Image

സ്പോണ്‍സറുടെയും സുഹൃത്തുക്കളുടെയും പണവുമായി മലയാളി മുങ്ങിയതായി പരാതി

അസ് ലം കൊച്ചുകലുങ്ക് Published on 25 March, 2012
സ്പോണ്‍സറുടെയും സുഹൃത്തുക്കളുടെയും പണവുമായി മലയാളി മുങ്ങിയതായി പരാതി
ബുറൈദ: സ്പോണ്‍സറുടെയും ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കളുടെയും പണവുമായി കടന്നുകളുഞ്ഞതായി മലയാളിക്കെതിരെ പരാതി. കണ്ണൂര്‍ വെളിയമ്പ്ര സ്വദേശി മൂരിക്കല്‍ മുഹമ്മദ് ബഷീറിനെതിരെയാണ് സ്പോണ്‍സര്‍ ഇബ്രാഹിം സൗദി അധികൃതര്‍ക്കും തട്ടിപ്പിനിരയായ മലയാളികള്‍ റിയാദ് ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കിയത്.

ഹദയ്യയില്‍ ജോലി ചെയ്തിരുന്ന പക്ഷിക്കടയില്‍ നിന്ന് 30,000 റിയാല്‍ കവര്‍ന്ന ശേഷം അപ്രത്യക്ഷനായി എന്നാണ്് സ്പോണ്‍സര്‍ പൊലീസ്, ജവാസാത്ത്, തൊഴില്‍ കാര്യാലയം എന്നിവിടങ്ങളില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ബഷീറിന്‍െറ പാസ്പോര്‍ട്ട് സ്പോണ്‍സര്‍ ജവാസാത്ത് അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. ‘മുങ്ങാന്‍’ പദ്ധതി തയാറാക്കുന്നതിനിടെയാണത്രെ വിസ വാഗ്ദാനം ചെയ്ത് ഒപ്പം താമസിച്ചിരുന്ന മലയാളികളില്‍ നിന്ന് 30,000 ത്തില്‍പരം റിയാലും തട്ടിയെടുത്തത്. രക്ഷപ്പെടുന്ന സമയത്ത് മുറിയില്‍ ഉറങ്ങുകയായിരുന്ന സുഹൃത്തിന്‍െറ പഴ്സ് തുറന്ന് 5000 റിയാല്‍ കവര്‍ന്നതായും പരാതിയിലുണ്ട്.

കുറഞ്ഞ വേതനത്തിന്് ജോലി ചെയ്തുവന്ന സുഹൃത്തുക്കള്‍ക്ക് തങ്ങളൂടെ പണം നഷ്ടമായതിനേക്കാളേറെ വിഷമം ഈ സംഭവത്തോടെ തൊഴിലുടമക്ക് തങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണെന്ന് ബഷീറിന്‍െറ തട്ടിപ്പിന്നിരയായവര്‍ പറഞ്ഞു. സുനില്‍കുമാര്‍, ജവാദ്, ഉമര്‍, മണികണ്ഠന്‍ എന്നിവര്‍ക്കാണ് വിസക്കായി നല്‍കിയ വകയിലും മറ്റും പണം നഷ്ടപ്പെട്ടത്. സ്പോണ്‍സറുടെ വിശ്വസ്തനായിതാനാലും തൊഴില്‍ വിസകള്‍ നാട്ടിലെത്തിക്കുന്നത് ബഷീര്‍ വഴിയായത്കൊണ്ടും സംശയം തോന്നിയിരുന്നില്ലെന്ന്  കുടുതല്‍ പണം നഷ്ടപ്പെട്ട തിരുവനന്തപുരം, വെമ്പായം സ്വദേശി ജവാദ് പറഞ്ഞു. ഈ സംഭവത്തോടെ ഉടമ സ്ഥാപനം വിറ്റതിനാല്‍ ജോലി നഷ്ടമായ മണികണ്ഠന്‍ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് മടങ്ങി. ഇതിനിടെ ബഷീര്‍ നല്‍കിയ വിസയില്‍ പുതുതായി സൗദിയില്‍ എത്തിയ അബ്ദുല്‍റഹീം എന്നയാള്‍ ഇഖാമ പോലും ലഭിക്കാതെ ആശങ്കയില്‍ കഴിയുകയാണ്. അയല്‍വാസി കൂടിയായ ഉമറിനെ മുന്‍നിര്‍ത്തിയാണത്രെ ബഷീര്‍ ഈ തട്ടിപ്പ് നടത്തിയത്. തന്‍െറ വാക്ക് വിശ്വസിച്ച് ബഷീറിന് പണം കൈമാറിയവരോട് സമാധാനം പറയാനാകാതെ ഇദ്ദേഹവും വിഷമത്തിലാണ്. ബഷീര്‍ സൗദിയില്‍ത്തന്നെ ഒളിച്ചുകഴിയുന്നുണ്ടെന്നാണ് കരുതുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0509875698 എന്ന നമ്പരില്‍ ജവാദിനെയോ 0503078252 എന്ന നമ്പരില്‍ സ്പോണ്‍സറെയോ വിവരമറിയിക്കണമെന്ന് തട്ടിപ്പിന്നിരിയായവര്‍ അഭ്യര്‍ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക