Image

നവോദയ ബ്രിസ്ബണിന്റെ പ്രവര്‍ത്തനത്തിന് ആവേശോജ്വലമായ തുടക്കം

Published on 02 June, 2018
നവോദയ ബ്രിസ്ബണിന്റെ പ്രവര്‍ത്തനത്തിന് ആവേശോജ്വലമായ തുടക്കം

ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ അക്കേഷ്യ റിഡ്ജ് സ്‌റ്റേറ്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ 27 മേയ് ഞായറഴ്ച 5.15 ന് നിറഞ്ഞ സദസിന്റെ മുന്നില്‍ മുന്‍ വിദ്യാഭ്യാസ വകുപ്പുമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ. ബേബി ഉദ്ഘാടനം ചെയ്തു. നവോദയ ബ്രിസ്‌ബേന്‍ റിപ്പോര്‍ട്ട് റിജേഷ് കെ.വി അധ്യക്ഷത വഹിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഓസ്‌ട്രേലിയ സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ അലക്‌സാണ്ടര്‍ ഡെന്റന്‍ ആശംസകള്‍ അര്‍പ്പിച്ചു.


അശ്വമേധം ഫെയിം ഗ്രാന്റ്മാസ്റ്റര്‍ ജി.എസ് പ്രദീപും പ്രോഗ്രാം അവതാരകനും മാധ്യമ പ്രവര്‍ത്തകനുമായ സന്തോഷ് പാലിയും സംബന്ധിച്ചു. കൈരളി ടിവിയുടെ ആഭിമുഖ്യത്തില്‍ അശ്വമേധം ലൈവ് ഓണ്‍ സ്‌റ്റേജ് പ്രേക്ഷകരില്‍ കൗതുകത്തോടൊപ്പം ആവേശവും ജനിപ്പിച്ചു. ഉദ്ഘാടന ചടങ്ങുകളോട് അകമഴിഞ്ഞ് സഹകരിച്ച എല്ലാവരോടും സെക്രട്ടറി മഹേഷ്, സെന്‍ട്രല്‍ അംഗങ്ങള്‍ സജീവ്, ജഗ്ജീവ്, ട്രഷറര്‍ അഫ്ദല്‍ എന്നിവര്‍ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. 

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക