Image

രണ്‍ബീര്‍-ആലിയ പ്രണയം: വിശ്വസിക്കാനാകാതെ കത്രീന കൈഫ്

Published on 02 June, 2018
രണ്‍ബീര്‍-ആലിയ പ്രണയം: വിശ്വസിക്കാനാകാതെ കത്രീന കൈഫ്
താരങ്ങളുടെ പ്രണയത്തിനും പ്രണയത്തകര്‍ച്ചയ്ക്കുമൊന്നും യാതൊരു പഞ്ഞവുമില്ല ബോളിവുഡില്‍. ഇപ്പോള്‍ അവിടെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത് രണ്‍ബീര്‍-ആലിയ പ്രണയകഥയാണ്. കഴിഞ്ഞ ദിവസം രണ്‍ബീര്‍ ഒരു മാസികക്ക് അഭിമുഖം നല്‍കിയപ്പോഴാണ് താന്‍ ആലിയയുമായി പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞത്.

സംഭവം കേട്ട് എല്ലാവരും സന്തോഷിച്ചെങ്കിലും ഒരാള്‍ മാത്രം അതു വിശ്വസിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല എന്നാണ് കേള്‍ക്കുന്നത്. അത് മറ്റാരുമല്ല. രണ്‍ബീറുമായി ഏറെ നാള്‍ പ്രണയത്തിലായിരുന്ന മുന്‍ കാമുകി കത്രീന കൈഫ് തന്നെ. ഇരുവര്‍ക്കുമിടയിലെ പ്രണയത്തിന്റ ശക്തി ബോളിവുഡില്‍ പാട്ടായതാണ്. ഉടന്‍ വിവാഹിതരാകും എന്നു വരെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അത് നടന്നില്ല. ഇരുവരും വഴി പിരിഞ്ഞു. എന്തുകൊണ്ട് ഇവരുടെ പ്രണയം വിവാഹത്തിലെത്തിയില്ല എന്നതിന്റെ രഹസ്യം ആര്‍ക്കും അറിയില്ല. കത്രീനയാകട്ടെ പ്രണയത്തില്‍ നിന്നെല്ലാം അകന്നു കഴിയുകയാണ്.

ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം വഴി കത്രീന പോസ്റ്റ് ചെയ്ത കുറിപ്പാണ് ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്. "" അത് വിശ്വസിക്കണമെങ്കില്‍ ഞാനതു കാണണം. കണ്ടതിനു ശേഷം വിശ്വസിക്കും.'' എന്നാണ് കത്രീന എഴുതിയിരിക്കുന്നത്. ഇത് രണ്‍ബീറിനെ കുറിച്ചാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഏതായാലും ഈ വാര്‍ത്ത പരനന്തില്‍ പിന്നെ കത്രീന നിരാശയിലാണെന്നാണ് ബോളിവുഡിലെ പിന്നാമ്പുറക്കഥകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക