ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ്
മേരീസ് ക്‌നാനായ ദേവാലയത്തിലെ ഈ വര്‍ഷത്തെ പൊതു ദിവ്യകാരുണ്യ സ്വീകരണം
ഭക്തിസാന്ദ്രമായി. മെയ് 27 ന് ഉച്ചകഴിഞ്ഞു 2 . 45 ന് ആരംഭിച്ച
തിരുകര്‍മ്മങ്ങള്‍ മദ്ധ്യേ 34 കുട്ടികളാണ് ദിവ്യകാരുണ്യ സ്വീകരണം നടത്തിയത്
. ഇടവക വികാരി ഫാ . തോമസ് മുളവനാല്‍ മുഖ്യ കാര്‍മികത്വം വഹിച്ച
തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. എബ്രഹാം മുത്തോലത് , ഫാ. ലൂക്ക് പൂത്തൃക്കയില്‍ ,
ഫാ. എബ്രഹാം കളരിക്കല്‍ , ഫാ. ബിന്‍സ് ചേത്തലില്‍ , ഫാ. ടോമി
ചെള്ളകണ്ടതില്‍ , ഫാ . ജോണി പുറമടത്തില്‍, ഫാ. അലക്‌സ് വരുത്തികുളങ്ങര
എന്നിവര്‍ സഹകാര്‍മികര്‍ ആയിരുന്നു .
ദേവാലയത്തിലെ ഭക്തിസാന്ദ്രമായ ചടങ്ങുകള്‍ക്ക് പള്ളി എക്‌സിക്യൂട്ടീവും
അധ്യാപകരും സെന്റ് മേരീസ് കൊയറും അള്‍ത്താരശുശ്രുഷികളും സിസ്‌റേഴ്‌സും
നേതൃത്വം നല്‍കി . തുടര്‍ന്ന് നൈല്‍സിലുള്ള വൈറ്റ് ഈഗിള്‍ യമിൂൗല േഹാളില്‍
വച്ച് നടത്തപ്പെട്ട വിരുന്നുസല്‍ക്കാരത്തില്‍ രണ്ടായിരത്തില്‍ അധികം പേര്‍
പങ്കുചേര്‍ന്നു .
ഹാളിലെ ചടങ്ങുകള്‍ക്ക് സജി പൂത്തൃക്കയിലിന്റെ നേതൃത്വത്തില്‍ അധ്യാപകരും
വിപിന്‍ ചാലുങ്കലിന്റെ നേതൃത്വത്തില്‍ മാതാപിതാക്കളുടെ കമ്മറ്റികളും
നേതൃത്വം നല്‍കി. സജി പണയപറമ്പിലിന്റെ നേതൃത്വത്തില്‍ വിഡിയോഗ്രഫിയും
ഡൊമിനിക് ചൊള്ളമ്പേലിന്റെ നേതൃത്വത്തില്‍ ഫോട്ടോഗ്രാഫിയും നടത്തപ്പെട്ടു .
മലബാര്‍ കാറ്ററിംഗ്‌സ് വിരുന്നൊരുക്കി . ക്‌നാനായ വോയിസ് പരിപാടികള്‍
തത്സമയം സംപ്രേഷണം ചെയ്തു. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ ചിക്കാഗോ
അറിയിച്ചതാണിത്.