Image

ഒസിവൈഎം അബാസിയാ മേഖലാ ’കിങ്ങിണിക്കൂട്ടം’ ആരംഭിച്ചു

Published on 02 June, 2018
ഒസിവൈഎം അബാസിയാ മേഖലാ ’കിങ്ങിണിക്കൂട്ടം’ ആരംഭിച്ചു

കുവൈത്ത് : സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള അബാസിയാ മേഖലാ ’കിങ്ങിണിക്കൂട്ടം 2018’ മാതൃഭാഷാ പഠനകളരിക്ക് തുടക്കം കുറിച്ചു. സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ നടന്ന ചടങ്ങുകള്‍ മഹാഇടവക വികാരിയും യുവജനപ്രസ്ഥാനം പ്രസിഡന്റുമായ റവ. ഫാ. ജേക്കബ് തോമസ് ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.

ഇടവക ആക്ടിംഗ് സെക്രട്ടറി എബി തോമസ്, ഒസിവൈഎം ലേ വൈസ് പ്രസിഡന്റ് അജീഷ് തോമസ്, സെക്രട്ടറി അനു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. മലയാള ഭാഷയുടെ പൈതൃകവും പാരന്പര്യവും കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞ കിങ്ങിണിക്കൂട്ടം കണ്‍വീനര്‍ ദീപ് ജോണ്‍ ചൊല്ലിക്കൊടുത്തു. മഹാ ഇടവകയുടെ സണ്‍ഡേസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കുര്യന്‍ വര്‍ഗീസ് കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചുകൊടുത്തു.

ഒസിവൈഎം സാല്‍മിയ മേഖലാ ’കിങ്ങിണിക്കൂട്ടം’ 

കുവൈത്ത് : സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡാക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള സാല്‍മിയ മേഖലാ ’കിങ്ങിണിക്കൂട്ടം 2018’ മാതൃഭാഷാ പഠനകളരിക്ക് തുടക്കം കുറിച്ചു. സെന്റ് മേരീസ് ചാപ്പലില്‍ നടന്ന ചടങ്ങുകള്‍ മഹാഇടവക സഹവികാരിയും യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റുമായ റവ. ഫാ. ജിജു ജോര്‍ജ്ജ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

ഇടവക ആക്ടിംഗ് ട്രഷറാര്‍ മാത്യൂ സക്കറിയ, ഒസിവൈഎം ട്രഷറാര്‍ സുമോദ് മാത്യൂ എന്നിവര്‍ പ്രസംഗിച്ചു. മലയാള ഭാഷയുടെ പൈതൃകവും പാരന്പര്യവും കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞ കിങ്ങിണിക്കൂട്ടം ജോ. കണ്‍വീനര്‍ മനോജ് എബ്രഹാം ചൊല്ലിക്കൊടുത്തു. മഹാ ഇടവകയുടെ സണ്‍ഡേസ്‌കൂളിലെ സീനിയര്‍ അധ്യാപകന്‍ സാംകുട്ടി ജോര്‍ജ് കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചുകൊടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക