈ ലോകത്ത് ഒരു യുദ്ധം. ഞങ്ങള്‍ക്ക് വേണ്ട മിസൈലും രാസായുധവും അണുബോബുകളും.

ഉച്ചകോടി നടക്കുമോയെന്ന പ്രതീക്ഷയില്ലെങ്കിലും ഇപ്പോഴും പ്രസിഡന്റ് ട്രംപ്, വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോങ്ങ് ഉന്നുമായി സന്ധിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ആലോചിക്കുന്നുണ്ട്. മുന്‍പ്, യാതൊരു വിധത്തിലുമുള്ള സംഭാഷണങ്ങള്‍ക്കും സാധ്യതയില്ലായിരുന്നു. ചാര ഉപഗ്രഹങ്ങളുടെ കണ്ണുകള്‍ എപ്പോഴൊക്കെ കൊറിയന്‍ ആകാശത്ത് എത്തിയോ അതിനുള്ള മറുപടിയായി പസഫിക്കില്‍ പിന്നെയും ബോംബുകളുടെയും മിസൈലുകളുടെയും പരീക്ഷണങ്ങള്‍ നടത്തിയാണ് കിം ജോങ് തിരിച്ചടിച്ചത്. അക്കാലമത്രയും കോപ്പു കൂട്ടിയ സന്നാഹങ്ങളും ഉപരോധങ്ങള്‍ക്കുമിടയിലാണ് ഇപ്പോള്‍ രണ്ടു കൊറിയന്‍ രാജ്യങ്ങള്‍ തമ്മില്‍ സന്ധി സംഭാഷണത്തിന് വേദിയൊരുങ്ങിയത്. അവിടെ അമേരിക്കന്‍ പ്രസിഡന്റിനു കൂടി കസേര ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് സമാധാനത്തിന്റെ പൊന്‍കിരണം പ്രസരിക്കുന്നിനുള്ള തുടക്കമായി ലോകം കാണുന്നു. അതു കൊണ്ടു തന്നെ അത്തരമൊരു ചിന്തകളുടെ നടുവില്‍ നിന്നും വാഷിങ്ടണ്‍ സിംഗപ്പൂരിലേക്ക് ഒരു സമാധാന സേനയെ അയയ്ക്കാന്‍ ആലോചിക്കുന്നുവെന്ന് മുഖ്യധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അത് ശരിക്കും ആശാവഹമാണ്. സമാധാനത്തിന്റെ പൊന്‍തൂവല്‍ ലോകമെങ്ങും പറക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്, ആര്‍ക്കുമൊരു യുദ്ധം കൂടി താങ്ങാനുള്ള കഴിവില്ല. പ്രകൃതി ദുരന്തങ്ങള്‍ പല രാജ്യങ്ങളെയും നക്കിത്തുടക്കുന്നു. അതിനിടയില്‍ അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ, നാണയപ്പെരുപ്പം തുടങ്ങിയവ മറുവശത്ത്. മൂന്നാം ലോക രാജ്യങ്ങള്‍ അനുഭവിക്കുന്ന പട്ടിണിപരിവേഷം നിറഞ്ഞ സാമ്പത്തിക തകര്‍ച്ച വേറൊരു വശത്ത്. ഉപരോധങ്ങള്‍ ഒഴിവാക്കി കൊണ്ടുള്ള സമാധാന ചര്‍ച്ചകള്‍ക്കാണ് ലോകരാഷ്ട്രങ്ങള്‍ ആഗ്രഹിക്കുന്നത്. അവര്‍ അതിന് അമേരിക്കയെ നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാവാം, ഒരു ടീമിനെ അയക്കാന്‍ വൈറ്റ് ഹൗസ് ആലോചിക്കുന്നുവെന്ന് ട്രംപ് പറയാത പറയുന്നത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സറാ സാന്‍ഡേഴ്‌സ് ഒരു പ്രസ്താവനയില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു, "ഉച്ചകോടി നടത്താന്‍ ഉത്തരകൊറിയ മുന്നിട്ടിറങ്ങിയാല്‍ ചര്‍ച്ച നടക്കും.'

വടക്കന്‍ കൊറിയന്‍ നേതാവു കിം ജോങ് ഉന്നും ട്രംപും തമ്മില്‍ ചര്‍ച്ച നടത്താന്‍ മധ്യസ്ഥത വഹിക്കാമെന്നേറ്റ ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ജേ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ 12 ന് ഉച്ചകഴിഞ്ഞ് കിംമുമായുള്ള ഉപരോധം റദ്ദാക്കുകയാണെന്ന് ട്രംപ് ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു. അന്നായിരുന്നു ഉച്ചകോടിയ്ക്ക് കൊടി ഉയരാന്‍ തീരുമാനിച്ചിരുന്നത്. ആ തീയതിയില്‍ അത്തരമൊരു സമ്മേളനം നടക്കുമെന്ന് പ്രസിഡന്റ് ട്വീറ്റ് ചെയ്‌തെങ്കിലും ഇപ്പോഴത്തെ യു-ടേണ്‍ കാര്യങ്ങളെ തകിടം മറിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. വടക്കന്‍-ദക്ഷിണ കൊറിയന്‍ നേതാക്കള്‍ തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന വടക്ക് ഭാഗത്തുള്ള ഒരു ഗ്രാമത്തിലായിരുന്നു സമ്മേളനം നടന്നത്. അതൊരു തുടക്കമാകട്ടെ എന്ന് ആശംസിക്കുക മാത്രമേ ഇപ്പോള്‍ സാധ്യമാവുകയുള്ളു.

വടക്കന്‍ കൊറിയക്കാര്‍ ഉച്ചകോടിയോടു താത്പര്യം കാണിക്കുന്നില്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പരാതിപ്പെടുന്നായി വാര്‍ത്തകള്‍ കാണുന്നുണ്ട്. ഇതൊക്കെയും നയതന്ത്രത്തിന്റെ മാത്രം പ്രശ്‌നമാണ്. ഒരു മധ്യസ്ഥന്‍ വിചാരിച്ചാല്‍ തീര്‍ക്കാവുന്നതേയുള്ളു. ഇതിനു വേണ്ടി ദക്ഷിണ കൊറിയന്‍ നേതാവ് മുന്‍പന്തിയിലുള്ളത് ആശാവഹം തന്നെ. ഏഷ്യയിലെ അമേരിക്കന്‍ സഖ്യശക്തികള്‍ ട്രംപിന്റെ ഉച്ചകോടി റദ്ദാക്കലിനോടു പ്രതിഷേധിക്കുന്നുണ്ട്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ തന്നെ ഇക്കാര്യം തുറന്നു പറഞ്ഞു: "ഞാന്‍ വളരെ കുഴപ്പത്തിലാണ്, ഉത്തരകൊറിയ-അമേരിക്ക ഉച്ചകോടി നടക്കില്ല എന്നത് വളരെ രൂക്ഷമാണ്.' ശരിയല്ലേ. ഉച്ചകോടിക്കു വേണ്ടി ലോകം മുഴുവന്‍ കാത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ ട്വീറ്റ് ഏതാണ്ട് ഇങ്ങനെയായിരുന്നു, "കൊറിയന്‍ ഉപദ്വീപിലെ അടിയന്തരാവസ്ഥയും സ്ഥിരമായ സമാധാന നിലപാടുകളും ചരിത്രപരമായ കടമകളാണ്, അത് ഉപേക്ഷിക്കാനോ കാലതാമസമുണ്ടാക്കുകയോ ചെയ്യാനാകില്ല,'

എന്നാല്‍ ജപ്പാനിലെ വിദേശകാര്യമന്ത്രി ടാരൊറോ കോനോ ട്രംപിന്റെ നിലപാടിനോടു യോജിച്ചു കൊണ്ടാണ് പറഞ്ഞത് "പുരോഗതി കൈവരിക്കില്ലെങ്കില്‍ ഒരു സമ്മേളനം നടത്തുക എന്നത് അര്‍ത്ഥരഹിതമാണ്.' ആണവ, മിസൈല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അവസരങ്ങളുണ്ടെങ്കിലും അത് പ്രധാന സംഗതിയാണെന്നും യോഷിഹൈദ് സുഗയുടെ ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഹിദ് സുഗ പറഞ്ഞു. സെന്റര്‍ ഫോര്‍ ആംസ് കണ്‍ട്രോള്‍ ആന്‍ഡ് നോണ്‍ പ്രോലിപ്‌ററേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍ റൈനി പറഞ്ഞു: "താങ്കളുടെ സഖ്യകക്ഷികളെ എല്ലായ്‌പ്പോഴും പരിചയപ്പെടുത്തണം എന്നതാണ് നയതന്ത്രത്തിന്റെ ആദ്യ നിയമം. ഉത്തര കൊറിയയുടെ വിയോജിപ്പിനെ പ്രസിഡന്റ് ട്രംപ് കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും, യാഥാര്‍ത്ഥ്യത്തില്‍ ട്രംപ് ഭരണകൂടത്തിനു ചര്‍ച്ചയുടെ കാര്യത്തില്‍ ആദിമുതല്‍ ഏകീകൃതമായ നയതന്ത്ര തന്ത്രങ്ങളില്ലായിരുന്നുവെന്നതാണ് സത്യം.' ട്രംപിനെ സംബന്ധിച്ചിടത്തോളം ഉച്ചകോടി നടക്കുന്നെങ്കില്‍ നടക്കട്ടെ, അതിനു വേണ്ടി മുന്‍കൈയെടുക്കേണ്ടതില്ലെന്ന പക്ഷക്കാരനാണ്. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയപാര്‍ട്ടി അനുകൂലിക്കുന്നില്ലെങ്കില്‍കൂടി.

ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയായ ജിം മാട്ടിസ് പറയുന്നുണ്ട്. ജൂണ്‍ 12-ന് ഉത്തര കൊറിയ- വൈറ്റ് ഹൗസ് ഉച്ചകോടി നടക്കുമോ എന്നതിനെ ആശ്രയിച്ചാണ് മേഖലിയിലെ യുദ്ധസംഘര്‍ഷത്തിന്റെ കാര്യത്തില്‍ അവസാന വിസില്‍ മുഴങ്ങൂ. എല്ലാം നല്ലതിനു വേണ്ടിയെന്നു നമുക്കു പ്രാര്‍ത്ഥിക്കാം. ഉച്ചകോടി അട്ടിമറിക്കാന്‍, ഉത്തരകൊറിയ കളി കളിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ട്രംപിനോടു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, "എല്ലാവര്‍ക്കും കളികള്‍ കളിക്കാം.' പക്ഷേ, ഈ കളികള്‍ മൂലം നഷ്ടപ്പെടുന്ന ജീവനുകളുടെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്നതു മാത്രമാണ് പ്രസക്തമായ ചോദ്യം.
Join WhatsApp News
കുര്യൻ തൊടുപുഴ 2018-06-02 08:57:30
ട്രംപ് ലോക സമാധാനത്തിന് ശ്രമിക്കുന്നു, അത്ര മാത്രം.

ഉച്ചകോടി നടന്നാലും ഇല്ലെങ്കിലും ട്രമ്പിനൊന്നുമില്ല. നഷ്ടം നോർത്ത് കൊറിയക്ക് മാത്രം.

അവിടെയും പുള്ളിയുടെ കണ്ണ് അമേരിക്കയുടെ സുരക്ഷയായിരിക്കും
അമേരിക്ക കഴിഞ്ഞേ ഉള്ളൂ അദ്ദേഹത്തിനെന്തും. 
അമേരിക്കയെ സുരക്ഷിതമാക്കാൻ ഏതറ്റം വരെയും പോകും നമ്മുടെ പ്രസിഡൻറ്.

അമേരിക്കൻ പ്രസിഡന്റ് ട്രംപ് നീണാൾ വാഴട്ടെ 
Thomas John CPA, Washington DC 2018-06-02 09:39:08
Who will pay for Tariff?
 If a trade war is coming, the cheesemakers of Wisconsin are standing in the line of fire. So are the farmers of the Great Plains and the distillers of Kentucky. And the employees of iconic American brands like Harley-Davidson and Levi Strauss.
Mohan Ninan, Ret. Lawyer 2018-06-02 09:44:27

Storms on the way, Can trump survive 

new legal headache for the Trump White House, the lawyer leading a suit against President Trump over his ownership of a Washington hotel says he is “confident” that a federal judge will require the Trump Organization to begin turning over evidence about the hotel’s internal operations — a key step that could reveal details about the president’s finances.The suit charges that the president is profiting from foreign governments doing business with Trump International Hotel, in violation of the Constitution.

“I do believe there is going to be accountability for this,” said Norm Eisen, the chief of Citizens for Ethics and Responsibility in Washington (CREW), in an interview on the Yahoo News podcast Skullduggery. “This is the first time in American history that a president has been brazen enough to take emoluments” — referring to the clause in the U.S. Constitution that bars presidents from taking foreign gifts or payments from foreign governments.

Manoj 2018-06-02 09:49:20
Credit CNN: The black unemployment rate fell to 5.9% in May — the lowest since the government started keeping track in 1972"

Can you believe this? Lowest since Government started tracking unemployment among African Americans!! 

Trump is doing amazingly well for this country. We all should support him, throw out those who are afraid of taking decisions. Tell them to get lost when they ask for vote.

Democrats are killing business. Their policies are against the interest of this country.


വല്യേച്ചി നിരണം 2018-06-02 10:03:33
മുങ്ങി കപ്പൽ പോയി, കള്ള വോട്ട് പോയി, കൊടുംകാറ്റും ഏശിയില്ല.

അതേ സമയം:-
അതിർത്തി സുരക്ഷിതമാക്കി, നുഴഞ്ഞു കയറ്റക്കാർ ഭീതിയിലായി!
ലോകഭീഷിണികളെ വറുതിയിലാക്കി, ആശങ്കകൾക്ക് അടിസ്ഥാനമില്ലാതാക്കി!!
അഭ്യസ്‌തവിദ്യർക്ക് ജോലി ലഭ്യത വർദ്ധിപ്പിച്ചു, ജനങ്ങളുടെ ആത്മവിശ്വാസം പതിന്മടങ്ങാക്കി!!!

ഒരു മനുഷ്യന് ഒരു ജന്മത്തിൽ കഴിയുന്നത്ര കാര്യങ്ങൾ അമേരിക്കൻ പ്രസിഡന്റ് ട്രംപ് നമുക്കായി ചെയ്തു.
ഇനി ഇപ്പോൾ നമ്മുടെ ഊഴമാണ്. നമുക്കൊരുമിച്ചു പിന്തുണക്കാം.. 
അമേരിക്കൻ പ്രസിഡന്റ് ട്രംപ്, നമ്മളുടെ പ്രസിഡന്റ് ട്രംപ്...

പേരില്ലാത്തവരും പേടിയുള്ളവരും മാറി നിൽക്കാതെ കൂടെ നിൽക്കണം. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്നവനാണ് നമ്മളുടെ പ്രസിഡന്റ് ട്രംപ്...
The facts 2018-06-02 10:55:35

Would it help working Americans?

The Tax Policy Centre, made up of independent experts, has produced a distributional analysis of the impact of the Senate’s tax bill.

This shows that the bill would reduce taxes on average for most Americans between 2019 and 2025.

But by far the biggest beneficiaries of the tax cuts by over the next decade would be the top 1 per cent and the top 0.1 per cent of American households.

And by 2027 taxes would rise for the lowest income groups.

The bill also repeals the Obama administration requirement that all Americans obtain health insurance, which is likely to mean that around 13 million fewer Americans, most of them less well-off, have health coverage by 2027, according to the non-partisan Congressional Budget Office.

The tax cut for "pass through" companies is also likely to benefit wealthy individuals most of all. One major user of these structures is Donald Trump himself.

Dr. Vimala Panickar 2018-06-02 10:11:47
A candidate running for Congress in Charlottesville, Virginia has admitted shamelessly that he is a paedophile. He has also bragged in website posts about raping his late ex-wife. This is disgusting. This man is vile & should be put in jail.
Democrat 2018-06-02 10:12:32
Full credit for below news to Kenya Guy & Clintan. Also to current President Hillerry
Trump is not in picture at all.

FOX News.. 
"U.S. employment numbers hit an 18-year low in May.

Businesses added 233,000 jobs in May, up from 159,000 in April, driving the unemployment rate to 3.8 percent.

For women, unemployment fell to 3.6 percent, the lowest since 1953"
Insight 2018-06-02 10:44:36
The unemployment rate 
George W. Bush   10%
Obama              4.8%
Dump                3.8%

Give some credit to Obama (or whatever you call him out of your prejudice, ignorance or hatred like Dump) for a great work he has done when GWB destroyed the economy by his failed war in Iraq.  You gained this courage to call him bad names because of his courageous steps Obama administration took. Dump is a racist to the core and his intention is to create a white America
രമേഷ് പൊയ്കയിൽ 2018-06-02 11:20:01
ഇത് വളരെ രസകരമാണല്ലോ.
അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ കുറ്റം പറയുന്ന എല്ലാവർക്കും ഒരേ രീതി.

ട്രംപിനെതിരെയുള്ള കണ്ടുപിടിത്തങ്ങളും നിഗമനകളുമെല്ലാം ഒന്നുകിൽ ഉറവിടം അജ്ഞാതമായിരിക്കും അല്ലെങ്കിൽ സ്വതന്ത്ര കണ്ടുപിടുത്തമായിരിക്കും. (Secret Source or Independent analysis )

ഇത്തരം വാർത്ത പരത്തുന്നവരും പ്രതികരിക്കുന്നവരും കള്ളപേരിലായിരിക്കും. ഒരിക്കലും സ്വന്തം പേര് പറയില്ല. ഇ-മലയാളിയിലെ കഥയും വത്യസ്ഥമല്ല.

വാർത്ത മെനഞ്ഞുണ്ടാക്കുന്നവർക്കും, വാർത്ത വ്യാപിപ്പിക്കുന്നവർക്കും 100 ശതമാനം അറിയാം നുണയാണ്, അർത്ഥമില്ലാത്ത വെറും കഥയാണ് എന്നൊക്കെ.

പിന്നെന്തിന് ഇവരിത് ചെയ്യുന്നു...?
ആ... എങ്ങനെയെങ്കിലും അവനവനോടുള്ള ദേഷ്യം, ജീവിത നൈരാശ്യം തീർക്കേണ്ടേ...
ആരെയെങ്കിലും ഒളിച്ചു നിന്ന് ചീത്ത പറയുക തന്നെ.

ആലോചിക്കുമ്പോൾ കഷ്ടം തോന്നും.. ചില തൂങ്ങി വിസക്കാർ... പാവങ്ങൾ
ട്രംപ് ഇത്രയേറെ ശ്രമിച്ചിട്ടും ഇവർക്കൊരു നല്ല ജോലി കിട്ടുന്നില്ലല്ലോ....
John Thomas, Dallas,TX. ret. teacher 1983-2015 2018-06-03 07:29:48
 to ramesh :
ട്രുംപിനെ കുറ്റം പറയുന്നവര്‍ എല്ലാം ഒരു രീതി എന്ന് തോന്നാന്‍ കാരണം; രമേശ്‌, വലേച്ചി ,മനോജ്‌,കുര്യന്‍ , ഇരുമ്പനം ,ബോബി ,കുന്ത്രാണ്ടം  ഒക്കെ ഒരാള്‍ തന്നെ എന്ന്  വായനകാര്‍ മനസ്സില്‍ ആക്കുന്നു. I am a ret.teacher and i can reach the same conclusion too.
kuthra has very low limited knowledge in national and international politics. I don't understand his reasons to support the con rump. Maybe he too has gone down to the swamp.
 do not read his articles, hope e malayalee will stop publishing his un-educated articles.
Anonymous Babu 2018-06-02 23:50:13
Chief Justice Roger B. Taney was responsible for authoring one of the worst decisions in the history of the Supreme Court: the Dred Scott decision that effectively declared black people were not human.
Democrat 2018-06-03 12:26:34

North Korean leader Kim Jong Un reportedly wants to stay at a five-star hotel where a night at a presidential suite costs more than $6,000—but doesn’t plan to pay for it.

As a result, American officials planning the summit are trying to work around sanctions that prohibit the U.S. from picking up the bill, or may ask Singapore to pay for Kim’s hospitality at the Fullerton, a neoclassical hotel along the Singapore River, two people with knowledge of the matter told The Washington Post on Friday.

Ramesh Niranam 2018-06-03 13:22:44

TRUMP THE MAN WHO LEFT HIS PALACE to save us. But we defamed him like we did to Jesus

We mocked, humiliated, ridiculed the savior of the world.

Donald is my Chosen one and my Savior, Amen

Stand with him, his family & Juliyani, then Father god will stand with you in the last Judgement.

Glory to trump, Halleluyya, amen.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക